Month: May 2023
-
Kerala
അരിക്കൊമ്പന്‍ വീണ്ടും ‘റേഞ്ചി’ല്‍; അതിര്‍ത്തി മേഖലയില്‍ സഞ്ചാരം
ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിച്ചു. അരിക്കൊമ്പന്‍ അതിര്‍ത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നെന്നാണ് സൂചന. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിച്ചിരുന്നില്ല. അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ നാലിനു ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും ആന എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തിയിരുന്നു.
Read More » -
Kerala
‘വന്ദേഭാരത്’ എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു; പരാതിയുമായി യാത്രക്കാരന്‍
കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴുവിനെ ലഭിച്ചുവെന്ന പരാതിയുമായി യാത്രക്കാരന്‍ രംഗത്ത്. വന്ദേഭാരതില്‍ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴുവിനെ ലഭിച്ചെന്നാണ് പരാതി. കണ്ണൂരില്‍നിന്ന് കാസര്‍ഗോട്ടേക്കു പോയ യാത്രക്കാരനാണ് പൊറോട്ടയില്‍നിന്നു പുഴുവിനെ ലഭിച്ചത്. ഇ1 കംപാര്‍ട്‌മെന്റിലാണു പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍നിന്നു ലഭിച്ച പൊറോട്ടയില്‍നിന്നു പുഴുവിനെ ലഭിച്ചതായി യാത്രക്കാരന്‍ കാസര്‍കോട് എത്തിയ ഉടന്‍ പരാതി നല്‍കുകയായിരുന്നു. പൊറോട്ടയില്‍ പുഴുവിരിക്കുന്നതായി യാത്രക്കാരന്‍ കാണിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഈ യാത്രക്കാരന്‍ കാസര്‍ഗോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിനു പരാതി നല്‍കി. തുടര്‍ നടപടികള്‍ക്കായി പരാതി പാലക്കാട് റെയില്‍വേ ഡിവിഷന് കൈമാറി. അതേസമയം, വന്ദേഭാരതില്‍ ആദ്യം കണ്ട ആവേശം തുടര്‍ന്നില്ലാതായതോടെ ട്രെയിന്‍ കേരളം കടക്കുമെന്ന് സൂചന. തിരുവനന്തപുരം-കാസര്‍ഗോട്-തിരുവനന്തപുരം വന്ദേഭാരതിന് 16 കോച്ചുകളാണുള്ളത്. ഇതില്‍ പകുതിയും മേയ് രണ്ടാം വാരത്തോടെ കാലിയായി ഓടേണ്ട ഗതികേടിലാണെന്നതാണ് നിലവിലെ ബുക്കിംഗ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. കര്‍ണാടക ഇലക്ഷന്‍ കഴിയുന്നതോടെ ട്രെയിന്‍ മംഗലാപുരത്തേക്ക് നീട്ടുമെന്നാണ് ലഭിക്കുന്ന വിവരം.
Read More » -
Kerala
വേനൽമഴയിൽ കുളിച്ച് കേരളം
കടുത്ത ചൂടിൽ വെന്തുരുകിയ നാടിനുമേൽ തെക്കുനിന്നും പതുക്കെ ചാറിച്ചാറിയെത്തിയ മഴ ഒടുവിൽ സംസ്ഥാനം മുഴുവൻ ശക്തി പ്രാപിച്ചതോടെ നാടിനും നഗരത്തിനും അത് ആശ്വാസക്കണ്ണീരായി.ഒരാഴ്ചയിലേറെയായി നിർത്താതെ പെയ്ത മഴയിൽ സംസ്ഥാനത്തെ ജലക്ഷാമത്തിനും ഒരുപരിധിവരെ സഹായകരമായി.വേനൽ കനത്തു ജലക്ഷാമം രൂക്ഷമായിരിക്കേ പെയ്ത മഴ ചൂടിനും വീടിനും ഒരുപോലെ ആശ്വാസം പകരുന്നതായിരുന്നു. കടുത്ത ചൂടിൽ കത്തിക്കരിഞ്ഞ കൃഷിയ്ക്കും വിഷുകഴിഞ്ഞ് ഒന്നാം വിളയ്ക്ക് ഒരുക്കങ്ങൾ തുടങ്ങാനിരുന്ന കർഷകർക്കും വേനൽ മഴ ആശ്വാസമായി.അതേസമയം മഴയ്ക്കൊപ്പം അപ്രതീക്ഷിതമായി എത്തിയ കാറ്റ് പല കർഷകർക്കും കണ്ണീരുമായി.കാറ്റിനൊപ്പം ശക്തിയായ ഇടിയും മിന്നലുമായാണ് പലയിടത്തും മഴ പെയ്യുന്നത്.ഇടിമിന്നലേറ്റും മരങ്ങൾ കടപുഴകിയും പത്തിലേറെ മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സീസണിൽ വേനൽമഴ ഏറ്റവും കൂടുതൽ പെയ്തത് പത്തനംതിട്ടയിലാണ്.ഏറ്റവും കുറവ് കണ്ണൂരും.തുടർദിവസങ്ങളിലും മഴ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കണം.
Read More » -
Kerala
അരിക്കൊമ്പനെ കണ്ടവരുണ്ടോ? ആനയുമില്ല സിഗ്നലുമില്ല, തലപുകച്ച് വനംവകുപ്പ്
ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പെരിയാറിലേക്ക് കാടുമാറ്റിയ അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിമുതലാണ് സിഗ്‌നല്‍ നഷ്ടമായത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഒടുവില്‍ സിഗ്‌നല്‍ ലഭിച്ചത് കേരള – തമിഴ്‌നാട് അതിര്‍ത്തിയിലായിരുന്നു. തമിഴ്‌നാടിലെ മാവടിയില്‍ നിലവില്‍ അരിക്കൊമ്പന്‍ ഉണ്ടാകാം എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇടുക്കിയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്‌നല്‍ നഷ്ടമാകാന്‍ കാരണമന്നാണ് കരുതുന്നത്. ഒരുപക്ഷെ ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന്‍ കയറിയിട്ടുണ്ടെങ്കില്‍ സിഗ്‌നല്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്. ഇന്നലെ മാത്രം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. കാട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയോ കാലാവസ്ഥ അനുകൂലമാകുകയോ ചെയ്താല്‍ സിഗ്‌നല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Crime
വ്യാപാരത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വാഗ്ദാനം; യുവതി തട്ടിയത് രണ്ടേകാല്‍ക്കോടി
ആലപ്പുഴ: തുണിയിറക്കുമതിവ്യാപാരത്തില്‍ പങ്കാളിയാക്കി ലാഭവിഹിതം നല്‍കാമെന്നു പറഞ്ഞ് രണ്ടേകാല്‍ക്കോടിയോളം രൂപ തട്ടിയെടുത്തകേസില്‍ ഒന്നാംപ്രതിയായ യുവതിയെ അറസ്റ്റുചെയ്തു. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് മാവേലിമറ്റ് തൈപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി പെരുന്നകിഴക്ക് കിഴക്കേ കുടില്‍ വീട്ടില്‍ സജന സലിം (41) ആണ് അറസ്റ്റിലായത്. കായംകുളം കീരിക്കാട് സ്വദേശിയില്‍നിന്ന് രണ്ടേകാല്‍ക്കോടിയോളം രൂപ തട്ടിയെടുത്തകേസിലെ ഒന്നാംപ്രതിയാണു സജന. രാജസ്ഥാനിലെ ബലോത്രയില്‍ തുണിയുടെ മൊത്തക്കച്ചവടം ഉണ്ടെന്നും അതില്‍ പങ്കാളിയാക്കി ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണു പണംതട്ടിയെടുത്തത്. ആദ്യം കൃത്യമായി ലാഭവിഹിതം നല്‍കി വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം കൂടുതല്‍തുക വാങ്ങുകയാണ് ഇവരുടെ രീതി. സമാനരീതിയില്‍ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയതായാണു സൂചന. കേസിലെ രണ്ടാംപ്രതിയും സജനയുടെ ഭര്‍ത്താവുമായ അനസ് വിദേശത്താണ്. സജനയുടെ പേരില്‍ കായംകുളം, ചങ്ങനാശ്ശേരി കോടതികളില്‍ ചെക്കു കേസുകള്‍ നിലവിലുണ്ട്.
Read More » -
Crime
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഭാര്യ മരിച്ചു; തീപിടിത്തത്തിന്റെ കാരണം ദുരൂഹം
തൃശൂര്‍: കൊരട്ടി പൊങ്ങത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. എങ്ങനെയാണ് പൊള്ളലേറ്റതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയര്‍ന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഷെര്‍ലി മരിച്ചത്. തീപിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ കൊരട്ടി പോലീസ് അന്വേഷണം തുടരുകയാണ്. കൊരട്ടി പോലീസാണ് സംഭവം അന്വേഷിക്കുന്നത്. കറുകുറ്റി സെന്റ് തോമസ് യുപി സ്‌കൂള്‍ അധ്യാപികയായിരുന്ന ഷെര്‍ലി. ഏതാനും വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചതായിരുന്നു. ദേവസി ടാക്സി ഡ്രൈവറാണ്. രണ്ടു മക്കളും വിവാഹം കഴിഞ്ഞ് കുടുംബസമേതം കഴിയുന്നു.
Read More » -
Kerala
മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു;പ്രതി അറസ്റ്റിൽ
കോഴിക്കോട്:മകനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.വെള്ളയില്‍ നാലുകുടി പറമ്ബ് കെ.പി.അജ്മല്‍ (30) ആണ് അറസ്റ്റിലായത്. വെള്ളയില്‍ സ്വദേശിനിയായ വീട്ടമ്മയെ ഭീഷണപ്പെട്ടുത്തി ഇയാൾ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.കൂടാതെ മൊബൈലില്‍ പലരീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും അത് പ്രചരിപ്പികുമെന്നും ഇയാള്‍ ഭീഷണിപ്പടുത്തിയതായും വീട്ടമ്മ പൊലീസിനോട് പറഞ്ഞു. പെയിന്റിങ് തൊഴിലാളിയായ അജ്മലിനൊപ്പമാണ് ഇവരുടെ മകൻ ജോലി ചെയ്യുന്നത്.യുവാവിനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് അമ്മയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു.പീഡനം തുടങ്ങിയിട്ട് ഒരുവര്‍ഷമായി.മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജുകളിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പലരീതിയിലുള്ള ഫോട്ടോ ഉണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം. മെഡി. കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും അടുത്തിടെ മയക്കുമരുന്ന് കേസില്‍പെട്ട പ്രതികളുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
NEWS
ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം; മെസിയെ സസ്പെന്‍ഡ് ചെയ്ത് പി.എസ്.ജി
പാരീസ്: സൂപ്പര്‍താരം ലണയല്‍ മെസിക്ക് സസ്‌പെന്‍ഷന്‍. പിഎസ്ജി ക്ലബ്ബാണ് സൂപ്പര്‍താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാല്‍ താരം കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശിച്ചു. സൗദിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. താരത്തെ സ്വാ?ഗതം ചെയ്തുകൊണ്ടാണ് ട്വീറ്റ്. അതിനിടെ ക്ലബുമായുള്ള മെസ്സിയുടെ കരാര്‍ പിഎസ്ജി പുതുക്കിയേക്കില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സസ്‌പെന്‍ഷനെ തുടര്‍ന്ന് ട്രോയസ്, അജക്‌സിയോ എന്നീ ടീമുകള്‍ക്കെതിരെയുള്ള ലീഗ് 1 മത്സരങ്ങള്‍ മെസിക്ക് നഷ്ടപ്പെട്ടേക്കും. മേയ് 21ന് നടക്കുന്ന ഓക്‌സെറെയ്ക്ക് എതിരായ മത്സരത്തിലേക്ക്…
Read More » -
NEWS
അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കും തകർന്നു
ന്യൂയോർക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോര്‍ഗാന്‍ ചേസ് ഏറ്റെടുത്തു.കടക്കെണിയിലായതോടെയാണ് കൈമാറ്റം.ഇതോടെ ബാങ്കിന്റെ ആസ്തികളില്‍ ഭൂരിഭാഗവും മോര്‍ഗാന്റെ കൈയിലായി. അമേരിക്കന്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക് തകര്‍ച്ചയാണ് ഇത്.രണ്ടുമാസത്തിനിടെ രാജ്യത്ത് തകര്‍ന്ന നാലാമത്തെ ബാങ്കുമാണ്.മാര്‍ച്ച് എട്ടിന് സില്‍വര്‍ഗേറ്റ് തകര്‍ന്നതോടെയാണ് അമേരിക്കയില്‍ ബാങ്ക് തകര്‍ച്ചാ പരമ്ബരയ്ക്ക് തുടക്കമായത്.മാര്‍ച്ച് 10ന് സിലിക്കണ്‍വാലി ബാങ്കും 12ന് സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു.ഇതിന് പിന്നാലെ മാർച്ച് 18ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സൂയിസും തകര്‍ന്നിരുന്നു.
Read More » -
Crime
ഭര്‍ത്താവിനെ സാരിത്തുമ്പ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന കേസ്; കൂട്ടുപ്രതിയായ കാമുകനെ പിടികൂടി
മലപ്പുറം: വേങ്ങര ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ ബിഹാറില്‍നിന്ന് വേങ്ങര പോലീസ് പിടികൂടി. ബിഹാര്‍ സ്വാംപുര്‍ സ്വദേശി ജയ്പ്രകാശ് (27) ആണ് അറസ്റ്റിലായത്. കൊലപാതകം നടക്കുന്നതിനു തൊട്ടുമുന്‍പ് ഇരുവരും തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി യുവതിയുടെ കോള്‍ ലിസ്റ്റില്‍നിന്ന് മനസ്സിലാക്കിയ പോലീസ് പ്രതിയെത്തേടി ബിഹാറില്‍ എത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. രണ്ടാംതവണ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് ബന്ധുക്കളുടെ സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്തത്. കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 31-നാണ് കോട്ടയ്ക്കല്‍ റോഡിലെ യാറംപടി പി.കെ. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പസ്വാന്റെ ഭാര്യ പൂനംദേവിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഡിവൈ.എസ്.പി. പി. അബ്ദുല്‍ബഷീര്‍, സി.ഐ. മുഹമ്മദ് ഹനീഫ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വംനല്‍കുന്നത്.
Read More »