FeatureNEWS

എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധം;ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10

നായ്ക്കളെയും പൂച്ചകളെയുമൊക്കെ വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്.എല്ലാവർഷവും പുതുക്കുകയും വേണം.
ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10.
നായ്ക്കൾ അയൽക്കാർക്ക് ശല്യമുണ്ടാക്കരുത്.
നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും
തുടർച്ചയായി നിയമം ലംഘിച്ചാൽ നായ്ക്കളെ പിടിച്ചെടുത്തു ലേലം ചെയ്യും.
ലൈസൻസില്ലാതെ വളർത്തുന്നവർക്ക് പിഴയും കടുത്ത ശിക്ഷയും.
രജിസ്ട്രേഷന് മുമ്പ് പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് നിർബന്ധം.
തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായ ബ്രൂണോയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം, ലൈസൻസ് എടുത്ത ദിവസം, പുതുക്കേണ്ട ദിവസം, വാക്സിനേഷൻ എടുത്ത ദിവസം, വീണ്ടും എടുക്കേണ്ട ദിവസം എന്നിവ ഇനി മുതൽ തദ്ദേശസ്ഥാപനത്തിലെ ഡാറ്റാബേസിൽ ഉൾപ്പെടുത്തും.
ഓരോ വർഷവും പരിശോധനകൾക്ക് ശേഷം ലൈസൻസ് പുതുക്കേണ്ടിവരും. തെരുവുനായകളെയും വളർത്തുനായകളെയും തിരിച്ചറിയാനും ഇതുവഴി കഴിയും.
മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.നായ, പൂച്ച, കന്നുകാലി ഉൾപ്പെടെ വീട്ടിൽ വളർത്തുന്ന എല്ലാ മൃഗങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് ആറ് മാസത്തിനകം എടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു.കേരള മുനിസിപ്പാലിറ്റി ആക്ട് 1994 ലെ സെക്ഷൻ 437 പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് ലൈസൻസെടുക്കാതെ നായ്ക്കളെ വളർത്താൻ പാടില്ലെന്നും പറയുന്നുണ്ട്.

Back to top button
error: