Month: May 2023

  • Kerala

    കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണ് അരിക്കൊമ്പൻ:ഡീൻ കുര്യാക്കോസ് എംപി

    കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണ് ഇപ്പോൾ തമിഴ്നാട് അനുഭവിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി.കമ്ബത്ത് കാട്ടാനയായ അരിക്കൊമ്ബന്‍ അഴിഞ്ഞാടിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേരളത്തിനാണെന്നും ഇടുക്കി എംപി പറഞ്ഞു. അരികൊമ്ബന്‍ ദൗത്യം പരാജയപ്പെടാന്‍ കാരണം ആനപ്രേമികള്‍ നടത്തിയ നിയമ പോരാട്ടവും സര്‍ക്കാര്‍ സമ്മർദ്ദവും മൂലമാണ്.തമിഴ്നാട്ടിലെ ജനജീവിതം നേരെയാക്കുന്നതിന് ഇവർ വിചാരിച്ചാൽ പറ്റുമോ ?- ഡീന്‍ ചോദിച്ചു. “‍അരികൊമ്ബന് വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും തെറ്റ് പറ്റി. പ്രശ്‌നക്കാരനായ ഭ്രാന്ത് പിടിച്ച ഒരു വന്യ മൃഗത്തെ തളക്കാന്‍ സര്‍ക്കാരിനും കോടതിക്കും കഴിയാത്തത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. തമിഴ്‌നാട് കമ്ബത്ത് ടൗണില്‍ പട്ടാപ്പകല്‍ അരികോമ്ബന്‍ അഴിഞ്ഞാടിയതിന്റെ ദുര്യോഗം കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണ്.   അരികൊമ്ബന്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരിലും മറ്റും ആനപ്രേമികള്‍ നടത്തിയ നിയമ പോരാട്ടവും സര്‍ക്കാര്‍ സമ്മര്‍ദവും മൂലമാണ് ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി നടത്തിയ അരികൊമ്ബന്‍ ദൗത്യം പരാജയപ്പെടാന്‍ കാരണം.വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി മനുഷ്യനെ ശല്യം ഉണ്ടാക്കുമ്ബോള്‍ അതിനെ പിടികൂടി കൂട്ടില്‍…

    Read More »
  • NEWS

    മഴ; ഐപിഎൽ ഫൈനൽ ഇന്നത്തേക്ക് മാറ്റി

    അഹമ്മദാബാദ്:ഐ പി എല്‍ ഫൈനല്‍ ഇന്നത്തേക്ക്(തിങ്കളാഴ്ച) മാറ്റി.മഴയെത്തുടര്‍ന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം ഇന്നത്തേക്ക് മാറ്റിയത്.  വൈകിട്ട് 5.30 നാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്.14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റ് നേടി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ചെന്നൈ 14 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

    Read More »
  • Kerala

    ലക്ഷങ്ങളുടെ കടബാധ്യത. വയനാട്ടിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു

    വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് അരണപ്പാറ വാകേരിയിലെ മുകുന്ദ മന്ദിരം പി കെ തിമ്മപ്പൻ(50) കട ബാദ്ധ്യത മൂലം ജീവനൊടുക്കി. ശനിയാഴ്ച രാവിലെ മുതൽ തിമ്മപ്പനെ കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തി എങ്കിലും കാണാത്തതിനെ തുടർന്ന് തിരുനെല്ലി പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്ന് രാവിലെ 9.30 മണിയോടെ തിമ്മപ്പൻ്റെ കൃഷിയിടത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കുടുംബ സ്വത്തായി അഞ്ച് ഏക്കർ വയലും നാല് ഏക്കർ കരഭൂമിയുമാണുള്ളത്. കൃഷിയിലുണ്ടായ നഷ്ടത്തെ തുടർന്ന് 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. പിന്നോക്ക വികസന കോർപ്പറേഷനിൽ മൂന്ന് ലക്ഷം രൂപയും.തിരുനെല്ലി സർവ്വീസ് സഹകരണ ബേങ്കിലും സ്വകാര്യ വ്യക്തികൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ കടബാദ്ധ്യതയാണുള്ളത്. കടം വീട്ടാനായി സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിൽപ്പന നടത്തുകയും ചെയ്തിരുന്നു. മുകുന്ദമന്ദിരം പരേതനായറിട്ടയേർട്ട് അധ്യാപകൻ വി.കെ കൃഷ്ണൻ ജെട്ടിയുടെയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ ശ്രീജ. മക്കൾ: വിദ്യാത്ഥികളായ ഗൗതം ക്യഷ്ണ, കാർത്തിക് ക്യഷ്ണ, ലക്ഷ്മി പ്രിയ.…

    Read More »
  • India

    കേന്ദ്രസർക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു; പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം 12ന്

    ദില്ലി: കേന്ദ്രസർക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരാനാണ് തീരുമാനം. പാട്നയിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികളാണ് പാർലമെൻ്റ് മന്ദിര ഉദ്ഘാടന ച്ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോടെ മുന്നോട്ടുവന്നത് പ്രതിഷേധം സംഘടിപ്പിച്ചത്. മമതയുൾപ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കർണാടകയിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നതും പ്രതിപക്ഷ ഐക്യത്തിന് വേഗം കൂട്ടിയിട്ടുണ്ട്. 2024ൽ മോദി സർക്കാരിനെതിരെ താഴെയിറക്കലാണ് പ്രതിപക്ഷ ഐക്യത്തിന്റെ…

    Read More »
  • Local

    കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റായി കോട്ടയം

    കോട്ടയം: കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കളക്ടറേറ്റായി കോട്ടയം. ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷനാണ് കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ലഭിച്ചത്. പൊതു ജനങ്ങൾക്ക് മികവാർന്നതും ഗുണനിലവാരമാർന്നതുമായ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ദൈനം ദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇതിനായി ഓഫീസ് സംവിധാനം നവീകരിച്ചിരുന്നു. ഐ. സ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനം മേയ് 30 ന് രാവിലെ കളക്ട്രേറ്റിൽ റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. ഓഫീസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം സഹകരണ – രജിസ്ട്രേഷൻ…

    Read More »
  • Crime

    ​ഗാന്ധിന​ഗറിൽ യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    ഗാന്ധിനഗർ: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പുക്കര വാരിമുട്ടം ഭാഗത്ത് കുറ്റിക്കാട്ടു ചിറയിൽ വീട്ടിൽ ജോജിമോൻ ജോസ് (30), ആർപ്പുക്കര വില്ലൂന്നി കുളങ്ങരപറമ്പിൽ വീട്ടിൽ അരുൺ രവി (29) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രി 12 മണിയോടുകൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ഫ്ലോറൽ പാർക്ക് ബാറിനു മുൻവശം വെച്ച് തൊണ്ണംകുഴി സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും, കയ്യിലിരുന്ന ജി ഐ പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ആയിരുന്നു. യുവാവും ഇവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ഇവരെ പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Crime

    എരുമേലിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

    എരുമേലി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗണ്‍ ഭാഗത്ത് ആറ്റാത്തറയിൽ വീട്ടിൽ മുനീർ (32) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് എരുമേലി കൊരട്ടി കെ.ടി.ഡി.സി ഭാഗത്ത് വെച്ച് ബൈക്കിൽ ഇരുന്ന്‍ സുഹൃത്തുമായി സംസാരിക്കുകയായിരുന്ന എരുമേലി വലിയമ്പലം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇയാളും യുവാവും തമ്മിൽ മുൻപ് ഉണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്നു എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Kerala

    കെഎസ്ആർടിസി ബസുകളിൽ സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധം; സ്വകാര്യ ബസിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം മതി കൺസഷൻ കാർഡ് വേണ്ട

    പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്‌കൂൾ-കോളെജ് വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്ന് മുതൽ കൺസഷൻ കാർഡ് നിർബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ആർ.ടി.ഒ അറിയിച്ചു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ടെന്നും ആർടിഒ വ്യക്തമാക്കി. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർത്ഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാർത്ഥികളുടെ ബസ് യാത്ര കൺസഷൻ കാർഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിനാണ് ജില്ലാ കലക്ടർ ഡോ. എസ് ചിത്രയുടെ നേതൃത്വത്തിൽ യംഗം ചേർന്നത്. 2023-24 അധ്യയന വർഷത്തെ കൺസഷൻ കാർഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടി.എം ജേഴ്സൺ അറിയിച്ചു. സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃതമായിട്ടുള്ള സ്കൂളുകൾ, കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികൾ കൺസഷൻ കാർഡ് മഞ്ഞനിറത്തിൽ നൽകാൻ ശ്രദ്ധിക്കണം. സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ലിസ്റ്റ് നിശ്ചിത…

    Read More »
  • Kerala

    എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താക്കൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കൾ, കെൽട്രോൺ ചെയർമാനെ കാത്തിരിക്കുന്നത് ശിവശങ്കറിന്റെ അനുഭവം: രമേശ് ചെന്നിത്തല

    ആലപ്പുഴ: സംസ്ഥാനത്തെമ്പാടും എഐ ക്യാമറ സംബന്ധിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെൽട്രോൺ എം ഡി നൽകിയത്. ഇടപാടിൽ ഗുരുതര അഴിമതി നടന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും പുറത്തുവിട്ടു. എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് കെൽട്രോൺ ക്യാമറകളുടെ വിലവിവരം പുറത്തുപറയാൻ പറ്റില്ലെന്ന് അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. കെൽട്രോൺ പൊതു മേഖല സ്ഥാപനമായതിനാൽ അവർക്ക് വിവരാവകാശത്തിന് മറുപടി നൽകാൻ ബാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെൽട്രോൺ ഉപകരാർ എടുത്ത കമ്പനികളുടെ ഏജൻറ് ആയി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്യാമറയുടെ വില പുറത്ത് വിട്ടാൽ കെൽട്രോണിന് എന്ത് സംഭവിക്കാനാണെന്ന് ചോദിച്ച അദ്ദേഹം സംസ്ഥാന സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാകുമെന്നും…

    Read More »
  • India

    മധ്യപ്രദേശിലെ മഹാരാജ ഛത്രസൽ ബുന്ദേൽഖണ്ഡ് സർവകലാശാലയിലെ ഒഴിവുള്ള 16 പ്യൂൺ തസ്തികകളിലേക്ക് അപേക്ഷിച്ച 1779 അപേക്ഷകരിൽ ബിരുദക്കാർ മുതൽ എംഫിൽ ഉദ്യോഗാർത്ഥികൾ വരെ!

    സ്വന്തമായി ഒരു തൊഴിൽ എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും നമ്മുടെ രാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണ് എന്നതിന് തെളിവാണ് ഈ സംഭവം. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ മഹാരാജ ഛത്രസൽ ബുന്ദേൽഖണ്ഡ് സർവകലാശാലയിലേക്ക് പ്യൂൺ തസ്തികയിലേക്ക് നടത്തിയ തെര‍ഞ്ഞെടുപ്പിലാണ് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും എം.ഫിൽ, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും വരെ അപേക്ഷ സമർപ്പിച്ചത്. 16 പ്യൂൺ തസ്തികകളിലായിരുന്നു ഒഴിവുകൾ രേഖപ്പെടുത്തിയിരുന്നത്. അതിലേക്ക് ലഭിച്ചതാകട്ടെ 1779 അപേക്ഷകളും. അപേക്ഷകരിൽ കൂടുതലും ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്സ് മാത്രാണ്. എന്നാൽ, അപേക്ഷകരിൽ 400 പേർ ബിരുദാനന്തര ബിരുദധാരികളും 800 പേർ ബിരുദധാരികളുമാണ്. കൂടാതെ അമ്പതോളം പേർ വിവിധ വിഷയങ്ങളി‍ൽ എം.ഫിൽ, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും. മെയ് എട്ട് വരെയായിരുന്നു അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. പ്രസ്തുത തസ്തികയിലേക്ക് ജൂൺ നാലിന് എഴുത്തുപരീക്ഷ നടത്തുമെന്ന് മഹാരാജ ഛത്രസൽ ബുന്ദേൽഖണ്ഡ് സർവകലാശാല…

    Read More »
Back to top button
error: