Breaking NewsKeralaLead NewsMovieNEWSNewsthen Special

കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല: സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും എന്ന ടാഗ് ലൈനോടെ ജിത്തു ജോസഫിന്റെ പുതിയ സിനിമയുടെ ടീസർ അനൗൺസ്മെന്റ് വീഡിയോ: ബിജുമേനോനും ജോജുവും ഒന്നിക്കുന്ന വലതുവശത്തെ കള്ളൻ : റിലീസ് ഈ മാസം 30ന് : കുറ്റാന്വേഷണ സിനിമകളിലെ ജിത്തു ജോസഫ് ടച്ച് കാത്ത് ആരാധകർ 

 

കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല: സസൂക്ഷ

Signature-ad

 

കൊച്ചി : കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല എന്ന സൂചന നൽകിക്കൊണ്ട് മലയാളത്തിൽ ശ്രദ്ധേയമായ കുറ്റാന്വേഷണ സിനിമകൾ ഒരുക്കിയ ജിത്തു ജോസഫിന്റെ പുതിയ സിനിമയുടെ ടീസർ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി.

ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തുന്ന വലതുവശത്തെ കള്ളൻ എന്ന സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ ആണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്.

സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനുമായാണ് ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജനുവരി 5നാണ് ടീസർ പുറത്തിറങ്ങുന്നത്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.

 

ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്..

ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തിയ മിറാഷ് എന്ന ചിത്രത്തിനു ശേഷമാണ് ജിത്തു ജോസഫ് പുതിയ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.വലതുവശത്തെ കള്ളnu ശേഷം ദൃശ്യം മൂന്നിന്റെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: