Breaking NewsKeralaLead NewsLIFELife StyleNEWSNewsthen SpecialSocial MediaTRENDING

പൂമ്പാറ്റയെപ്പോലെ സുന്ദരി; ന്യൂഡ് മേക്കപ്പും ഇളംനീല ഫ്രോക്കും; സോഷ്യല്‍ മീഡിയ കീഴടക്കി പാര്‍വതി

ന്യൂയര്‍ ദിനത്തില്‍ നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഇളംനീല നിറത്തിലുള്ള സ്ട്രാപ്പ്​ലെസ് ഫ്രോക്കാണ് പാര്‍വതി ധരിച്ചിരിക്കുന്നത്. കണ്ണ് നീട്ടിയെഴുതി ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കില്‍ ന്യൂഡ് മേക്കപ്പാണ് ചെയ്​തിരിക്കുന്നത്. ചിത്രം കണ്ട് ‘ഒരു പൂമ്പാറ്റയെ പോലെ ഉണ്ടല്ലോ’ എന്നാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്.

ഡോണ്‍ പാലത്തറ രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിലാണ് ഇനി പാര്‍വതി നായികയാവുന്നത്. ദിലീഷ് പോത്തനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഡോണ്‍ പാലത്തറയ്‌ക്കും ദിലീഷ് പോത്തനുമൊപ്പം എത്തുന്നത്. ഇവരെ കൂടാതെ രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്‌ണന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Signature-ad

ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍റെ നിര്‍മാണത്തിലൊരുങ്ങുന്ന വെബ് സീരിസിലും പാര്‍വതിയാണ് പ്രധാനതാരം. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്‌റ്റോം’ എന്ന വെബ് സീരീസിലാണ് പാര്‍വതി നായികയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: