ഇന്ത്യൻ പാസ്പോർട്ടുള്ള സഞ്ചാരികൾക്ക് വിസരഹിത യാത്രയനുവദിച്ച് റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാൻ.കൂടാതെ, 42 ദിവസം വരെ വിസരഹിത താമസവും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്.
വലുപ്പത്തിന്‍റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ 9-ാം സ്ഥാനം കസാഖിസ്ഥാനുണ്ട്.മധേഷ്യയിൽ വളരെ കുറച്ച് മാത്രം സഞ്ചാരികളെത്തുന്ന കസാഖ്സ്ഥാൻ യൂറോഷ്യൻ രാജ്യമായാണ് കണക്കാക്കപ്പെടുന്നത്.രാജ്യത്തിന്റെ ഭൂരിഭാഗവും ഏഷ്യാ വൻകരയിൽ ആണെങ്കിലും കുറച്ചു ഭാഗം യൂറോപ്പിലാണുള്ളത്.
റഷ്യ, ചൈന, കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, കാസ്പിയൻ കടലോരം എന്നിവയാണ് കസാക്കിസ്ഥാന്റെ അതിർത്തികള്‍.അസ്താനയാണ് കസാഖ്സ്ഥാന്റെ തലസ്ഥാനം. ഇഷിം നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
പൊതുവേ സഞ്ചാരികൾക്ക് സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ ലക്ഷ്യസ്ഥാനമാണ് കസാഖ്സ്ഥാൻ.സന്ദർശകരെ ഹൃദയപൂർവ്വം സ്വീകരിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്.