Month: May 2023
-
Crime
സമയം നോക്കാന്‍ പഠിപ്പിക്കുന്നതിനിടെ പത്തുവയസുകാരിക്ക് ക്രൂരമര്‍ദ്ദനം; ചെരിപ്പ് കൊണ്ട് മുഖത്തടിച്ചു, അച്ഛന്‍ അറസ്റ്റില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തുവയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം. മദ്യലഹരിയിലായിരുന്ന അച്ഛന്‍, ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കുന്നതിനിടെ മര്‍ദ്ദിക്കുകയായിരുന്നു. അച്ഛന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതി സിന്ധുജനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആലപ്പാടാണ് സംഭവം. മദ്യലഹരിയിലായിരുന്ന സിന്ധുജന്‍ കുട്ടിയെ ക്ലോക്കിലെ സമയം പഠിപ്പിക്കുകയായിരുന്നു. കുട്ടിക്ക് എളുപ്പത്തില്‍ ഇത് പഠിച്ചെടുക്കാന്‍ സാധിച്ചില്ല. ഇതില്‍ പ്രകോപിതനായ സിന്ധുജന്‍ ചെരിപ്പ് ഉപയോഗിച്ച് കുട്ടിയുടെ മുഖത്തടിച്ചു. കൈകള്‍ കൊണ്ട് മുഖത്തും ശരീരത്തും മര്‍ദ്ദിച്ചു. കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. കുട്ടിയെ അച്ഛന്‍ മര്‍ദ്ദിക്കുമ്പോള്‍ അതിനെ ഒരു സ്ത്രീ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയെ മുന്‍പും സിന്ധുജന്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ബാലനീതി നിയമം അനുസരിച്ചാണ് സിന്ധുജനെതിരെ കേസെടുത്തതെന്നും പോലീസ് പറയുന്നു.
Read More » -
Kerala
എ ഐ ക്യാമറ പദ്ധതിയില്‍ ക്രമക്കേട്; യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു
കോഴിക്കോട്: എ ഐ ക്യാമറ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് മലാപ്പറമ്ബിലെ പ്രസാഡിയോ കമ്ബനി ഓഫീസ് ഉപരോധിച്ചു. നൂറോളം പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.പിന്നീട് റോഡിലെ ക്യാമറ കൊട്ടകൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രസാഡിയോ കമ്ബനിയുമായി ബന്ധപ്പെട്ട ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
Read More » -
Crime
അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരെന്ന് സൂചന; പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരനെ കണ്ടെത്താനാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇയാള്‍ സംസ്ഥാനം വിട്ടെന്നും കോയമ്പത്തൂരുണ്ടെന്നുമാണ് സൂചന. ഇയാളെ അന്വേഷിച്ച് കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം തിരച്ചില്‍ തുടരുകയാണ്. അതേസമയം, പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും യുവതി നല്‍കിയ പരാതി സ്റ്റേഷനില്‍നിന്ന് ചോര്‍ത്തി അരുണിന് നല്‍കിയെന്ന് ആരോപിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സംഭവം അറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വൈക്കം എഎസ്പിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് പ്രതികളെ വിട്ടയച്ചത്. സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിട്ട കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരനെ (26) തിങ്കളാഴ്ച രാവിലെയാണു വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച…
Read More » -
India
ഒരാൾക്ക് പരമാവധി നാല് സിംകാർഡുകൾ; നിയന്ത്രണം ഉടൻ
ന്യൂഡല്‍ഹി: വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഒരാള്‍ക്ക് പരമാവധി നാല് സിം കാര്‍ഡ് മാത്രം ഉപയോഗിക്കാമെന്ന തരത്തിലേക്ക് പരിമിതപ്പെടുത്താനാണ് കേന്ദ്രനീക്കം.നേരത്തെ ഇത് ഒൻപതായിരുന്നു. പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സിം കാര്‍ഡ് നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും രണ്ട് ലക്ഷം രൂപ പിഴ ചുമത്താനും നിയമമുണ്ട്.
Read More » -
India
പി.ടി ഉഷക്കെതിരെ കടുത്ത പ്രതിഷേധം;സമരപ്പന്തലിലെത്തിയ ഉഷയുടെ വാഹനം തടഞ്ഞിട്ടു
ന്യൂഡൽഹി വിവാദങ്ങള്‍ക്കു പിന്നാലെ ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന കായിക താരങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്ക്കെതിരെ വൻ പ്രതിഷേധം.ഇവരുടെ വാഹനവും തടഞ്ഞിട്ടു പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഉഷയെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയത്. നേരത്തെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ പൊലിസ് നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ പി.ടി അധ്യക്ഷ രംഗത്തെത്തിയിരുന്നു. തെരുവില്‍ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം.ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി തുറന്നു. ഒളിമ്ബിക്‌സ് അധ്യക്ഷയില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പ്രതികരിച്ചിരുന്നു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായി നടപടി വേണമെന്ന് ആവശ്യപ്പെട്ട് താരങ്ങളുടെ രാപ്പകല്‍ സമരം ഇന്ന് പതിനൊന്നാം ദിവസം പിന്നിട്ടിരിക്കെയായിരുന്നു ഉഷയുടെ സന്ദർശനം.
Read More » -
Kerala
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ‘സുന്ദരി ഓട്ടോ’
തിരുവനന്തപുരം:ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ‘സുന്ദരി ഓട്ടോ’ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ.നൂറുകണക്കിന് ഓട്ടോ തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഓട്ടോകള്‍ ആധുനിക രീതിയില്‍ സജ്ജമാക്കും.ഒപ്രം ടൂറിസം വകുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ ഓട്ടോ തൊഴിലാളികളെ തിരഞ്ഞെടുത്ത് പരിശീലനവും നല്‍കും.തുടര്‍ന്ന് ടൂറിസം കേന്ദ്രങ്ങളിലും നഗരങ്ങളിലും നിയോഗിക്കും. വയനാട്ടില്‍ ‘ടുക്ക് ടുക്ക് ടൂര്‍’ എന്ന പേരില്‍ പദ്ധതി കഴിഞ്ഞവര്‍ഷം നടപ്പാക്കിയിരുന്നു. ഇത് വിജയമായതോടെയാണ് സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നത്.ടൂറിസം വകുപ്പിനൊപ്പം തൊഴിൽ, ഗതാഗത വകുപ്പുകളുടെ സഹകരണവും പദ്ധതിയ്ക്ക് ഉണ്ടാവും. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമെ പ്രാദേശിക സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയും അതുവഴി ഉള്‍നാടന്‍ ടൂറിസത്തിന് കരുത്തുപകരുകയുമാണ് ലക്ഷ്യം.വലിയ വാഹനങ്ങള്‍ കടന്നു പോകാത്ത സ്ഥലങ്ങളില്‍ ഓട്ടോറിക്ഷകള്‍ സഞ്ചാരികള്‍ക്ക് സഹായകരമാകും. ഗ്രാമപ്രദേശങ്ങളിലെ അറിയപ്പെടാത്ത ടൂറിസ്റ്റ് സ്പോട്ടുകള്‍ കണ്ടെത്തുന്നതിനും, സഞ്ചാരികളെ സുഗമമായി പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഇതുവഴി സാധിക്കും. സുന്ദരി ഓട്ടോയില്‍ വൈഫൈ, ടൂറിസം കേന്ദ്രങ്ങളിലെ വിവരങ്ങള്‍, ഡിജിറ്റല്‍…
Read More » -
Movie
സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ ‘എന്ന് സാക്ഷാൽ ദൈവം’ എന്ന സിനിമ ലോകറെക്കോർഡിൽ
തിരക്കഥയും ചിതീകരണവും മുതൽ സ്ക്രീൻ വരെ കേവലം 16 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ച ‘എന്ന് സാക്ഷാൽ ദൈവം’ എന്ന സിനിമ ലോകറെക്കോർഡ് നേട്ടത്തിനർഹമായിരിക്കുന്നു. പ്രീപ്രൊഡക്ഷൻ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെയുള മുഴുവൻ ജോലികളും പൂർത്തിയാക്കി ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതിലൂടെയാണ് സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ സിനിമ ലോകനെറുകയിൽ എത്തിയത്. യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എൻ (WFCN), സി ഓ ഡി ( COD), മൂവിവുഡ് എന്നീ ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തിരുവനന്തപുരത്താണ് മുഴുവൻ ചിത്രീകരണവും നടന്നത്. ‘സാക്ഷാൽ ദൈവം’ എന്നറിയപ്പെടുന്ന യുട്യൂബ് വ്ളോഗറിന് അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വരുന്നു. ആരതി എന്ന ഒരു യുവതി ആത്മഹത്യ ചെയ്തു എന്നതാണ് വാർത്ത. എന്നാൽ അത് ആത്മഹത്യ അല്ലെന്നും സ്ത്രീധനപീഡന…
Read More » -
India
തമിഴ് നടന്‍ മനോ ബാല അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് നടനും നിര്‍മാതാവും സംവിധായകനുമായ മനോ ബാല (69) അന്തരിച്ചു. 240 ലേറെ സിനിമകളില്‍ വേഷമിട്ടു. നാല്‍പതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകള്‍, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികില്‍സയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982 ല്‍ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More » -
Kerala
അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം
കൊച്ചി: അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നല്‍കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് കത്തില്‍ പറയുന്നു. ദൗത്യസംഘത്തിന് വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അറിയിച്ച് കൊണ്ടുള്ളതാണ് കത്ത്. അതിനിടെ അരിക്കൊമ്പന്‍ വിഷയം പരിഗണിക്കവേ, വനംവകുപ്പിനോട് ഹൈക്കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. അരിക്കൊമ്പന്‍ ചിന്നക്കാനിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലേ എന്ന ചോദ്യമാണ് മുഖ്യമായി ഉന്നയിച്ചത്. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അരിക്കൊമ്പനെ എവിടേയ്ക്കാണ് കൊണ്ടുപോയത് അവിടെ തന്നെയാണ് ഉള്ളത് എന്ന് വനംവകുപ്പ് മറുപടി നല്‍കി. വനമേഖലയില്‍ തന്നെയാണ് അരിക്കൊമ്പന്‍. റേഡിയോ കോളര്‍ ഉപയോഗിച്ച് അരിക്കൊമ്പനെ നിരീക്ഷിച്ച വരുന്നതായും വനംവകുപ്പ് കോടതിയെ ധരിപ്പിച്ചു.
Read More » -
Crime
ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ മദ്യക്കച്ചവടം; യുവാവ് പിടിയില്‍, 80 കുപ്പിമദ്യം കണ്ടെടുത്തു
കൊല്ലം: ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ മദ്യക്കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയില്‍. കിഴക്കേക്കര ജയരംഗം വീട്ടില്‍ അരുള്‍രാജാ(29)ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 80 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 40 ലിറ്റര്‍ വിദേശമദ്യവും കണ്ടെടുത്തു. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയില്‍ ഡെലിവറി ബോയിയായി ജോലിചെയ്യുന്ന അരുള്‍രാജ് ആവശ്യക്കാര്‍ക്ക് മദ്യവും എത്തിച്ചിരുന്നു. ഭക്ഷണമെന്ന വ്യാജേനയാണ് വീടുകളില്‍ മദ്യം എത്തിക്കുന്നത്. നാളുകളായി കൊട്ടാരക്കര എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു അരുള്‍രാജ്. ഇയാളുടെ ഫോണില്‍നിന്നാണ് മദ്യം സൂക്ഷിച്ചിരുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ലഭിച്ചത്. അരുള്‍രാജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More »