Month: May 2023

  • Local

    കോട്ടയം നഗര മധ്യത്തിൽ പൊതുവഴി കവർന്നെടുത്ത് പാർക്കിംഗ് ഏരിയ ഒരുക്കി സ്വർണ വ്യാപാരി

    ചില സ്വർണ വ്യാപാരികളും വൻ കച്ചവടക്കാരും ഈ കൂട്ടുകെട്ടിൽ പെട്ട രാഷ്ട്രീയ നേതൃത്വവും പരസ്യദാതാക്കളെ പിണക്കാത്ത മാധ്യമ തമ്പുരാക്കന്മാരും ചേർന്നാണ് കോട്ടയം നഗരം ഭരിക്കുന്നതെന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. ഇവർക്കൊക്കെ വേണ്ടി തല്ലാനും കൊല്ലാനും സജ്ജരായ ക്രിമിനൽ സംഘങ്ങൾ വേറെയും. കേരളത്തിലാകെ പടർന്നു പന്തലിച്ച ജോസ്കോ ജ്വല്ലറി, കോട്ടയം രാജീവ് ഗാന്ധി കോംപ്ലക്സിൽ ആസ്ഥാന മന്ദിരം നേടിയതിന് പിന്നിലെ വെട്ടിപ്പിന്റെ കഥകൾ കോട്ടയംകാർ മറന്നിട്ടുണ്ടാവില്ല. അതിന് പിന്നിലെ അഴിമതിയുടെ ദുർഗന്ധം ഇന്നും നഗരസഭയെ ചൂഴ്ന്നു നിൽക്കുന്നുണ്ട്. ജോസ്കോ ജ്വല്ലറിയുടെ വാഹന പാർക്കിംഗ് ഏരിയയെ കുറിച്ച് ഉയർന്ന വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല ഇപ്പോഴും. ഇതിനിടയിൽ മറ്റൊരു ജ്വല്ലറി ഉടമ റോഡിന്റെ ഒരുഭാഗവും നടപ്പാതയും പ്രത്യേകം തിരിച്ച് വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നു. പുളിമൂട് കവലയിൽ നിന്നും ടി ബി റോഡിലേക്ക് വന്നു ചേരുന്ന ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന അച്ചായൻസ് ജ്വല്ലറിയാണ് ജീവകാരുണ്യത്തിന്റെ മറവിൽ സ്വന്തം സ്ഥാപനത്തിന് മുന്നിലെ പെരുവഴിയിൽ പാർക്കിംഗ് സ്ഥലം കവർന്നെടുത്തത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ്…

    Read More »
  • Kerala

    തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം; ഒരാൾ അറസ്റ്റിൽ

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം. ബാലരാമപുരം സ്വദേശി സുധീറാണ് ആക്രമിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്നു വൈകിട്ടോടെയായിരുന്നു സംഭവം. ചികിത്സയ്ക്കിടെ ന്യൂറോ സർജറി വിഭാഗത്തിലെ രണ്ടു ഡോക്ടർമാരെ ഇയാൾ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. ഡോക്ടർമാരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ആശുപത്രി സംരക്ഷണ ഓർഡിനൻസ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസാണിത്. 2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്നലെ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ആരോഗ്യപ്രവർത്തകർക്കുനേരെ അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവു ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ്. അല്ലെങ്കിൽ 10000…

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖർ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച്‌ പിറന്നാള്‍ ആശംസ അറിയിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആശംസകള്‍ നേര്‍ന്നു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ, കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, രാജിവ് ചന്ദ്രശേഖര്‍, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻകേന്ദ്ര മന്ത്രി സുരേഷ് പ്രഭു, രാജ്യസഭാംഗം രാജീവ് ശുക്ല എന്നിവരും ആശംസകള്‍ നേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.   ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈകമ്മീഷണര്‍ ബാരി ഒ ഫാരല്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസൻ, മമ്മൂട്ടി, മോഹൻലാല്‍, സുരാജ് വെഞ്ഞാറമൂട്, കഥാകൃത്ത് ടി പത്മനാഭൻ, ഫുട്ബോള്‍ താരം സി.കെ വിനീത്, മന്ത്രിമാര്‍, വിവിധ എം.പിമാര്‍, എംഎല്‍എമാര്‍, സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍, വിവിധ മതമേലധ്യക്ഷന്മാര്‍ എന്നിവരും…

    Read More »
  • Kerala

    ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിജ്ഞാപനമിറങ്ങി; വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ്!

    തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിജ്ഞാപനമിറങ്ങി. വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ് ശിക്ഷ. അല്ലെങ്കിൽ 10000 രൂപ പിഴയോ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം. അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകൾ ഉപയോഗിക്കുന്നതും കുറ്റകരമാണ്. കേസുകളുടെ വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഒരോ ജില്ലയിലും സ്പെഷൽ കോടതിയും സ്പെഷൽ പ്രോസിക്യൂട്ടറുമുണ്ടാകുമെന്നും വിജ്ഞാപനത്തിൽ അറിയിച്ചു. 2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്നലെ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ആരോഗ്യപ്രവർത്തകർക്കുനേരെ അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവു ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. ആരോഗ്യ പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ 7 വർഷം…

    Read More »
  • NEWS

    വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേർ സ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

    ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ബുധനാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ സ്‌ഫോടനത്തിൽ രണ്ടു സൈനികരും ഒരു പൊലീസുകാരനും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസിറിസ്ഥാനിലാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരുക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥൻ റഹ്മത്ത് ഖാൻ പറഞ്ഞു. ഈ പ്രദേശം ‘പാക്കിസ്ഥാനി താലിബാൻ’ ഗ്രൂപ്പിന്റെ (തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ – ടിടിപി) മുൻ ശക്തികേന്ദ്രമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഖൈബർ പഖ്തൂൺഖ്വയിലെ ഹംഗുവിലെ എണ്ണ-വാതക പ്ലാന്റിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനി താലിബാൻ ഏറ്റെടുത്തിരുന്നു.

    Read More »
  • India

    ശങ്കരന്‍കോവിലിന് സമീപം സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു

    തെങ്കാശി:ശങ്കരന്‍കോവിലിന് സമീപം സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ്‌ മരിച്ചത്‌.     ബന്ദപ്പുളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാള്‍, മനോജ്കുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

    Read More »
  • India

    ഇന്ത്യൻ പാസ്പോർട്ടുള്ള സഞ്ചാരികൾക്ക് വിസരഹിത യാത്രയനുവദിച്ച് കസാക്കിസ്ഥാൻ

    ഇന്ത്യൻ പാസ്പോർട്ടുള്ള സഞ്ചാരികൾക്ക് വിസരഹിത യാത്രയനുവദിച്ച് റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാൻ.കൂടാതെ, 42 ദിവസം വരെ വിസരഹിത താമസവും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്. വലുപ്പത്തിന്‍റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ 9-ാം സ്ഥാനം കസാഖിസ്ഥാനുണ്ട്.മധേഷ്യയിൽ വളരെ കുറച്ച് മാത്രം സഞ്ചാരികളെത്തുന്ന കസാഖ്സ്ഥാൻ യൂറോഷ്യൻ രാജ്യമായാണ് കണക്കാക്കപ്പെടുന്നത്.രാജ്യത്തിന്റെ ഭൂരിഭാഗവും ഏഷ്യാ വൻകരയിൽ ആണെങ്കിലും കുറച്ചു ഭാഗം യൂറോപ്പിലാണുള്ളത്. റഷ്യ, ചൈന, കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ,  കാസ്പിയൻ കടലോരം എന്നിവയാണ് കസാക്കിസ്ഥാന്റെ അതിർത്തികള്‍.അസ്താനയാണ് കസാഖ്സ്ഥാന്റെ തലസ്ഥാനം. ഇഷിം നദിയുടെ തീരത്താണ് ഈ‌ നഗരം സ്ഥിതി ചെയ്യുന്നത്. പൊതുവേ സഞ്ചാരികൾക്ക് സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ ലക്ഷ്യസ്ഥാനമാണ് കസാഖ്സ്ഥാൻ.സന്ദർശകരെ ഹൃദയപൂർവ്വം സ്വീകരിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്.

    Read More »
  • Kerala

    മലപ്പുറത്ത് ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി

    മലപ്പുറത്ത് ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി.കരുവാരക്കുണ്ട് വെള്ളച്ചാട്ടത്തിനു മുകളിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിലാണ് സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. മൊത്തം മൂന്ന് പേരാണ് മലകയറിയത്.ഇതിൽ ഒരാൾ മലയിറങ്ങി മറ്റ് രണ്ടു പേരെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവർ മലകയറിയത്.

    Read More »
  • NEWS

    കല്ല്യാണ ചെലവിനായി പണം തേടുന്ന പ്രവാസിക്ക് മഹ്സൂസ് വഴി ഒരു മില്യൺ ദിര്‍ഹം

    മഹ്സൂസിൻറെ 44-ാമത് മില്യണയർ ആയി ഇന്ത്യൻ പ്രവാസി. ഫയർ ആൻഡ് സേഫ്റ്റി ജീവനക്കാരനായ വിപിൻ ആണ് ഗ്യാരണ്ടീസ് റാഫ്‍ൾ സമ്മാനമായ AED 1,000,000 നേടിയത്. മെയ് 20-ന് നടന്ന 129-ാം നറുക്കെടുപ്പിൽ AED 1,601,500 ആണ് മൊത്തം പ്രൈസ് മണി. മൊത്തം വിജയികളുടെ എണ്ണം 1,645 ആണ്. വിവാഹത്തിനായി പണം തേടുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം വിപിനെ തുണച്ചത്. രണ്ടു വർഷമായി യു.എ.ഇയിൽ ജീവിക്കുന്ന വിപിൻ, നാല് മാസം മുൻപ് മാത്രമാണ് മഹ്സൂസിൽ പങ്കെടുക്കാൻ തുടങ്ങിയത്. സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോൾ തന്നെ വിവാഹത്തെക്കുറിച്ചാണ് ചിന്തിച്ചതെന്ന് വിപിൻ പറയുന്നു. “വിവാഹം നടത്താനുള്ള ചെലവുകൾ വളരെ കൂടുതലാണ്. സമ്മാനമായി AED 1,000,000 ലഭിച്ചപ്പോൾ ഞാൻ അത്യധികം സന്തോഷത്തിലാണ്. എനിക്ക് ഇഷ്ടമുള്ളയാളെ എനിക്ക് ഇനി വിവാഹം കഴിക്കാം”വിപിൻ പറയുന്നു. മൂത്ത സഹോദരന് ഒരു പുതിയ കാർ, കുടുംബത്തിന് പുത്തൻ വീട് എന്നിവയാണ് വിപിൻറെ മറ്റു ലക്ഷ്യങ്ങൾ. ഇതിന് മുൻപ് മഹ്സൂസിലൂടെ AED 350 വിപിന് ലഭിച്ചിട്ടുണ്ട്. “ആദ്യം…

    Read More »
  • India

    വിവാഹിതയായ അധ്യാപിക പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടി; അറസ്റ്റ്

    27 വയസ്സുള്ള വാഹിതയായ അധ്യാപിക തന്റെ വിദ്യാർത്ഥിയായിരുന്ന 16 കാരനുമായി  ഒളിച്ചോടി.ഇരുവരുടെയും കുടുംബങ്ങൾ ഇവരെ കാണാതായതിനെ തുടർന്ന് നൽകിയ പരാതിയെ തുടർന്ന് ഗച്ചിബൗളി പോലീസ് ഇവരെ കണ്ടെത്തി.ഹൈദ്രാബാദില്‍ ആണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന്  വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന സ്‌കൂളിലേക്ക് പോകാനെന്ന വ്യാജേന ഇറങ്ങിയ അധ്യാപിക പിന്നെ തിരികെ വീട്ടിൽ എത്തിയില്ല.ഇവരുടെ ഫോൺ സ്വിച്ച് ഓഫും ആയിരുന്നു.തുടർന്ന് കുടുംബം  പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയേയും കാണാതായതായി മാതാപിതാക്കളുടെ പരാതി പോലീസിന് ലഭിച്ചു.സഹപാഠികളിൽ നിന്ന്, പയ്യൻ ടീച്ചറുമായി പ്രണയത്തിലായിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗളൂരുവിലേക്ക് ട്രെയിനിൽ പോയതായി മനസ്സിലാക്കി.എന്നാൽ പോലീസ് ബംഗളൂരുവിൽ എത്തുന്നതിനു മുൻപ് രണ്ടാളും തിരികെ ഹൈദരാബാദിലെത്തി ഗച്ചിബൗളിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കാൻ തുടങ്ങിയിരുന്നു.ഇവിടെ ഇവർ എടിഎം ഉപയോഗിച്ചതാാണ് പോലീസിന് പിടിവള്ളിയായത്.താമസിയാതെ ഇവർ അറസ്റ്റിലാവുകയുമായിരുന്നു.   പയ്യന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകൽ,…

    Read More »
Back to top button
error: