
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന സ്‌കൂളിലേക്ക് പോകാനെന്ന വ്യാജേന ഇറങ്ങിയ അധ്യാപിക പിന്നെ തിരികെ വീട്ടിൽ എത്തിയില്ല.ഇവരുടെ ഫോൺ സ്വിച്ച് ഓഫും ആയിരുന്നു.തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനിടെ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയേയും കാണാതായതായി മാതാപിതാക്കളുടെ പരാതി പോലീസിന് ലഭിച്ചു.സഹപാഠികളിൽ നിന്ന്, പയ്യൻ ടീച്ചറുമായി പ്രണയത്തിലായിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗളൂരുവിലേക്ക് ട്രെയിനിൽ പോയതായി മനസ്സിലാക്കി.എന്നാൽ പോലീസ് ബംഗളൂരുവിൽ എത്തുന്നതിനു മുൻപ് രണ്ടാളും തിരികെ ഹൈദരാബാദിലെത്തി ഗച്ചിബൗളിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കാൻ തുടങ്ങിയിരുന്നു.ഇവിടെ ഇവർ എടിഎം ഉപയോഗിച്ചതാാണ് പോലീസിന് പിടിവള്ളിയായത്.താമസിയാതെ ഇവർ അറസ്റ്റിലാവുകയുമായിരുന്നു.
പയ്യന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan