തെങ്കാശി:ശങ്കരന്‍കോവിലിന് സമീപം സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു.
ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.
ബന്ദപ്പുളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാള്‍, മനോജ്കുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan