പത്തനംതിട്ട: കേരളത്തിലെ ആദ്യത്തെ ഹെൽത്ത് തീം പാർക്ക് പത്തനംതിട്ടയിൽ ആരംഭിച്ചു.പന്തളം
കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയോട് അനുബന്ധിച്ചാണ് കേരളത്തിലെ ആദ്യത്തെ ഹെൽത്ത് തീം പാർക്കായ ‘ആരോഗ്യനികേതനം’ ഒരുക്കിയിരിക്കുന്നത്.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപം അച്ചൻകോവിലാറിന്റെ തീരത്ത് അഞ്ചേക്കറിലാണ് അതിമനോഹരമായി പണിതുയർത്തിയ
ആരോഗ്യനികേതനം സ്ഥിതി ചെയ്യുന്നത്.ലൈഫ് സ്റ്റെൽ മ്യുസിയം, ചിൽഡ്രൻസ് , പ്ലേ ഏരിയ, ഔട്ട്ഡോർ ജിം പുഴയോട് ചേർന്ന് 800 മീറ്റർ നീളമുള്ള ഗ്രീൻ വാക് വേ, ഫ്ലോറ ആന്റ് ഫോണ, ഭക്ഷണക്രമം. വീഡിയോ സ്ക്രീനും , മിനി സിനിമാ തീയേറ്റർ, വാട്ടർ വാൾ പ്രാജക്ഷൻ, ഓപ്പൺ എയർ തീയേറ്റർ/മിയാ വാക്കി ഫോറസ്റ്റ് തുടങ്ങി ഒട്ടേറെ സംഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വ്യയാമ രീതി, ആഹാര രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, മാനസിക സംഘർഷം ഇല്ലാതാക്കാൻ വിനോദങ്ങൾ, കൂടി ചേരലുകൾ , സൗഹ്യദങ്ങൾ, യോഗ, ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, എന്നിവയുടെ നിയന്ത്രണം പ്രമഹ ബോധവൽക്കരണത്തിന്റെ എക്സിബിഷൻ എന്നിവയാണ് ഇവിടുത്തെ പ്രധാന പ്രത്യേകതകളെന്ന് മെഡിക്കൽ ഡയറക്ടർ ഡോ.ജി. വിജയകുമാർ പറഞ്ഞു.