Month: May 2023

  • Health

    ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണം

    ആഹാര രീതിയില്‍ശ്രദ്ധിച്ചാല്‍ പല്ലിന് കേടുവരുന്നത് ഒരു പരിധിവരെ തടയാവുന്നതാണ്.രണ്ടുനേരം പല്ലു തേയ്ക്കുക, മധുര പലഹാരങ്ങള്‍ അധികം കഴിക്കാതിരിക്കുക, പെപ്‌സി, കോള, കോക്ക കോള പോലുള്ളവ കഴിക്കാതിരിക്കുക. ഫാസ്റ്റ്ഫുഡ് ഉപേക്ഷിക്കുക.ഫൈബര്‍ കണ്ടന്റ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക. ചോക്ലേറ്റുകള്‍, ചൂയിംഗം തുടങ്ങിയവ ഉപേക്ഷിക്കുക.ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം. ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണമാണെന്ന് മറക്കാതിരിക്കുക. പ്രിസര്‍വേറ്റീവ്‌സ്, വൈറ്റ് ഷുഗര്‍, മൈദ എന്നിവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കുക. ചോക്ലേറ്റ്‌സ് കഴിക്കുന്നത് പല്ലിന് ഹാനികരമാണ്. അതിലടങ്ങിയിരിക്കുന്ന ഷുഗര്‍ ശരീരത്തിനും പല്ലിനും ദോഷം ചെയ്യും.അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ചോക്ലേറ്റ്‌സ് കഴിവതും വാങ്ങി കൊടുക്കാതിരിക്കുക.രണ്ടു മിനിറ്റെങ്കിലും പല്ലു തേയ്ക്കണം.എന്നാല്‍ അധികം സമയമെടുത്തു പല്ലു തേച്ചിട്ട് കൂടുതല്‍ കാര്യമൊന്നുമില്ല.അത് പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു.പല്ല് വൃത്തിയാക്കാന്‍ ടൂത്ത് ബ്രഷ് തന്നെ വേണമെന്നില്ല.ചിലര്‍ക്ക് ബ്രഷ് ഉപയോഗിക്കാന്‍ ഇഷ്ടമല്ലായിരിക്കാം.ഇങ്ങനെയുള്ളവര്‍ ആര്യവേപ്പിന്റെ തണ്ട് ചവച്ച് പല്ല് വൃത്തിയാക്കാവുന്നതാണ്.മാവിന്റെ തണ്ടും മാവിലയും ഇതേരീതിയിൽ ഉപയോഗിക്കാം.   പല്ലിന്റെ ആരോഗ്യത്തിന് ആര്യവേപ്പിന്റെ തണ്ട് വളരെ നല്ലതാണ്. ഒരു ദിവസം…

    Read More »
  • India

    കേരള-കേദാർനാഥ് യാത്ര

    ഐതിഹ്യവും അത്ഭുതങ്ങളും ഒരുപോലെ ചേരുന്ന കേദർനാഥ ക്ഷേത്രം പ്രസിദ്ധമായ ചാർധാം തീർത്ഥാടന സ്ഥാനങ്ങളിലൊന്ന്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇവിടേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ല, കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ക്ലേശങ്ങൾ താണ്ടിയുള്ള തീർത്ഥാടനമാണെങ്കിലും ലക്ഷക്കണക്കിനാളുകളാണ് വരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരത്തിൽ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം വർഷത്തിൽ ആറു മാസക്കാലയളവിൽ മാത്രമാണ് ദർശനത്തിനായി തുറക്കുന്നത്.ഏപ്രിൽ മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ നവംബർ വരെയുമാണ് കേദാർനാഥ് തീർത്ഥാടനത്തിന് പറ്റിയ സമയം. കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ചാർധാം തീർത്ഥാടനത്തിനായി പോകുന്നത്. ചാർധാം ക്ഷേത്രങ്ങൾ സന്ദർശിച്ചില്ലെങ്കിൽക്കൂടിയും കേദാർനാഥ് ക്ഷേത്രം സന്ദർശമം മാത്രം ലക്ഷ്യമാക്കി പോകുന്നവരും ഉണ്ട്. കേരള-കേദാർനാഥ് ട്രെയിൻ യാത്ര കേരളത്തില്‍ നിന്നും എല്ലാ വെള്ളിയാഴ്ചയും പുറപ്പെടുന്ന കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് കേദാർനാഥ് യാത്രയ്ക്കുള്ള താര്യതമ്യേന ചിലവു കുറഞ്ഞ മാർഗ്ഗം. അല്ലെങ്കിൽ കേരളത്തിൽ നിന്നും ഡെൽഹിയിലെത്തി അവിടുന്ന് ഋഷികേശിലേക്കോ ഹരിദ്വാറിലേക്കോ…

    Read More »
  • NEWS

    കച്ചിത്തുറു നോക്കി കല്യാണം കഴിച്ചിരുന്ന കാലം

    പണ്ട് നാട്ടിലെ പ്രമാണിമാരുടെ വീട്ടിൽ രണ്ടും മൂന്നും വൈക്കോൽ തുറു കാണും.ചെറുക്കൻ്റെ വീട്ടിലെ തുറുവിൻ്റെ ഉയരത്തിൻ്റെയും വലുപ്പത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു അന്ന് വീട്ടുകാർ പെൺകുട്ടികളെ കെട്ടിച്ചു വിട്ടിരുന്നത്.പശുക്കളും, കാളകളും, കാളവണ്ടിയും ,വൈക്കോൽ തുറുവും അന്നൊക്കെ നാട്ടിലെ പ്രമാണിമാരുടെ വീടിന്റെ അലങ്കാരങ്ങളായിരുന്നു. പ്രമാണിമാരുടെ വീട്ടിൽ പശുക്കളും, പൊക്കത്തിൽ നിർമ്മിച്ച വലിയതൊഴുത്തും അതിനോടൊപ്പം അതിനേക്കാൾ ഉയരത്തിൽ തുറുവും കാണുമായിരുന്നു.അതായിരുന്നു നാട്ടിലെ പണക്കാരന്റെ അന്നത്തെക്കാലത്തെ അടയാളം. പശുക്കളുടെ തീറ്റയായ വൈക്കോൽ ഈ മയ്യാലിൽ കൂര പോലെ ശേഖരിച്ച് തുറുവാക്കി നിർത്തും.ഈ തുറുവും മയ്യാലും വീട്ടിൽ പെണ്ണുകാണാൻ വരുന്ന കാരണവന്മാർ പ്രത്യേകം ശ്രദ്ധിക്കും.പണ്ട് വീടിനേക്കാൾ പ്രാധാന്യം തുറുവിനും മയ്യാലിനും തൊഴുത്തിനും ആയിരുന്നു.അന്നത്തെ സ്ത്രീധനം, നിലവും, കൃഷി വയലുകളും, കറവപശുക്കളും, വണ്ടിക്കാളകളും, കാളവണ്ടിയുമൊക്കെയായിരുന്നു. ആടുമാടുകൾക്ക് തീറ്റ കൊടുക്കാനുള്ള കച്ചി, മഴയിൽ നിന്ന് സംരക്ഷിക്കാനുള്ള ഉപധിയായിരുന്നു കച്ചിത്തുറു. മരത്തിനോ കുത്തി നാട്ടിയ വലിയ തടിക്കോ ചുറ്റും, ക്രിസ്തുമസ് അപ്പൂപ്പനെയോ, ഭീമാകരമായ നോക്കുകുത്തികളെയോ അനുസ്മരിപ്പിക്കുന്ന ഈ രൂപം ബാല്യത്തിന്റെ കൗതുകമായിരുന്നു. സാധാരണ പാഴ്മരങ്ങള്‍ക്ക്…

    Read More »
  • NEWS

    മൊബൈൽ ഫോണുകൾ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്?

    ആധുനികലോകത്ത് ജീവിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയവയാണ് മൊബൈൽ ഫോണുകൾ. ഇന്നത്തെ കാലത്ത് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും എന്ത് കാര്യത്തിനും ഉപയോഗിക്കുന്ന ഒന്നായി അത് മാറിയും കഴിഞ്ഞിരിക്കുന്നു.നിരവധി ഗുണങ്ങളും അതുപോലെ തന്നെ ദോഷവശങ്ങളുമുള്ള ഒന്നാണ് മൊബൈൽ ഫോണുകൾ. മൊബൈൽ ഫോണുകൾ മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഹാനികരമായ വികിരണങ്ങൾ പുറപ്പെടുവിക്കുന്നു.ഈ വികിരണങ്ങൾ ശരീരത്തിൽ തുളച്ചുകയറുകയും കോശഘടനയെയും ഡിഎൻഎയെയും ബാധിക്കുകയും ചെയ്യും. തലവേദന, ഉറക്കക്കുറവ്, ക്ഷീണം എന്നിവ റേഡിയേഷൻ എക്സ്പോഷറിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. സ്മാര്‍ട് ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനും കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രത്യുല്‍പാദന തകരാറിനുമെല്ലാം കാരണമാകും.റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മൊബൈലുകളില്‍ വിവരകൈമാറ്റം നടക്കുന്നത്. ഇത് മനുഷ്യനെയും ബാധിക്കും. പ്രത്യേകിച്ച് വമ്പന്‍ സൈസുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വിഡിയോ സ്ട്രീമിങ് നടത്തുമ്പോഴുമൊക്കെ.ദീര്‍ഘനേരം മൊബൈല്‍ ഉപയോഗിക്കുന്നതും രാത്രി ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് മൊബൈല്‍ സൂക്ഷിക്കുന്നതുമെല്ലാം അപകടമാണ്. മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുമ്ബോള്‍ അവ പുറപ്പെടുവിക്കുന്ന ഇലക്‌ട്രോമാഗ്നെറ്റിക് വികിരണങ്ങളും സ്ക്രീനില്‍ നിന്നുള്ള…

    Read More »
  • India

    ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷവും കാണാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോഡി

    സിഡ്നി: ഈ വ‌ര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷവും കാണാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി. മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി സിഡ്നിയില്‍ ആല്‍ബനീസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കുന്നത്. നവംബര്‍ 12നാണ് ദീപാവലി. തിങ്കളാഴ്‌ച പാപ്പുവ ന്യൂഗിനിയില്‍ നിന്ന് സിഡ്നിയില്‍ എത്തിയ പ്രധാനമന്ത്രിയെ ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മിഷണര്‍ ബാരി ഒ ഫാരലും മറ്റും ചേര്‍ന്ന് സ്വീകരിച്ചു.

    Read More »
  • Kerala

    കേരളത്തിനെതിരെ വ്യാജപ്രചാരണം; സത്യാവസ്ഥ ഇങ്ങനെ‌

    1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി നിരക്കുള്ളത് കേരളത്തിലാണ്. തെറ്റാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കറന്റ് ചാർജ് ഈടാക്കുന്നത്   മഹാരാഷ്ട്ര,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ്. രാജസ്ഥാനിൽ ആദ്യത്തെ 50 യൂണിറ്റുകൾ 4.75 രൂപ. 51 മുതൽ 6.50 രൂപ.151 മുതൽ 300 യൂണിറ്റ് വരെ 7.35 രൂപ മഹാരാഷ്ട്രയിൽ യൂണിറ്റിന് 3.46 രൂപ (100 യൂണിറ്റ് വരെ) യൂണിറ്റിന് 7.43 രൂപ (300 യൂണിറ്റ് വരെ) കേരളം 51-100  യൂണിറ്റിന്    3.95 101-150 യൂണിറ്റിന് 5.00 2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ    ഇന്ധന നികുതി കേരളത്തിലാണ്. വസ്തുത പെട്രോളിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് മധ്യപ്രദേശും ഡീസലിന് രാജസ്ഥാനുമാണ്. Petrol.33% VAT +1%Cess Diesel. 23% VAT+1% Cess Kerlam petrol. 30.8%. Diesel. 22.76% 3.ഏറ്റവും കൂടുതൽ വെഹിക്കിൾ  ടാക്സ്    ഈടാക്കുന്നത് കേരളത്തിലാണ്. വസ്തുത ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെഹിക്കിൾ  ടാക്സ് ഈടാക്കുന്നത് കർണാടകയും ആന്ധ്രയുമണ് കർണാടക13%…

    Read More »
  • Kerala

    മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനം ഏതാണ് ?

    എഴുതിക്കൊടുത്ത പല്ലവി ഒറ്റത്തവണ വായിച്ചതേയുള്ളൂ ഭരതൻ. പാട്ടെഴുത്തുകാരന്റെ ആകാംക്ഷാഭരിതമായ മുഖം നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “മതി, ഇതിലുണ്ട് എന്റെ കഥാപാത്രത്തിന്റെ മനസ്സ് മുഴുവൻ.”അത്ഭുതമായിരുന്നു പൂവച്ചൽ ഖാദറിനും ജോൺസണും; ആശ്വാസവും! ഇഷ്ടപ്പെട്ട പല്ലവി ഒത്തുകിട്ടും വരെ ഗാനരചയിതാവിനേയും സംഗീത സംവിധായകനെയും `പിഴിയു’ ന്നതാണ് ഭരതന്റെ ശൈലി.മലയാളികളുടെ പുതുതലമുറ പോലും സ്നേഹപൂർവ്വം മൂളിനടക്കുന്ന “പാളങ്ങളി”ലെ (1982) ആർദ്രപ്രണയഗീതത്തിന്റെ പിറവി ആ “ഓക്കേ”യിൽ നിന്നായിരുന്നു.  “ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി….” മലയാളിമനസ്സിൽ കാല്പനികതയും ഗൃഹാതുരത്വവും നിറയ്ക്കുന്ന ഭാവഗീതം. വാണിജയറാമും ഉണ്ണിമേനോനും ചേർന്ന് പാടിയ ആ ഗാനം പടം പുറത്തിറങ്ങിയ കാലത്ത് അത്ര ഹിറ്റായിരുന്നില്ലെന്നോർക്കുന്നു പൂവച്ചൽ. “പക്ഷേ പതുക്കെ പതുക്കെ ആളുകൾ ആ പാട്ട് ഏറ്റെടുത്തു. പലരും അവരുടെ പ്രിയഗാനമായി ഏതോ ജന്മകൽപ്പനയിൽ എടുത്തുപറയുമ്പോൾ വലിയ സന്തോഷം തോന്നും. ഭരതേട്ടനെയും ജോൺസണെയും ഓർക്കും അപ്പോൾ; ഗാനം മനോഹരമായി ചിത്രീകരിച്ച രാമചന്ദ്രബാബുവിനെയും. അവർക്ക്…

    Read More »
  • Kerala

    വിദേശ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട്

    കോഴിക്കോട്:കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല – കോഴിക്കോട്ട് കൂടത്തും പാറയിൽ നിർമിക്കുന്നതിന് മുന്നോടിയായുളള നടപടികൾ ആരംഭിച്ചു.3D വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ജംക്ഷനുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോവാൻ വിദേശ രാജ്യങ്ങളിലെ മാതൃകയിലാണ് ട്രമ്പറ്റ് കവല നിർമ്മിക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും വന്നുചേരുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് പണിയുന്നത്. ഒരു ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് മറ്റു വാഹനങ്ങളെ മറികടക്കാതെ ഏതു ഭാഗത്തേക്കും പോവാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.മേൽപ്പാലങ്ങളിലൂടെയായിരിക്കും വാഹനങ്ങൾ ചുറ്റിത്തിരിഞ്ഞുപോവുക.ഇരിങ്ങല്ലൂർ നാലു ചെറിയ മേൽപ്പാലങ്ങളും (ലൂപ്പ്) ഒരു വലിയ മേൽപ്പാലവും വരും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേൽപ്പാലമുണ്ടാവുക. കോഴിക്കോട് ജില്ലയിൽ ഇരിങ്ങല്ലൂരിനും വാഴയൂരിനുമിടയിലാണ് പുതിയ പാലക്കാട് -കോഴിക്കോട് ഹൈവേ വരുന്നത്. ഈ എട്ടുകിലോമീറ്ററിന് സ്ഥലമെടുപ്പ് പൂർത്തിയാവുന്നതിന് മുമ്പു തന്നെ ടെൻഡർ നടപടി തുടങ്ങി. ജൂൺ മാസം അവസാനത്തിൽ ആണ് ഈ ഭാഗത്തിന്റെ ടെൻഡർ തുറക്കുന്നത്.5 റീച്ചുകളിൽ ആയാണ് ടെൻഡർ നടപടികൾ. ( ചിത്രം പ്രതീകാത്മകം )

    Read More »
  • NEWS

    ദുബായിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസം; ഓഫറുമായി എമിരേറ്റ്സ് വിമാന കമ്പനി

    ദുബായ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യമായി താമസമൊരുക്കി ദുബായിയുടെ ഔദ്യോഗിക എയർലൈൻസ് കമ്പനിയായ എമിരേറ്റ്സ്. ദുബായില്‍ വന്നിറങ്ങുന്നവര്‍ക്കെല്ലാം ഈ സജന്യ താമസം ആസ്വദിക്കാം. ഇതില്‍ ദുബായിലേക്ക് വരുന്നവര്‍ക്കും ദുബായ് ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒരുക്കുന്ന സൗജന്യ ഹോട്ടല്‍ താമസം ആസ്വദിക്കാം. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തെയും ഇക്കോണമി, പ്രീമിയം ഇക്കോണമി യാത്രക്കാര്‍ക്ക് ഒരു ദിവസത്തെയും താമസമാണ് ലഭിക്കുക. റിട്ടേണ്‍ ടിക്കറ്റ് കൂടി എടുക്കുന്നവര്‍ക്കാണ് സൗജന്യ യാത്ര ലഭിക്കുക. എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്യുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ 25 Hours Hotel Dubai One Centralലില്‍ രണ്ട് രാത്രി സൗജന്യമായി താമസിക്കാം. പ്രീമിയം ഇക്കണോമി ക്ലാസിലും ഇക്കണോമി ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് Novotel World Trade Centreല്‍ ഒരു രാത്രിയും താമസിക്കാം. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാക്കും. മേയ് 22 മുതല്‍ ജൂണ്‍ 11…

    Read More »
  • NEWS

    പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങിയ കെഎസ്ആർടിസി ബസ് നാട്ടുകാര്‍ വടം കെട്ടി സാഹസികമായി റോഡിലെത്തിച്ചു

    ആലപ്പുഴ: പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങിയ കെഎസ്ആർടിസി ബസ് നാട്ടുകാര്‍ വടം കെട്ടി സാഹസികമായി കരയ്ക്കെത്തിച്ചു.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് പത്തടിയോളം താഴ്ചയിലേക്കു തെന്നിനീങ്ങുകയായിരുന്നു.ഹരിപ്പാട്-വീയപുരം-എടത്വ റൂട്ടില്‍ വീയപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനു മുൻ വശത്തെ പാലത്തിന് സമീപമാണ് ബസ് തെന്നിനീങ്ങിയത്. രാത്രി 8.40ന് ആണ് സംഭവം. ഹരിപ്പാട്ട് നിന്ന് എടത്വയിലേക്കു സര്‍വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍ പെട്ടത്.നിയന്ത്രണം തെറ്റി തെന്നിയിറങ്ങിയ ബസിന്റെ മുൻ ചക്രങ്ങള്‍ പാതയിൽ നിന്നും താഴ്ചയിലേക്ക് എത്തിയിരുന്നു.ഡ്രൈവര്‍ ബ്രേക്കു ചവിട്ടി ബസ് മുന്നോട്ടു നീങ്ങാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാര്‍ വടം ഉപയോഗിച്ചു സമീപത്തെ മരത്തില്‍ ബസ് പെട്ടെന്ന് ബന്ധിച്ചു നിര്‍ത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. വിവരം അറിഞ്ഞ് റെസ്ക്യൂ ടീം സ്ഥലത്തെത്തി.പ്രധാന പാതയുടെ താഴെയുള്ള റോഡില്‍ മണ്ണുമാന്തിയന്ത്രം എത്തിച്ചു ബസിന്റെ മുൻഭാഗം ഉയര്‍ത്തിപ്പിടിച്ചശേഷം നാട്ടുകാരുടെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ബസ് വലിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു.ഡ്രൈവര്‍…

    Read More »
Back to top button
error: