റാന്നി:വന്യമൃഗ ശല്യത്തില്‍ നിന്ന് മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തും കാര്‍ഷിക വിളകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എം.പി ഇന്ന് റാന്നി ഇട്ടിയപ്പാറയില്‍ ജനകീയ സത്യഗ്രഹ സമരം നടത്തും.
രാവിലെ 10ന് ആരംഭിക്കുന്ന സത്യഗ്രഹം വൈകിട്ട് 5ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ജനവാസ മേഖലകളിലെ വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യം മൂലം ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കുവാനോ കൃഷി ചെയ്ത് കുടുംബം പുലര്‍ത്തുവാനോ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും, ഇതിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹം നടത്തുന്നതെന്ന് എം.പി പറഞ്ഞു.