ബുല്ലന്ത്ഷെഹർ: ഉത്തർപ്രദേശില്‍ വാക്കു തർക്കത്തിന്റെ പേരില്‍ അയല്‍ക്കാരനെ വെടിവച്ചു കൊന്ന യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു.
വിനോദ്(40) അയല്ക്കാരൻ നേം സിങ് (35) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ഒരുമിച്ചിരുന്ന മദ്യപിക്കുന്നതിനിടെയാണ് വാക്കു തർക്കമുണ്ടായത്. അതിനൊടുവില്‍ വിനോദ് തോക്കെടുത്ത് നേം സിങ്ങിനു നേരെ വെടിയുതിർക്കുകായിരുന്നു.
വെടിവച്ചതിനു പിന്നാലെ സ്ഥലത്തു നിന്ന് വിനോദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് സിങ്ങിനെയും വനോദിനെയും ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.വിനോദിനെ മർദിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.