വന്നവർ വന്നവർ പാതിവഴിയിൽ തളർന്നു വീണു, ഇരട്ടച്ചങ്കന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക്… 50 ബോളിൽ 12 ഫോർ, 4 സിക്സ് ഉൾപെടെ സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

കൊൽക്കത്ത: ടി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിൻഡീസിനെതിരേ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. 50 ബോളിൽ 12 ഫോർ, 4 സിക്സ് ഉൾപെടെ പുറത്താകാതെ താരം 97 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് നിർണായക വിക്കറ്റുകൾ നഷ്ടപ്പെട്ടു, 10 വീതം റൺസുകളെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളാണ് പവർപ്ലേ ഓവറുകളിൽ ഇന്ത്യയ്ക്ക് നഷ്‌ടമായത്.
ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ വിൻഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് അർഷ്ദീപിനേയും മറ്റുബോളർമാരേയും കണക്കിന് പ്രഹരിക്കുകയായിരുന്നു. നാലോവറിൽ 43 റൺസാണ് അർഷ്ദീപ് വിട്ടുകൊടുത്തത്.
ഓപ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), വമ്പനടിക്ക് മുതിർന്ന ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9 പന്തിൽ 14) എന്നിവരാണ് പുറത്തായത്. ഹെറ്റ്മെയറിന്റെയും റൂതർഫോഡിന്റെയും ക്യാച്ച് കീപ്പർ സഞ്ജു സാംസണാണ് എടുത്തത്.
ഒന്നാം വിക്കറ്റിൽ ഷായ് ഹോപ്പ് (33 പന്തിൽ 32) – ചേസ് സഖ്യം 68 റൺസ് ചേർത്തെങ്കിലും ഇന്നിംഗ്‌സിന് കാര്യമായ വേഗമുണ്ടായിരുന്നില്ല. 53 പന്തുകൾ ഇരുവരും നേരിട്ടു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്‌മെയർ 12 പന്തിൽ 27 റൺസ് സ്‌കോറിംഗ് വേഗത്തിലാക്കി. എന്നാൽ ഒരോവറിൽ ഹെറ്റമെയറേയും ചേസിനേയും മടക്കിയച്ച് ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഷെഫാനെ റുതർഫോർഡിനെ (14) ഹാർദിക് പാണ്ഡ്യയും മടക്കിയതോടെ നാലിന് 119 എന്ന നിലയിലായി വിൻഡീസ്. തുടർന്ന് റോവ്മാൻ പവൽ (19 പന്തിൽ 34) – ജേസൺ ഹോൾഡർ (22 പന്തിൽ 37) സഖ്യം പുറത്താവാതെ നേടിയ 76 റൺസ് വിൻഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. പ്ലേയിംഗ് ഇലവൻ- ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫേൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അകീൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷമാർ ജോസഫ്.






