Month: May 2023

  • Kerala

    കുരുന്നുകള്‍ക്ക് വന്ദേ ഭാരത് ട്രെയിനിൽ പ്രവേശനോത്സം ഒരുക്കി പാലക്കാട്

    പാലക്കാട്: ‘വന്ദേഭാരത്’ ട്രെയിനിൽ.  പ്രവേശനോത്സവത്തിനൊരുങ്ങുകയാണ് പാലക്കാട് മണലിത്തറ ജനകീയ വിദ്യാലയത്തിലെ കുരുന്നുകള്‍. ജനകീയ വിദ്യാലയം എല്‍.പി.എസ് കെട്ടിടത്തിലെ ചുവരില്‍ 100 അടി നീളവും പത്തടി ഉയരത്തിലുമാണ് കുരുന്നുകള്‍ക്ക് വന്ദേഭാരതിന്റെ വിസ്മയ കാഴ്ച ഒരുങ്ങുന്നത്.   ചിത്രരചനയില്‍ പ്രത്യേക പരിശീലനമോ ശാസ്ത്രീയ പഠനമോ നടത്താതെ വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളിലൂടെ പ്രശസ്തനായ, നിറങ്ങളുടെ കൂട്ടുകാരൻ എന്ന പേരില്‍ അറിയപ്പെടുന്ന തെക്കുംകര പുന്നംപറമ്ബ് സ്വദേശി കുറ്റിക്കാടൻ വീട്ടില്‍ ഷാജുവാണ് ഈ ഭീമൻ ചിത്രമൊരുക്കിയത്.

    Read More »
  • NEWS

    പ്രേത നോവൽ എഴുതി ഏഴാം ക്ലാസുകാരൻ; അതും ഇംഗ്ലീഷിൽ

    തൃശൂര്‍:അവധിക്കാലം മൊബൈലിൽ ഗെയിം കളിച്ചു തീർക്കാതെ നല്ല നല്ല പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ച ഏഴാം ക്ലാസുകാരൻ വായനക്കിടെ ലഭിച്ച ത്രെഡില്‍ പിടിച്ച് എഴുതിയ‌ പ്രേത നോവലിന്റെ പുസ്തകപ്രകാശനം ഇന്നലെ നടന്നു. തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും കുരിയച്ചിറ തേയ്ക്കാനത്ത് ജീൻ പോളിന്‍റെയും ബിന്ദുവിന്‍റെയും മകനുമായ ഗ്രേഷ്യസ് ജീൻ ആണ് ‘ട്രിപ് ട്രാപ്’ എന്ന പേരില്‍ തന്‍റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്. അവധിക്കാലത്ത് വായനയുടെ രസംപിടിച്ചതോടെയാണ് ഒരു കഥയെഴുതാനുള്ള ആശയം കിട്ടുന്നത്.   മൂന്നാഴ്ച കൊണ്ടാണ് ഗ്രേഷ്യസ് ഇംഗ്ലീഷില്‍ കഥയെഴുതി തീര്‍ത്തത്. കൈയെഴുത്തു പ്രതി വായിച്ച ഗ്രന്ഥകാരനും നെഹ്റുനഗര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി വികാരിയുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടാണ് ഇതൊരു പുസ്തകമായി പുറത്തിറക്കാൻ രക്ഷിതാക്കളോട് നിര്‍ദേശിച്ചത്.   ആര്‍ട്ടിസ്റ്റ് ഗായത്രിയാണ് സ്കെച്ചുകള്‍ തയാറാക്കിയത്.ഞായറാഴ്ച രാവിലെ 7.30ന് അഞ്ചേരി നെഹ്റുനഗര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി ഹാളില്‍ അശോകൻ ചരുവിലും വി.ജി. തമ്ബിയും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

    Read More »
  • India

    മോദിക്ക് കേരളത്തോട് അടങ്ങാത്ത പക:എം ബി രാജേഷ്

    തിരുവനന്തപുരം: മോദിക്ക് കേരളത്തോടുള്ളത് അടങ്ങാത്ത പകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്‌. കേന്ദ്രം തന്നെ സമ്മതിച്ച കേരളത്തിന്റെ ഈ വര്‍ഷത്തെ വായ്പാപരിധി ഒരു വിശദീകരണവും നല്‍കാതെ, ഒരു ഒറ്റവരി കത്തിലൂടെ നേര്‍പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍! എന്തും ചെയ്യാൻ മടിയില്ലാത്ത, രാഷ്ട്രീയമായി തങ്ങള്‍ക്കൊപ്പമല്ലാത്ത സംസ്ഥാനങ്ങളിലെ ജനങ്ങളെ ശത്രുക്കളായി കണക്കാക്കുന്നവരാണ് മോദി സര്‍ക്കാരെന്ന് ഇതിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ നാല്‍പതിനായിരം കോടിയോളം രൂപയുടെ ഭീമമായ വെട്ടിക്കുറവിന് ശേഷം ഈ വര്‍ഷം കേന്ദ്രം തന്നെ സമ്മതിച്ചതാണ് കേരളത്തിന് 32,442 കോടി രൂപ വായ്പയെടുക്കാമെന്നത്. പാര്‍ലമെന്റ് പാസാക്കിയ ധന ഉത്തരവാദിത്ത നിയമമനുസരിച്ച്‌ ജിഎസ്ഡിപിയുടെ 3%വരെ വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശമനുസരിച്ചാണ് ഇത്രയും തുക വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നത്. അതില്‍ നിന്നാണ് ഇന്നലത്തെ കത്തിലൂടെ ഒറ്റയടിക്ക് 17,052 കോടി രൂപാ വെട്ടിക്കുറച്ചത്.ചരിത്രത്തിലാദ്യമായാണ് ഇത്രയധികം തുക വെട്ടിക്കുറയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ടുവന്ന സംസ്ഥാനത്തിന്റ സാമ്ബത്തികനിലയെ അതിഗുരുതര പ്രതിസന്ധിയിലേക്ക് വീണ്ടും തള്ളിവിട്ടാണ് കേന്ദ്രത്തിന്റെ ഈ കടുംവെട്ട്’. മോദി…

    Read More »
  • Kerala

    പതിനൊന്നും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും അറസ്റ്റില്‍

    മലപ്പുറം: പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും അറസ്റ്റില്‍. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50),മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്‌കൂളിലെ കൗണ്‍സിലിങിനിടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.   മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സി ഐ ബഷീര്‍, ചിറക്കല്‍ എസ്‌ ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

    Read More »
  • Kerala

    കേരളത്തിലെ ആദ്യത്തെ ഹെൽത്ത് തീം പാർക്ക് പത്തനംതിട്ടയിൽ

    പത്തനംതിട്ട: കേരളത്തിലെ ആദ്യത്തെ ഹെൽത്ത് തീം പാർക്ക് പത്തനംതിട്ടയിൽ ആരംഭിച്ചു.പന്തളം കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയോട് അനുബന്ധിച്ചാണ്  കേരളത്തിലെ ആദ്യത്തെ ഹെൽത്ത് തീം പാർക്കായ ‘ആരോഗ്യനികേതനം’ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിന് സമീപം അച്ചൻകോവിലാറിന്റെ തീരത്ത് അഞ്ചേക്കറിലാണ് അതിമനോഹരമായി പണിതുയർത്തിയ ആരോഗ്യനികേതനം സ്ഥിതി ചെയ്യുന്നത്.ലൈഫ് സ്റ്റെൽ മ്യുസിയം, ചിൽഡ്രൻസ് , പ്ലേ ഏരിയ, ഔട്ട്ഡോർ ജിം പുഴയോട് ചേർന്ന് 800 മീറ്റർ നീളമുള്ള ഗ്രീൻ വാക് വേ, ഫ്ലോറ ആന്റ് ഫോണ, ഭക്ഷണക്രമം. വീഡിയോ സ്ക്രീനും , മിനി സിനിമാ തീയേറ്റർ, വാട്ടർ വാൾ പ്രാജക്ഷൻ, ഓപ്പൺ എയർ തീയേറ്റർ/മിയാ വാക്കി ഫോറസ്റ്റ് തുടങ്ങി ഒട്ടേറെ സംഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.  വ്യയാമ രീതി, ആഹാര രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, മാനസിക സംഘർഷം ഇല്ലാതാക്കാൻ വിനോദങ്ങൾ, കൂടി ചേരലുകൾ , സൗഹ്യദങ്ങൾ, യോഗ, ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, എന്നിവയുടെ നിയന്ത്രണം പ്രമഹ ബോധവൽക്കരണത്തിന്റെ എക്സിബിഷൻ എന്നിവയാണ് ഇവിടുത്തെ പ്രധാന പ്രത്യേകതകളെന്ന്…

    Read More »
  • Kerala

    മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച്‌ കൊന്ന കേസില്‍ രണ്ട് പേർ അറസ്റ്റിൽ

    പത്തനംതിട്ട: മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച്‌ കൊന്ന കേസില്‍ രണ്ട് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഇറച്ചിയും പന്നിപ്പടക്കവും പിടിച്ചെടുത്തു.ഇറച്ചിയുമായി വന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചിറ്റാര്‍ നീലിപിലാവ് കോയിക്കലേത്ത് വീട്ടില്‍ കെ.കെ. അംബുജാക്ഷൻ, ചിറ്റാര്‍ തെക്കേക്കര പുളിമൂട്ടില്‍ പി.പി. രാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വടശ്ശേരിക്കര റേഞ്ചിലാണ് സംഭവം.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ആറുവരെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ആന്റോ ആന്റണി എം.പി ഇന്ന് റാന്നിയിൽ സത്യാഗ്രഹം നടത്തും

    റാന്നി:വന്യമൃഗ ശല്യത്തില്‍ നിന്ന് മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തും കാര്‍ഷിക വിളകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എം.പി ഇന്ന് റാന്നി ഇട്ടിയപ്പാറയില്‍ ജനകീയ സത്യഗ്രഹ സമരം നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന സത്യഗ്രഹം വൈകിട്ട് 5ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ജനവാസ മേഖലകളിലെ വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യം മൂലം ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കുവാനോ കൃഷി ചെയ്ത് കുടുംബം പുലര്‍ത്തുവാനോ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും, ഇതിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹം നടത്തുന്നതെന്ന് എം.പി പറഞ്ഞു.

    Read More »
  • India

    ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത സംഭവം; ഡൽഹിയിൽ സംഘർഷാവസ്ഥ

    ഗുസ്തി താരങ്ങളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു.സമരത്തിന് പിന്തുണയുമായെത്തിയ കർഷകരെ ഡൽഹി അതിർത്തികളിലും പോലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനയായ ‘പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി’ പ്രവർത്തകരെ അംബാല അതിർത്തിയിൽ വച്ച് പോലീസ് തടഞ്ഞു.നിരവധി കർഷക നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്.   ബ്രിജ് ഭൂഷൺ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.   ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സാക്ഷി മാലിക്, ബജ്റംഗ് പുനിയ, സംഗീത ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ സമരം തുടങ്ങിയത്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ദിവസം ജന്തര്‍ മന്തറില്‍നിന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച്‌ നടത്താനുള്ള താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തുടര്‍ന്ന് താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.സമര വേദിയായിരുന്ന ജന്തര്‍ മന്തറിലെ…

    Read More »
  • India

    ലോണാവാല- പ്രകൃതി തന്റെ ചട്ടക്കൂടുകൾ കൊണ്ട് മായാജാലം തീർക്കുന്ന പ്രദേശം

    അറിയാതെ ഇഷ്ടപ്പെട്ടു പോകുന്ന ഒരിടമാണ് ലോണാവാല.പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യം ഇല്ലാത്ത ഒരു ഇടം… എത്ര തിരക്കാണെങ്കിലും ഏതു കാലാവസ്ഥയാണെങ്കിലും ആളുകൾ വീണ്ടും വീണ്ടും എത്താൻ കൊതിക്കുന്ന ലോണാവാല മുംബൈയ്ക്ക് സമീപമുള്ള മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ്.മഹാരാഷ്ട്രയുടെ നഗരത്തിരക്കിൽ ഇത്രയധികം പച്ചപ്പു നിറഞ്ഞ വേറെ ഒരിടം കണ്ടെത്താൻ സാധിക്കുമോ എന്നത് സംശയമാണ്. ലോണാവാലയിലെത്തിയാൽ കാഴ്ചകൾ ഒരുപാടുണ്ട്.വ്യൂ പോയിന്റുകളും ഗുഹകളും ഒക്കെയായി വിസ്തരിച്ചു കാണുവാനുള്ള ധാരാളം കാഴ്ചകൾ.എന്നാൽ ഈ ഹിൽ സ്റ്റേഷൻ ജനങ്ങളുടെ ഹൃദയം പിടിച്ചെടുക്കുന്നത് അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്. ടൈഗർ പോയിന്‍റ് ടൈഗേഴ്സ് ലീപ് എന്നറിയപ്പെടുന്ന ടൈഗർ പോയിന്റാണ് ഇവിടെ കണ്ടിരിക്കേണ്ട ആദ്യത്തെ ഇടം. 650 മീറ്റർ ഉയരത്തിൽ നിന്നുള്ള ഇവിടുത്തെ കാഴ്ചകൾ അത്ഭുതപ്പെടുത്തുന്നവയാണ്. കാടുകളും വെള്ളച്ചാട്ടവും തടാകവും ഒക്കെ കാണുന്ന ഈ വ്യൂ പോയിന്‍റ് ഒരു കാരണവശാലും ഒഴിവാക്കുവാന്‍ പാടില്ലാത്ത ഒന്നാണ്. ഒരു കടുവയുടെ രൂപത്തോട് തോന്നിപ്പിക്കുന്ന സാദൃശ്യമാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വരാൻ കാരണം. ലയൺസ് പോയന്റ് പ്രകൃതി സ്നേഹികൾ തീർച്ചയായും കണ്ടിരിക്കേണ്ട…

    Read More »
  • NEWS

    എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധം;ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10

    നായ്ക്കളെയും പൂച്ചകളെയുമൊക്കെ വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്.എല്ലാവർഷവും പുതുക്കുകയും വേണം. ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10. നായ്ക്കൾ അയൽക്കാർക്ക് ശല്യമുണ്ടാക്കരുത്. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും തുടർച്ചയായി നിയമം ലംഘിച്ചാൽ നായ്ക്കളെ പിടിച്ചെടുത്തു ലേലം ചെയ്യും. ലൈസൻസില്ലാതെ വളർത്തുന്നവർക്ക് പിഴയും കടുത്ത ശിക്ഷയും. രജിസ്ട്രേഷന് മുമ്പ് പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് നിർബന്ധം. തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായ ബ്രൂണോയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം, ലൈസൻസ് എടുത്ത ദിവസം, പുതുക്കേണ്ട ദിവസം, വാക്സിനേഷൻ എടുത്ത ദിവസം, വീണ്ടും എടുക്കേണ്ട ദിവസം എന്നിവ ഇനി മുതൽ തദ്ദേശസ്ഥാപനത്തിലെ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. ഓരോ വർഷവും പരിശോധനകൾക്ക് ശേഷം ലൈസൻസ് പുതുക്കേണ്ടിവരും. തെരുവുനായകളെയും വളർത്തുനായകളെയും തിരിച്ചറിയാനും ഇതുവഴി കഴിയും. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ്…

    Read More »
Back to top button
error: