NEWSPravasi

കല്ല്യാണ ചെലവിനായി പണം തേടുന്ന പ്രവാസിക്ക് മഹ്സൂസ് വഴി ഒരു മില്യൺ ദിര്‍ഹം

ഹ്സൂസിൻറെ 44-ാമത് മില്യണയർ ആയി ഇന്ത്യൻ പ്രവാസി. ഫയർ ആൻഡ് സേഫ്റ്റി ജീവനക്കാരനായ വിപിൻ ആണ് ഗ്യാരണ്ടീസ് റാഫ്‍ൾ സമ്മാനമായ AED 1,000,000 നേടിയത്. മെയ് 20-ന് നടന്ന 129-ാം നറുക്കെടുപ്പിൽ AED 1,601,500 ആണ് മൊത്തം പ്രൈസ് മണി. മൊത്തം വിജയികളുടെ എണ്ണം 1,645 ആണ്. വിവാഹത്തിനായി പണം തേടുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം വിപിനെ തുണച്ചത്. രണ്ടു വർഷമായി യു.എ.ഇയിൽ ജീവിക്കുന്ന വിപിൻ, നാല് മാസം മുൻപ് മാത്രമാണ് മഹ്സൂസിൽ പങ്കെടുക്കാൻ തുടങ്ങിയത്. സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോൾ തന്നെ വിവാഹത്തെക്കുറിച്ചാണ് ചിന്തിച്ചതെന്ന് വിപിൻ പറയുന്നു.

“വിവാഹം നടത്താനുള്ള ചെലവുകൾ വളരെ കൂടുതലാണ്. സമ്മാനമായി AED 1,000,000 ലഭിച്ചപ്പോൾ ഞാൻ അത്യധികം സന്തോഷത്തിലാണ്. എനിക്ക് ഇഷ്ടമുള്ളയാളെ എനിക്ക് ഇനി വിവാഹം കഴിക്കാം”വിപിൻ പറയുന്നു. മൂത്ത സഹോദരന് ഒരു പുതിയ കാർ, കുടുംബത്തിന് പുത്തൻ വീട് എന്നിവയാണ് വിപിൻറെ മറ്റു ലക്ഷ്യങ്ങൾ. ഇതിന് മുൻപ് മഹ്സൂസിലൂടെ AED 350 വിപിന് ലഭിച്ചിട്ടുണ്ട്.

“ആദ്യം എനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ നൈറ്റ് ഷിഫ്റ്റിലായിരുന്നു. തിരികെ വീട്ടിലെത്തി ഫോൺ പരിശോധിച്ചപ്പോൾ മഹ്സൂസിൽ നിന്നുള്ള മെയിൽ കണ്ടു. ഞെട്ടിപ്പോയ ഞാൻ നേരെ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു. ഇന്ത്യയിലുള്ള പ്രതിശ്രുത വധുവിനോട് ഇത് പറഞ്ഞെങ്കിലും അവൾ വിശ്വസിച്ചില്ല. അപ്പോൾ ഞാൻ മഹ്സൂസ് അക്കൗണ്ടിൻറെ സ്ക്രീൻ ഷോട്ട് അവൾക്ക് അയച്ചുനൽകി.”

വെറും AED 35 മുടക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും പിന്നീട് ഗ്രാൻഡ് ഡ്രോയും ഉണ്ട്. ഭാഗ്യശാലിക്ക് AED 20,000,000 നേടാം. ആഴ്ച്ച നടക്കുന്ന നറുക്കെടുപ്പിൽ AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയറുമാകാം. അറബിയിൽ ‘ഭാഗ്യം’ എന്ന് അർത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യൺ കണക്കിന് ദിർഹം സമ്മാനങ്ങൾ നൽകി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന മഹ്‍സൂസ്, സേവനമായി അത് സമൂഹത്തിന് തിരികെ നൽകുകയും ചെയ്യുന്നു.

Back to top button
error: