Breaking NewsKeralaLead NewsNEWSNewsthen SpecialSocial MediaTRENDING

‘കുട്ടികള്‍ കുറഞ്ഞാല്‍ പണി പോകുമെന്ന് അറിഞ്ഞാല്‍ കോഴ നല്‍കി ജോലി വാങ്ങുകയെന്ന പ്രവണത അവസാനിക്കും’; മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരായ പോസ്റ്റ് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: കുട്ടികള്‍ കുറഞ്ഞാല്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്ന അഞ്ഞൂറോളം അധ്യാപകര്‍ക്കു ജോലി നഷ്ടമാകുമെന്ന വാര്‍ത്തയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് അഞ്ചുവര്‍ഷത്തിനിടെ 1.87 വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു. സിലബസിനൊപ്പം പഠന നിലവാരം ഉയരാത്തതും പ്രതിസന്ധിക്കു കാരണമാകുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

കുട്ടികള്‍ കുറഞ്ഞതിനാല്‍ എയിഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്ന അഞ്ഞൂറോളം അധ്യാപകര്‍ക്ക് ജോലി നഷ്ടമാകുമെന്നൊരു വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് വായിച്ചാല്‍ ആ അധ്യാപകര്‍ എന്തോ കാര്യമായ അനീതി നേരിടുന്നുവെന്ന ഒരു ഫീലിങ്ങാണ് തരിക. കോഴ കൊടുത്ത് ജോലി വാങ്ങിയ അധ്യാപകരെ പറ്റിയാണ് ഇതെന്ന് ഓര്‍ക്കണം

Signature-ad

മാനേജര്‍ക്ക് കോഴ നല്‍കിയോ അല്ലെങ്കില്‍ സാമുദായ രാഷ്ട്രീയ ബന്ധങ്ങള്‍ വഴിയോ അല്ലാതെ കേരളത്തില്‍ ഒരു എയിഡഡ് സ്ഥാപന നിയമനങ്ങളും നടക്കാറില്ലാന്നത് പകല്‍ പോലെ വ്യക്തമാണ്. എന്ന് മാത്രമല്ല 2015 വരെ സര്‍വ്വീസില്‍ കയറിയ ഇത്തരം അധ്യാപകര്‍ക്ക് പ്രൊട്ടകഷനും ഉണ്ട്. ഭാഗ്യവാശാല്‍ 2015 ന് ശേഷം പ്രൊട്ടക്ഷന്‍ ഇതുവരെ നീട്ടിയിട്ടില്ല. അത്തരം ഒരു നീക്കത്തിന് കളം ഒരുക്കാനാണ് ഇത്തരം മീഡിയ ഓപ്പറേഷന്‍ നടത്തുന്നത്.

എന്തൊക്കെ ഓപ്ഷന്‍സ് ആണ് മാതൃഭൂമി മുന്നോട്ട് വയ്ക്കുന്നതെന്ന് നോക്കൂ

1) അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ പലയിടങ്ങളിലായി മൂവായിരത്തിലേറെ ഒഴിവുകളുണ്ടായിട്ടും സര്‍ക്കാരതു ചെയ്തിട്ടില്ല

2) പ്രഥമാധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ അധ്യാപക തസ്തികയിലുള്ള ഒഴിവില്‍ ഒരാളെ വെക്കാം. ഇത്തരത്തില്‍ 1000 ഒഴിവുകള്‍.

3) സമഗ്രശിക്ഷാ കേരളയില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കേണ്ട 1385 ക്ലസ്റ്റര്‍ കോഡിനേറ്റര്‍ തസ്തികകള്‍.

4) എയ്ഡഡ് സ്‌കൂളില്‍ അധികതസ്തിക വന്നാല്‍ സംരക്ഷിത അധ്യാപകര്‍ക്കു നല്‍കാനാണ് വ്യവസ്ഥ. ഇങ്ങനെ 600 ഒഴിവുണ്ട്.

5) 1979നുശേഷം തുടങ്ങിയതോ അപ്ഗ്രേഡു ചെയ്തതോ ആയ സ്‌കൂളുകളില്‍ നൂറിലേറെ ഒഴിവുകള്‍ കിട്ടൂ

6) കൈറ്റില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി ഇരുനൂറിലേറെ അധ്യാപകര്‍. എയിഡഡ് സ്‌കൂളിലെ ജോലി നല്‍കുന്ന ഇത്തരം സുരക്ഷിതിത്വമാണ് ആ ജോലിക്കുള്ള വന്‍ ഡിമാന്റ് മാര്‍ക്കറ്റില്‍ സൃഷ്ടിക്കുന്നത്. കുട്ടികള്‍ കുറഞ്ഞാല്‍ പുറത്ത് പോകേണ്ടിവരുന്ന ജോലിയാണിതെന്ന് വന്നാല്‍ വലിയ തുക നല്‍കി ഈ ജോലിക്ക് പുറകെ പോകാന്‍ ആളുകള്‍ മടിക്കും.

ഇനി നമ്മള്‍ക്ക് 2015 മുതല്‍ 2025 വരെ കേരളത്തില്‍ ഉണ്ടായ കുട്ടികളുടെ കണക്കുകൂടി നോക്കാം. എന്നാലെ ഈ വിഷയത്തിലെ ഒരു വലിയ ചിത്രം കിട്ടൂ

2015- 5,15,987
2016- 4,96,267
2017- 5,03,573
2018- 4,88,152
2019- 4,80,082
2020- 4,46,862
2021- 4,19,750
2022- 4,39,716
2023- 3,93,213
2024- 3,45,529
2025- 3,28,234

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: