Month: May 2023

  • Kerala

    അധ്യാപക നിയമനങ്ങള്‍

    കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയല്‍ ഗവ. വിമൻസ് കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നെറ്റ് /പി എച്ച്‌ ഡി യുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് പ്രിൻസിപ്പല്‍ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 0497 2746175 പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കൊമേഴ്സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളുടെ അഭിമുഖം മെയ് 29നും കൊമേഴ്സ് വിഷയത്തിന്റെ അഭിമുഖം മെയ് 30നുമാണ് നടക്കുക. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അതത് തീയതികളില്‍ രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്ബാകെ അഭിമുഖത്തിന്…

    Read More »
  • Kerala

    വിവാദമായ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവച്ചു; വിദഗ്ധസമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം വരുന്നത് വരെ കാത്തിരിപ്പ്

    തിരുവനന്തപുരം: വിവാദമായ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവെച്ചു. വിദഗ്ധസമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം വരുന്നത് വരെ നടപടികൾ നിർത്തിവെക്കാൻ സർക്കാർ കെഎസ്‌ബി ചെയർമാന് കത്ത് നൽകി. കഴിഞ്ഞ 24 ന് നൽകിയ കത്തിന്റെ വിവരം സിഐടിയു, ഐഎൻടിയുസി നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് മന്ത്രി വ്യക്തമാക്കിയത്. കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതിയെ ഇടത് – വലത് യൂണിയനുകൾ തുടക്കം മുതൽ അതിശക്തമായി എതിർത്തിരുന്നു. കേന്ദ്ര സബ്സിഡി ലഭിക്കണമെങ്കിൽ സ്മാർട്ട് മീറ്റർ വെക്കാതെ പറ്റില്ലെന്ന നിലപാടിലായിരുന്നു കെഎസ്ഇബി. മീറ്ററിനുള്ള 9000 രൂപ ഉപഭോക്താവിൽ നിന്നും ഈടാക്കാനുള്ള തീരുമാനമാണ് ഏറ്റവും വലിയ പ്രതിഷേധത്തിനിടയാക്കിയത്. മീറ്റർ റീഡിംഗ് എടുക്കാനുള്ള ചുമതല സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള തീരുമാനവും വിവാദത്തിലായിരുന്നു. ഇന്ന് സിഐടിയു, ഐഎൻടിയുസി നേതാക്കളായ എളമരം കരീമും ആർ.ചന്ദ്രശേഖരനുമായി വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനമെടുത്തത്. സംശയങ്ങൾ മാറാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന നിലപാട് യൂണിയൻ നേതാക്കളെടുത്തു. അതിനിടെയാണ് കഴിഞ്ഞ 24ന്…

    Read More »
  • Local

    കോട്ടയം റെയില്‍വേ സ്റ്റേഷന്റെ  രണ്ടാം കവാടം ഓഗസ്റ്റില്‍ തുറന്നു കൊടുക്കും 

    കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ ഗുഡ് ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടം ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു.ഇതോടനുബന്ധിച്ചുള്ള പാര്‍ക്കിങ് സൗകര്യങ്ങളും പൂര്‍ത്തിയായി വരുന്നതായി എംപി പറഞ്ഞു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങൾ എംപിയുടെ നേതൃത്വത്തിൽ ഇന്ന് വിലയിരുത്തി. അഞ്ചു പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവര്‍ബ്രിഡ്ജിനും അനുബന്ധമായി എസ്‌കലേറ്ററുകള്‍ നിര്‍മിക്കുന്നതിനുമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും എംപി അറിയിച്ചു. അടുത്ത വര്‍ഷം ജനുവരിയോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും എംപി വ്യക്തമാക്കി. തോമസ് ചാഴികാടന്‍ എം.പി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സജീന്ദ്രര്‍ ശര്‍മ്മ,സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ വിജു.വി.എന്‍,സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അരുണ്‍,ചീഫ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്ഷന്‍) രാജഗോപാല്‍,ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍ സുനില്‍ കുമാര്‍,സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് എന്നിവര്‍ പങ്കെടുത്തു. നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്‌സ്പ്രസ്സ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്ന് ദിവസം…

    Read More »
  • Crime

    ആലപ്പുഴയിൽ കള്ളുഷാപ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ

    ചാരുംമൂട്: ആലപ്പുഴയിൽ കള്ളുഷാപ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ ചാമക്കാല വിള തെക്കേതിൽ സജീവിനെ (43) അക്രമിച്ച കേസിലെ പ്രതി തലക്കോട്ട് കിഴക്കേതിൽ അപ്പുണ്ണി എന്നു വിളിക്കുന്ന അരുൺ ( 24 ) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18 ന് വൈകിട്ട് നാലിന് ആദിക്കാട്ടുകുളങ്ങര കള്ള് ഷാപ്പിന് സമീപം വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദിക്കാട്ടുകുളങ്ങര ഷാപ്പിൽ കള്ളു കുടിക്കാനെത്തിയതായിരുന്നു പ്രതിയായ അരുൺ. ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ കള്ളു നിറച്ച കുപ്പിയെടുത്ത് സജീവനെ അക്രമിക്കുകയായിരുന്നു. അക്രമണത്തിൽ സജീവന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും വലതുകൈ ഒടിയുകയും ചെയ്തു. പരിക്കേറ്റ സജീവനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതോടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ലഹരി മരുന്നിന് അടിമയായ അരുൺ നിരവധി അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തതോടെ അരുൺ ഒളിവിൽ പോവുകയായിരുന്നു.…

    Read More »
  • India

    ഡെറാഡൂണിൽനിന്ന് ദില്ലിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കന്നി ഓട്ടം 25ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

    ദില്ലി: ഡെറാഡൂണിൽ നിന്ന് ദില്ലിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കന്നി ഓട്ടം മെയ് 25ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തരാഖണ്ഡിൽ അവതരിപ്പിക്കുന്ന ആദ്യ വന്ദേഭാരത് ആണെന്താണ് ഇതന്റെ പ്രത്യേകത. ലോകോത്തര സൗകര്യങ്ങളോടെ, സുഖപ്രദമായ യാത്രാനുഭവത്തിന്റെ ഒരു പുതിയ യുഗത്തിന് ഇത് സാക്ഷ്യം വഹിക്കും. പ്രത്യേകിച്ച് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ഇത് വലിയ സഹായം ചെയ്യും. കവച്ച് സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിൻ തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ, പൊതുഗതാഗതത്തിന് മാലിന്യ രഹിത മാർഗങ്ങൾ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ നയിക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽവേ പാതകൾ പൂർണമായും വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ ദിശയിൽ മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതയുടെ ഭാഗങ്ങൾ നാടിന് സമർപ്പിക്കും. ഇതോടെ സംസ്ഥാനത്തെ മുഴുവൻ റെയിൽവേ റൂട്ടുകളും 100% വൈദ്യുതീകരിക്കപ്പെടും എന്നതും…

    Read More »
  • Crime

    ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചു; അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന അറസ്റ്റ് ചെയ്തു

    ചെന്നൈ: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചതിന് അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിക്കാൻ എത്തിയവരാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെ ഇവർ കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് കപ്പലായ വജ്രയിലെ സേനാംഗങ്ങളുടെ കണ്ണിൽപ്പെടുകയായിരുന്നു. കൊളംബോ മേഖലയിൽ നിന്നുള്ള ആന്‍റണി ബെനിൽ, വിക്ടർ ഇമ്മാനുവൽ, ആനന്ദകുമാർ, രഞ്ജിത് ഷിരൻ ലിബാൻ, ആന്‍റണി ജയരാജ എന്നിവരാണ് പിടിയിലായത്. ഇവരേയും പിടിച്ചെടുത്ത ബോട്ടും തീരസംരക്ഷണ സേന തൂത്തുക്കുടി പൊലീസിന് കൈമാറി. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള കള്ളക്കടത്തും മനുഷ്യക്കടത്തും അടുത്തിടെ സജീവമായിരുന്നു. ഈ സാഹചര്യത്തിൽ മേഖലയിൽ തീരസംരക്ഷണ സേനയുടെ പട്രോളിംഗ് ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ക്യു ബ്രാഞ്ചും കേന്ദ്ര ഇന്‍റലിജൻസും പിടിയിലായവരുടെ പശ്ചാത്തലം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • India

    മണിപ്പൂരിൽ വീണ്ടും സാമുദായിക സംഘർഷം; ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ട് പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ

    ഇംഫാൽ: മണിപ്പൂരിൽ സാമുദായിക സംഘർഷം വീണ്ടും ആരംഭിച്ചതായി റിപ്പോർട്ട്. ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ട് പേർക്ക് പരിക്കേറ്റെന്നുമാണ് ഇവിടെ നിന്ന് പുറത്തുവരുന്ന വിവരം. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം ഇതുവരെ പൂർണമായി അവസാനിച്ചിരുന്നില്ല. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് കാര്യമായ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം അരങ്ങേറിയത്. കഴിഞ്ഞ ദിവസം മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ന്യൂ ചെക്കോണിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് മേഖലയിൽ വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകൾക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘർഷം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാങ്ങിൽ വർക് ഷോപ്പിന് അക്രമികൾ തീയിട്ടു. അതിനിടെ മണിപ്പൂരിൽ അക്രമത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിൽ. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി മൂന്ന് പേരെയും പിടികൂടിയത്. തോക്കും ​ഗ്രെനേഡുകളുമാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന്…

    Read More »
  • NEWS

    പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ വേണ്ടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരനെ തേടി ദുബൈയില്‍ നിന്നെത്തിയത് എട്ട് കോടി രൂപ

    ദുബൈ: പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ വേണ്ടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരനെ തേടി ദുബൈയിൽ നിന്നെത്തിയത് എട്ട് കോടി രൂപയുടെ സമ്മാനം. ബുധനാഴ്ച ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വെച്ചുനടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലാണ് ചെന്നൈ സ്വദേശിയായ പ്രശാന്തിന് പത്ത് ലക്ഷം ഡോളറിന്റെ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്. മേയ് 11ന് ഓൺലൈനായി എടുത്ത 3059 എന്ന നമ്പറിലെ ടിക്കറ്റാണ് പ്രശാന്തിന്റെ ജീവിതം മാറ്റിമറിച്ചത്. അബുദാബി കൊമേഴ്‍സ്യൽ ബാങ്കിൽ ജോലി ചെയ്‍തിരുന്ന അദ്ദേഹം ആദ്യമായാണ് ഒരു ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിച്ചത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ വേണ്ടി ബാങ്ക് ജോലി ഉപേക്ഷിച്ച് പ്രശാന്ത് നാട്ടിലേക്ക് അടുത്തിടെ നാട്ടിലെ മടങ്ങുകയായിരുന്നു. യാത്ര തിരിക്കുന്ന ദിവസം ഓൺലൈനിലൂടെയാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്. ആ സമയത്ത് ഓൺലൈനിൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു ടിക്കറ്റായിരുന്നു അത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന് ‘പ്രായമായ മാതാപിതാക്കൾക്ക് അവരുടെ രോഗാവസ്ഥയിൽ സഹായകമായ തരത്തിൽ പണം…

    Read More »
  • Kerala

    സ്വർണ്ണക്കടത്തിൽ സഹായിച്ചത് ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാർ :സ്വപ്‌ന സുരേഷിന്റെ മൊഴി 

    ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയത് താനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ തന്നോട് അഭ്യർത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. യു.എ.ഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി ദുബായ് സന്ദർശിക്കാൻ തീരുമാനിച്ചത്. അവിടെ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനിൽ നമ്പ്യാർ യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിർദേശിച്ചു. അതനുസരിച്ച് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി നൽകി.അതിന് ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായി. 2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്‌സ് കഴിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാർ അന്വേഷിച്ചു. ബി.ജെ.പിക്കു വേണ്ടി കോൺസുലേറ്റിന്റെ…

    Read More »
  • Local

    കൈപ്പുഴ ജയകുമാറിൻ്റെ ‘ഹൃദയകമലം’ പുസ്തകരൂപത്തിൽ പുറത്തിറങ്ങി

    മാധ്യമ പ്രവർത്തകനും നോവലിസ്റ്റുമായ കൈപ്പുഴ ജയകുമാറിൻ്റെ നോവൽ ഹൃദയകമലം പുസ്തകരൂപത്തിൽ പുറത്തിറങ്ങി. എൻ.ബി.എസ്. ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൈപ്പുഴ ജയകുമാർ രചിച്ച ചന്ദനത്തൊട്ടിൽ, തന്ത്രം, ഡബിൾബെൽ, ഹൃദയകമലം എന്നീ നോവലുകൾ എൻ.ബി.എസ്. സ്റ്റാളുകളിൽ ലഭിക്കും. കുങ്കുമം ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷനിൽ പ്രസിദ്ധീകരിച്ച ഊർമിളയുടെ രാജകുമാരനാണ് ജയകുമാറിൻ്റെ ആദ്യ നോവൽ. മംഗളം വാരികയിലൂടെ വായനക്കാരിലെത്തിയ മുന്നാഴി കനവാണ് ഒടുവിൽ പുറത്തുവന്ന നോവൽ. 17 നോവലും 20 ചെറുകഥകളും 200-ൽ അധികം ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനിലും നോവൽ എഴുതിയിട്ടുണ്ട്. കോട്ടയം കൈപ്പുഴ സ്വദേശിയായ അദ്ദേഹം മംഗളം ദിനപത്രത്തിൽ ചീഫ് സബ് എഡിറ്ററാണ്. ഭാര്യ -ശ്രീകല, മകൾ- ആര്യ.

    Read More »
Back to top button
error: