Month: May 2023

  • Kerala

    കേരള പൊലീസില്‍ എസ്.ഐ ആയ അച്ഛന്‍റെ മകന്‍ കാനഡ പൊലീസിൽ

    കൊച്ചി:കേരള പൊലീസില്‍ എസ്.ഐ ആയ അച്ഛന്‍റെ മകന്‍ കാനഡ പൊലീസിൽ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. നെടുമ്ബാശേരി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയ പാലിശേരി ചേരാമ്ബിള്ളി സി.ടിഷൈജുവിന്റെയും സിപ്സിയുടെയും മകൻ ഷോണ്‍ സി.ഷൈജു ക‍ഴിഞ്ഞദിവസമാണ് കാനഡയില്‍ പൊലീസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റത്. ഒന്റാരിയോ പ്രോവിൻസ് പൊലീസിലെ ആദ്യ മലയാളിയാണ് ഷോണ്‍. മുത്തച്ഛൻ തങ്കപ്പൻ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു.തുറവൂര്‍ മാര്‍ അഗസ്റ്റിൻ സ്കൂളിലെ ആദ്യ ബാച്ച്‌ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥിയായിരുന്നു ഷോണ്‍.   പ്ലസ്ടുവിനു ശേഷം കാനഡയിലേക്കു പോയി. 6 വര്‍ഷമായി കാനഡയിലാണു താമസം. എട്ടോളം പരീക്ഷകള്‍ വിജയിച്ചത് ഉള്‍പ്പെടെയുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് അവിടെ പൊലീസില്‍ ചേര്‍ന്നത്. 6 മാസത്തെ പരിശീലനവും കഴിഞ്ഞ് കഴിഞ്ഞ ദിവസം ജോലിക്കു ചേര്‍ന്നു.ഒന്റാരിയോ ബാക്രോസ്റ്റിലാണ് ആദ്യ നിയമനം.

    Read More »
  • Kerala

    മാതാപിതാക്കള്‍ ചികിത്സാര്‍ഥം നാട്ടില്‍; മുംബൈയില്‍ വളര്‍ത്തുനായയെ കുളിപ്പിക്കവേ മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചു

    മുംബൈ: വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശികളായ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍-ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീര്‍ത്തി (17) എന്നിവരാണ് ദാവ്ഡിയിലെ കുളത്തില്‍ മുങ്ങിമരിച്ചത്. മാതാപിതാക്കള്‍ ചികിത്സാര്‍ഥം നാട്ടിലാണ്. കുളിപ്പിക്കുന്നതിനിടെ ഇവരുടെ വളര്‍ത്തുനായ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് നീന്തിപ്പോയി. അതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സഹോദരന്‍ മുങ്ങുന്നതുകണ്ട കീര്‍ത്തി രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാന്‍പാഡ പോലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. രഞ്ജിത്ത് നവിമുംബൈയിലെ സീവുഡ് ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി രണ്ടുദിവസംമുമ്പ് വന്ന എച്ച്.എസ്.സി. പരീക്ഷാഫലത്തില്‍ വിജയിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇവരുടെ ബന്ധുകൂടിയായ സാമൂഹികപ്രവര്‍ത്തകന്‍ പി.കെ. ലാലി അറിയിച്ചു.

    Read More »
  • Kerala

    ഭാര്യയെ കൈമാറ്റം ചെയ്ത കേസിലെ പ്രതി മരിച്ചു

    കോട്ടയം:പങ്കാളിയെ കൈമാറിയ കേസിൽ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭര്‍ത്താവും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. ഈ മാസം 19ന് വീട്ടുമുറ്റത്ത് വെട്ടേറ്റ് കമിഴ്‌ന്നുകിടന്ന നിലയിലായിരുന്നു യുവതിയെ കണ്ടത്.കൊലനടത്തിയ അന്ന് വൈകിട്ടുതന്നെ പങ്കാളിയെ കൈമാറിയ കേസിൽ പ്രതിയായ ഷിനോ വിഷം കഴിച്ച് അവശനിലയിൽ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയാണ് മരണം. മണർകാട് മാലത്തെ വീട്ടിൽവച്ചാണ് 26കാരിയായ യുവതിയെ ഭർത്താവ് ഷിനോ വെട്ടി കൊലപ്പെടുത്തിയത്.അന്യപുരുഷൻമാരോടൊപ്പം കിടക്ക പങ്കിടാൻ യുവതി വിസമ്മതിക്കുകയും പരാതിപ്പെടുകയും ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം.പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിരയാക്കിയതായി  അന്വേഷണത്തിൽ കണ്ടെത്തിിയിരുന്നു.കപ്പിൾ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങൾ കൈമാറിയിരുന്നത്്. ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു.ബന്ധത്തിന് തയ്യാറാകാതെ വരുമ്പോൾ കുട്ടികളെയടക്കം ഭർത്താവ്…

    Read More »
  • Kerala

    മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയി;ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് തടവുകാരൻ

    തിരുവനന്തപുരം: ജയിലില്‍ ഊണിനൊപ്പം വിളമ്ബിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതില്‍ പ്രകോപിതനായി ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് തടവുകാരൻ. വയനാട് സ്വദേശി ഫൈജാസ് (42) ആണ് പ്രകോപിതനായി ജയിലിനുള്ളിൽ അക്രമം അഴിച്ചുവിട്ടത്.ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഊണിനൊപ്പം മട്ടൻ കറിയാണ് വിളമ്ബിയത്. കറി കുറഞ്ഞുപോയി എന്നു പറഞ്ഞ് ഫൈജ്സ് ബഹളം വെക്കുകയായിരുന്നു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയപ്പോള്‍ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു. ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

    Read More »
  • Kerala

    വിലാസം ചോദിച്ചെത്തി പെണ്‍കുട്ടിയെ കയറി പിടിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റിൽ

    തിരുവനന്തപുരം: വിലാസം ചോദിച്ചെത്തി പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീ‌ഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍. നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തു വിള വീട്ടില്‍ രതീഷ് (32)നെയാണ് പോക്സോ കേസില്‍ പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.   ഭക്ഷണ വിതരണത്തിനുള്ള വിലാസം ചോദിച്ചെത്തിയ ഇയാള്‍ വീട്ടില്‍ വരുമ്ബോള്‍ ഇളയ പെണ്‍കുട്ടി മൊബൈലില്‍ ഗെയിം കളിക്കുകയും ചേച്ചി മുറ്റം തൂക്കുകയുമായിരുന്നു. ബുള്ളറ്റിലെത്തിയ പ്രതി വിലാസം അറിയാമോ എന്ന് അന്വേഷിച്ച ശേഷം കുടിക്കാൻ വെള്ളം ചോദിച്ചു.വെള്ളം എടുക്കാൻ ചേച്ചി അടുക്കളയില്‍ പോയ നേരം ഇയാൾ ഇളയകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.വെള്ളവുമായി തിരിച്ചു വന്ന ചേച്ചി ഇത് കണ്ട് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടുകയായിരുന്നു.   പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • India

    മണിപ്പൂരിൽ നരവേട്ട;40 കുക്കികളെ വെടിവെച്ചു കൊന്നു

    ഇംഫാൽ:മണിപ്പുരില്‍ ഗോത്ര താവളങ്ങള്‍ ആക്രമിച്ച്‌ 40 കുക്കികളെ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം വെടിവച്ചു കൊന്നു. ഞായര്‍ പുലര്‍ച്ചെ രണ്ടോടെ ഇംഫാല്‍ താഴ്വരയിലും പരിസരത്തുമുള്ള സെക്മായി, സുഗ്നു, കുംബി, ഫായെങ്, സെറോ എന്നീ അഞ്ച് പ്രദേശങ്ങളിലായിരുന്നു വെടിവയ്പ്. കൂടുതല്‍ പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നതായും മൃതദേഹങ്ങള്‍ തിരിച്ചറിയാതെ തെരുവില്‍ കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ത്രിദിന സന്ദര്‍ശനത്തിനായി മണിപ്പുരിലെത്തുന്നതിന് തൊട്ടുമുമ്ബാണ് കൂട്ടക്കൊല. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയിരുന്നു. 30 ‘ഭീകരരെ’ വെടിവച്ചുകൊന്നെന്ന് ഇന്നലെ മുഖ്യമന്ത്രി എൻ ബീരേൻ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച എട്ടുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ‘ഭീകരര്‍’ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ കലാപത്തിന്റെ മറവിൽ വംശീയഹത്യ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

    Read More »
  • Kerala

    ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കാലവർഷം അടുത്ത്

    പത്തനംതിട്ട:കാലവർഷക്കാറ്റ് അനുകൂലമായതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരാൻ സാധ്യത.വ്യാപക മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട്.ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, അടുത്ത മണിക്കൂറില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടേക്കും.കൂടാതെ, വിവിധ ഭാഗങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.   കാലവര്‍ഷം എത്താൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാറ്റിന്റെ ഗതി അനുകൂലമാകുന്നുണ്ട്.അതിനാല്‍, കൂടുതല്‍ മഴമേഘങ്ങള്‍ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം.മറ്റു ജില്ലകളില്‍ ഇന്ന് നേരിയ മഴ മാത്രമാണ് അനുഭവപ്പെടുക.   അതേസമയം, കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • Kerala

    പത്തനംതിട്ട ജില്ലയിൽ മുങ്ങിമരണം തുടർക്കഥ

    പത്തനംതിട്ട: ജില്ലയിലെ നദികളില്‍ മുങ്ങി മരണം കൂടുമ്പോഴും അനക്കമില്ലാതെ അധികൃതർ. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ വെട്ടൂരില്‍ അച്ചൻകോവിൽ ആറ്റിൽ  ഉണ്ടായത്.കുളിക്കാനിറങ്ങിയ രണ്ടു ചെറുപ്പക്കാരാണ് ഇവിടെ മുങ്ങി മരിച്ചത്.മിനിഞ്ഞാന്ന് മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് 17 വയസ്സുകാരൻ മരിച്ചിരുന്നു. ജില്ലയിലെ പ്രധാന നദികളായ പമ്ബ, അച്ചൻകോവിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മുങ്ങിമരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്‍റെ കണക്കനുസരിച്ച്‌ 2018 ജനുവരി മുതല്‍ 2019 ഏപ്രില്‍ വരെയാണ് കൂടുതല്‍ മുങ്ങി മരണങ്ങള്‍ ഉണ്ടായത്. 9വയസുള്ള കുട്ടി മുതല്‍ 83 വയസ് വരെ പ്രായമുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.മൊത്തം 89 പേരാണ് മരിച്ചത്.ഇക്കൊല്ലം വേനലവധിക്ക് മാത്രം മരിച്ചവരുടെ സംഖ്യ ഏതാണ്ട് ഇരുപതിനടുത്താണ്. മരിച്ചവരില്‍ അധികവും നീന്തല്‍ അറിയാത്തവരാണ്. പമ്ബാ നദിയില്‍ പെരിനാട്, വടശ്ശേരിക്കര, ആറന്മുള ഭാഗങ്ങളിലും അച്ചൻകോവിലാറ്റിലെ കോന്നി , വള്ളിക്കോട് , പ്രമാടം ഭാഗങ്ങളിലുമാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടത്. നദികളിലെ അപകട മേഖലകള്‍ സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതിനും മരണങ്ങള്‍ ഇല്ലാതാക്കാനുമായി വിശദമായ പദ്ധതി…

    Read More »
  • Movie

    അരവിന്ദന്റെ ‘ഒരിടത്ത്’ പ്രദർശനം തുടങ്ങിയിട്ട് ഇന്ന് 36 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    മലയാള സിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന അരവിന്ദന്റെ ‘ഒരിടത്ത്’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 36 വർഷം  തികയുന്നു. 1987 മെയ് 28 നായിരുന്നു സംസ്ഥാന, ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ റിലീസ്. ഇടത്തരക്കാരും പാവങ്ങളും നിറഞ്ഞ ഒരു ഗ്രാമത്തിൽ വികസനം കടന്നുവരുമ്പോൾ അവിടെയുണ്ടായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്. അരവിന്ദന്റെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യൂമറിനാണ് ‘ഒരിടത്ത്’ ഊന്നൽ നൽകുന്നത്. കുഗ്രാമത്തിൽ ആദ്യമായി വൈദ്യുതി വന്നപ്പോഴുണ്ടായ പുകിലാണ് ചിത്രത്തിന്റെ കാതൽ. നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ, ഇന്നസന്റ്, വിനീത്, സൂര്യ, സിത്താര തുടങ്ങിയവരായിരുന്നു മുഖ്യ അഭിനേതാക്കൾ. അമ്പതുകളിലെ ഒരു കേരളീയ കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ ഇലക്ട്രിസിറ്റി വരുന്നു. വികസനം വരുമ്പോൾ അതിനെ എതിർക്കുന്നവരും അതിന്റെ ഗുണഭോക്താകളാകുന്നത് ചിത്രം കാണിക്കുന്നുണ്ട്. നേരെമറിച്ച് ‘ജീവിതം തീർന്ന’വരുമുണ്ട്. ടെക്‌നോളജിയുടെ മറച്ചു പിടിക്കാനാവാത്ത, എതിർക്കാനാവാത്ത കടന്നുവരവാണ് വിഷയം. അന്ന് വൈദ്യുതി. ഇന്ന് നിർമ്മിതബുദ്ധി. പുരോഗതി വരുമ്പോൾ നാട്ടുലാളിത്യങ്ങൾ…

    Read More »
  • Kerala

    തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട, വാഗമൺ വഴി കട്ടപ്പനയ്ക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് 

    തിരുവനന്തപുരം-കട്ടപ്പന SF (നെടുമങ്ങാട്-പാലോട്- കുളത്തൂപ്പുഴ -അഞ്ചൽ-പുനലൂർ-പത്തനംതിട്ട-റാന്നി- എരുമേലി-ഈരാറ്റുപേട്ട-വാഗമൺ-ഏലപ്പാറ വഴി) 06.30AM തിരുവനന്തപുരം 07.05AM നെടുമങ്ങാട് 07.35AM പാലോട് 08.25AM കുളത്തൂപ്പുഴ 09.20AM പുനലൂർ 10.25AM പത്തനംതിട്ട 11.20AM റാന്നി 11.50AM എരുമേലി 12.50PM ഈരാറ്റുപേട്ട 02.20PM ഏലപ്പാറ 03.25PM കട്ടപ്പന ✴️Online Booking: online.keralartc.com & enteksrtc mobile app ⚠️പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ തിരുവനന്തപുരം-വാഗമൺ- കുമളി സർവീസ് ആണ് ഇനി മുതൽ തിരുവനന്തപുരം – വാഗമൺ വഴി കട്ടപ്പനയിലേക്ക് സർവിസ് നടത്തുന്നത്… കട്ടപ്പനയിൽ നിന്നു തിരികെ എംസി റോഡ് വഴി ആയിരിക്കും തിരുവനന്തപുരം മടക്കയാത്ര… ⚠️

    Read More »
Back to top button
error: