FictionNEWS

പ്രേത നോവൽ എഴുതി ഏഴാം ക്ലാസുകാരൻ; അതും ഇംഗ്ലീഷിൽ

തൃശൂര്‍:അവധിക്കാലം മൊബൈലിൽ ഗെയിം കളിച്ചു തീർക്കാതെ നല്ല നല്ല പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ച ഏഴാം ക്ലാസുകാരൻ വായനക്കിടെ ലഭിച്ച ത്രെഡില്‍ പിടിച്ച് എഴുതിയ‌ പ്രേത നോവലിന്റെ പുസ്തകപ്രകാശനം ഇന്നലെ നടന്നു.

തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും കുരിയച്ചിറ തേയ്ക്കാനത്ത് ജീൻ പോളിന്‍റെയും ബിന്ദുവിന്‍റെയും മകനുമായ ഗ്രേഷ്യസ് ജീൻ ആണ് ‘ട്രിപ് ട്രാപ്’ എന്ന പേരില്‍ തന്‍റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്. അവധിക്കാലത്ത് വായനയുടെ രസംപിടിച്ചതോടെയാണ് ഒരു കഥയെഴുതാനുള്ള ആശയം കിട്ടുന്നത്.

 

Signature-ad

മൂന്നാഴ്ച കൊണ്ടാണ് ഗ്രേഷ്യസ് ഇംഗ്ലീഷില്‍ കഥയെഴുതി തീര്‍ത്തത്. കൈയെഴുത്തു പ്രതി വായിച്ച ഗ്രന്ഥകാരനും നെഹ്റുനഗര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി വികാരിയുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടാണ് ഇതൊരു പുസ്തകമായി പുറത്തിറക്കാൻ രക്ഷിതാക്കളോട് നിര്‍ദേശിച്ചത്.

 

ആര്‍ട്ടിസ്റ്റ് ഗായത്രിയാണ് സ്കെച്ചുകള്‍ തയാറാക്കിയത്.ഞായറാഴ്ച രാവിലെ 7.30ന് അഞ്ചേരി നെഹ്റുനഗര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി ഹാളില്‍ അശോകൻ ചരുവിലും വി.ജി. തമ്ബിയും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

Back to top button
error: