NEWSPravasi

റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം; കുവൈത്തിൽ ഉണ്ടായ വാഹനപകടത്തിൽ പ്രവാസി ​വനിതയ്ക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: റോഡിൽ സ്വദേശി യുവാവ് നടത്തിയ വാഹനാഭ്യാസത്തിൽ പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം.ജഹ്റയിലെ തൈമ പ്രദേശത്താണ് അപകടം നടന്നത്.59 കാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് മരിച്ചത്.
മിനി പിക്കപ്പ് വാഹനം ഉപയോഗിച്ച് വീലുകൾ കറക്കി അഭ്യാസം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. അഭ്യാസം പ്രകടനത്തിനിടയിൽ നിയന്ത്രം വിട്ട വാഹനം സ്ത്രീയെ ഇടിക്കുകയായിരുന്നു.അപകട സ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചു.സംഭവത്തിൽ 21 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: