Month: May 2023

  • India

    കേരളത്തെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമം; വി.എസിന്റെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് അമിത് മാളവ്യ

    ന്യൂഡല്‍ഹി: കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമമെന്ന, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദന്റെ പരാമര്‍ശം ട്വീറ്റ് ചെയ്ത് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. കേരള സ്റ്റോറി സിനിമയുടെ ടീസറില്‍ ഉള്‍പ്പെടുത്തിയ വിഡിയോ ദൃശ്യമാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്താണ് വരാനിരിക്കുന്നത് എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് കേരള സ്റ്റോറിയെന്ന് മാളവ്യ ട്വീറ്റില്‍ പറഞ്ഞു. Their plan is to make Kerala a Muslim state in the next 20 years. For that they are luring youngsters. Offering them money. Insisting them to marry Hindu girls to increase Muslim population. This is how they are growing their majority. And these tricks are working! – V S… pic.twitter.com/V7mmaT6aZa — Amit Malviya (@amitmalviya) May 3, 2023 ഉറച്ച കമ്യൂണിസ്റ്റായ…

    Read More »
  • Kerala

    വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്; പ്രതിഷേധം തുടരുന്നു

    മലപ്പുറം:വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കാത്തതില്‍ മലപ്പുറത്ത് പ്രതിഷേധം തുടരുന്നു.മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ വന്ദേ ഭാരതിന് ഒരിടത്തും സ്റ്റോപ്പില്ല. മലപ്പുറത്തെ മനപ്പൂര്‍വം തഴഞ്ഞെന്ന വികാരമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ സ്റ്റോപ് അനുവദിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.പകരം ഷൊർണൂരിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.   ദിവസേന പതിനായിരക്കണക്കിന് യാത്രക്കാരാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്.അതേസമയംവന്ദേ ഭാരത് ട്രെയിനിന് തിരുരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.റെയിൽവേയുടെ അധികാരത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് സി ജയചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.   ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ് അനുവദിക്കാൻ നിന്നാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും.ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനമെടുക്കേണ്ടത്.ഹർജിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.മലപ്പുറം സ്വദേശിയാണ് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.

    Read More »
  • Local

    പന്തളത്ത് ആർമി ഡോക്ടർ ഓടിച്ചിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ചുകയറിയ സംഭവം;ഒരാൾ മരിച്ചു

    പന്തളം: ആർമി ഡോക്ടർ ഓടിച്ചിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്തളം,കുരമ്പാലയിൽ ഇന്നലെയായിരുന്നു സംഭവം.ഗുരുതര പരിക്കുപറ്റി ചികിത്സയിൽ ആയിരുന്ന കൊല്ലം സ്വദേശി മിലാസ്ഖാൻ ആണ് മരണമടഞ്ഞത്. എറണാകുളത്തും നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ജമ്മുകാശ്മീരിൽ ആർമി ഡോക്ടറും തിരുവനന്തപുരം സ്വദേശിയുമായ ആനന്ദ് ഓടിച്ചിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്.ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചതിനു ശേഷം തൊട്ടടുത്ത കടയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ പന്തളം കുളനട സ്വദേശിനി മോടിയിൽ മേമന,മാന്തുക സ്വദേശിനി ആര്യ, ഡോക്ടർ ആനന്ദ് എന്നിവർക്കും പരിക്കേറ്റിരുന്നു.കൊല്ലം കൈപ്പറ്റ സ്വദേശിയാണ് മരിച്ച മിലാസ്ഖാൻ.

    Read More »
  • India

    മുഹമ്മദ് ഷമിക്ക് വിവാഹേതര ബന്ധങ്ങള്‍, സ്ത്രീധന പീഡനം; പരാതിയുമായി ഭാര്യ സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പരാതിയുമായി ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്‍ക്കത്തയിലെ സെഷന്‍സ് കോടതിയാണ് മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്. ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ഹസിന്‍ ജഹാന്റെ ഹര്‍ജിയിലുണ്ട്. ഇന്ത്യന്‍ ടീമിന്റെ യാത്രകള്‍ക്കിടെ ഷമി വിവാഹേതര ബന്ധങ്ങള്‍ തുടരുന്നതായി ഹസിന്‍ ജഹാന്‍ ആരോപിച്ചു. ക്രിക്കറ്റ് യാത്രകളില്‍ ബിസിസിഐ അനുവദിക്കുന്ന മുറികളില്‍വച്ച് ഷമി അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നാണു പരാതി. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഷമിയും കുടുംബവും ഉപദ്രവിച്ചു. ഷമി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ പരാതിപ്പെട്ടു. ഷമിയുടെ അറസ്റ്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ ഹസിന്‍ ജഹാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ നാലു വര്‍ഷക്കാലമായി കേസില്‍…

    Read More »
  • NEWS

    റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം; കുവൈത്തിൽ ഉണ്ടായ വാഹനപകടത്തിൽ പ്രവാസി ​വനിതയ്ക്ക് ദാരുണാന്ത്യം

    കുവൈത്ത് സിറ്റി: റോഡിൽ സ്വദേശി യുവാവ് നടത്തിയ വാഹനാഭ്യാസത്തിൽ പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം.ജഹ്റയിലെ തൈമ പ്രദേശത്താണ് അപകടം നടന്നത്.59 കാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് മരിച്ചത്. മിനി പിക്കപ്പ് വാഹനം ഉപയോഗിച്ച് വീലുകൾ കറക്കി അഭ്യാസം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. അഭ്യാസം പ്രകടനത്തിനിടയിൽ നിയന്ത്രം വിട്ട വാഹനം സ്ത്രീയെ ഇടിക്കുകയായിരുന്നു.അപകട സ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചു.സംഭവത്തിൽ 21 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • India

    കുടുംബബന്ധങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് 

    കുടുംബ വ്യവസ്ഥയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ലോകത്തുതന്നെ ഒന്നാം സ്ഥാനത്ത്.വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്.ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ ഒരു ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം വിയറ്റ്നാമിനാണ്.7 ശതമാനം ബന്ധങ്ങള്‍ ഇവിടെ വിവാഹമോചനത്തില്‍ എത്തുന്നുണ്ട്. താജിക്കിസ്ഥാനിൽ 10 ശതമാനവും ഇറാനില്‍ 14 ശതമാനവും മെക്സിക്കോയില്‍ 17 ശതമാനവും വിവാഹമോചനം നേടുന്നു. ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, തുര്‍ക്കി, കൊളംബിയ എന്നിവയും ഏറ്റവും കുറഞ്ഞ വിവാഹമോചനങ്ങളുള്ള 10 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ജര്‍മ്മനിയില്‍ 38 ശതമാനം ബന്ധങ്ങളും തകരുന്നു.ബ്രിട്ടന്റെ കണക്ക് 41 ശതമാനവുമാണ്.മറുവശത്ത്, ചൈനയിലെ 44 ശതമാനം വിവാഹങ്ങളും വിവാഹമോചനത്തില്‍ അവസാനിക്കുന്നു. യുഎസില്‍ ഈ കണക്ക് 45 ശതമാനമാണ്.ബന്ധം നിലനിര്‍ത്തുന്നതില്‍ ഏറ്റവും മോശം രാജ്യം ‍പോര്ച്ചുഗലാണ് 94 ശതമാനം വിവാഹമോചന കേസുകൾ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിൽ പങ്കാളിയോട് മാത്രമല്ല, മാതാപിതാക്കളോടും മക്കളോടും മരുമക്കളോടും പേരക്കുട്ടികളോടും വരെ നല്ലനിലയിലുള്ള ബന്ധമാണ് തുടരുന്നതെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു.

    Read More »
  • India

    ‘കേരള സ്റ്റോറി’ക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

    ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളുമാണ് സിനിമയില്‍ പറയുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനു മുന്നോടിയായി, സമാനമായ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് സിനിമാ നിര്‍മാതാക്കളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജിയില്‍ ഇടപടാന്‍ കോടതി വിസമ്മതിച്ചത്. ചിത്രത്തിനെതിരെ ഹര്‍ജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചിത്രത്തിനെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ‘ദ കേരള സ്റ്റോറി’ എന്ന സിനിമ മേയ് അഞ്ചിന് റിലീസ് ചെയ്യുന്നതു തടയണമെന്ന ഇടക്കാല ആവശ്യം കേരള ഹൈക്കോടതി ഇന്നലെ അനുവദിച്ചില്ല. സിനിമയില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്…

    Read More »
  • Kerala

    ടിക്കറ്റ് മെഷീന്‍  പൊട്ടിത്തെറിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്

    കൊല്ലം:ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്.കൊല്ലം ഡിപ്പോയിലെ കണ്ടക്ടര്‍ അരുണ്‍ ജ്യോതിക്കാണ് പരിക്ക്.കൈയ്ക്കും മുഖത്തും പൊള്ളലേറ്റ അരുണ്‍ ജ്യോതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ഡിപ്പോയില്‍ നിന്നും രാവിലെ ആറിന് എറണാകുളത്തേയ്ക്ക് പോയ ലോ ഫ്ലോര്‍ എസി ബസ് കൊല്ലം രാമന്‍കുളങ്ങര എത്തിയപ്പോഴായിരുന്നു ടിക്കറ്റ് മെഷീൻ പൊട്ടിതെറിച്ചത്. ഇതോടെ ബസ് നിറയെ പുക പടര്‍ന്നു. പെട്ടെന്ന് തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ യാത്രക്കാർ രക്ഷപ്പെട്ടു.ഇവരെ പിന്നീട് മറ്റൊരു ബസിൽ കയറ്റി വിട്ടു.

    Read More »
  • Kerala

    സാദിഖലി തങ്ങളുമായി സ്വരച്ചേര്‍ച്ചയില്ല; ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ലിയാരും സി.ഐ.സിയില്‍നിന്ന് രാജിവച്ചു

    കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് സി.ഐ.സിയില്‍നിന്ന് (കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്) സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു. സാദിഖലി തങ്ങള്‍ സമസ്തയുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ജിഫ്രി തങ്ങള്‍ സി.ഐ.സി. ഉപദേശക സമിതി അംഗത്വത്തില്‍നിന്നും ആലിക്കുട്ടി മുസ്ലിയാര്‍ സി.ഐ.സി. പരീക്ഷാ ബോര്‍ഡ് അംഗത്വത്തില്‍നിന്നുമാണ് രാജിവെച്ചത്. സമസ്തയും സി.ഐ.സിയും തമ്മില്‍ സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും മറ്റും നേരത്തേതന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഹകീം ഫൈസി ആദൃശ്ശേരി സി.ഐ.സിയില്‍നിന്ന് രാജിവെച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു രാജി. പിന്നാലെ സി.ഐ.സി. സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമസ്ത സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. സി.ഐ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമസ്തയുമായി ബന്ധപ്പെട്ടാണ് തുടര്‍തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് സാദിഖലി തങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ സമസ്ത വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സമസ്തയെ അറിയിക്കുകയോ ചര്‍ച്ചയോ ഇല്ലാതെ സി.ഐ.സി. പിന്നീട് പല തീരുമാനങ്ങളും കൈക്കൊണ്ടു. ഹകീം ഫൈസിക്ക്…

    Read More »
  • Kerala

    ”കോവിഡ് കാലത്ത് നമ്മുടെ ആളുകള്‍ പുറത്തിറങ്ങിയില്ല!” യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് ചെന്നിത്തല; ഡിവൈഎഫ്ഐക്ക് പ്രശംസ

    കാസര്‍ഗോട്: ഡിവൈഎഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് സമയത്തെ യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ ‘കെയര്‍’ ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കോവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ് ഐ പ്രവര്‍ത്തകരാണ്. മെഡിക്കല്‍ കോളജുകളില്‍ അടക്കം ഉച്ചയൂണിന് അവര്‍ നടത്തിയ പൊതിച്ചോര്‍ വിതരണം മാതൃകയാക്കണം. കോവിഡ് സമയത്തെ യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ ‘കെയര്‍’ ഉണ്ടായിരുന്നില്ല. കോവിഡ് കാലത്ത് നമ്മുടെ ആളുകള്‍ പുറത്തേക്ക് ഇറങ്ങിയില്ല. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ചിന്തിക്കണം. ധാരാളം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. ഓരോ പ്രദേശത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തകരെപ്പോലെ പ്രവര്‍്തതനം നടത്തി, ജനങ്ങളെ കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Read More »
Back to top button
error: