KeralaNEWS

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച്‌ പിറന്നാള്‍ ആശംസ അറിയിച്ചു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആശംസകള്‍ നേര്‍ന്നു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ, കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, രാജിവ് ചന്ദ്രശേഖര്‍, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻകേന്ദ്ര മന്ത്രി സുരേഷ് പ്രഭു, രാജ്യസഭാംഗം രാജീവ് ശുക്ല എന്നിവരും ആശംസകള്‍ നേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.

 

ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈകമ്മീഷണര്‍ ബാരി ഒ ഫാരല്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസൻ, മമ്മൂട്ടി, മോഹൻലാല്‍, സുരാജ് വെഞ്ഞാറമൂട്, കഥാകൃത്ത് ടി പത്മനാഭൻ, ഫുട്ബോള്‍ താരം സി.കെ വിനീത്, മന്ത്രിമാര്‍, വിവിധ എം.പിമാര്‍, എംഎല്‍എമാര്‍, സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍, വിവിധ മതമേലധ്യക്ഷന്മാര്‍ എന്നിവരും മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവരിൽ ഉൾപ്പെടുന്നു.പിണറായി വിജയന്റെ 78-ാം പിറന്നാൾ ആയിരുന്നു ഇന്ന്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: