MovieTRENDING

പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു.,കമ്പനി പ്രസാദ് യാദവ് സംവിധായകൻ. ആദ്യചിത്രം അനൗൺസ് ചെയ്തു

പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നിരവധി മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്ന​ഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.

അനൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃ​ഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് .പോസ്റ്ററിൽ കാണാം. ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാ​ഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ, ഹരിനാരായണന്റെ വരികൾക്ക് വരുൺ ഉണ്ണി സം​ഗീതം നൽകുന്നു.

Signature-ad

പ്രൊഡക്ഷൻ ഡിസൈനർ .അപ്പുണ്ണി സാജൻ, പ്രൊഡക്ഷൻ കൺ‌ട്രോളർ- മോഹൻ അമൃത, കലാസംവിധാനം- സിബിൻ വർ​ഗീസ്, മേക്കപ്പ്- പ്രദീപ് രം​ഗൻ, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, ആക്ഷൻ- സ്റ്റണ്ട് സിൽവ, ഓഡിയോ​ഗ്രാഹി- എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, വിഎഫ്എക്സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്,
സ്റ്റിൽസ്- വിഷ്ണു ആർ ​ഗോവിന്ദ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, സനിത ദാസൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ജബ്ബാർ മതിലകം, പബ്ലിസിറ്റി ഡിസൈൻ- ക്രിയേറ്റീവ് മങ്കി.
വാഴൂർ ജോസ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: