Breaking NewsIndiaLead NewsNEWSpoliticsPravasiWorld

ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹം യുഎഇ പ്രസിഡന്റുമായി ബന്ധപ്പെട്ടത്.

ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് യുഎഇ പ്രസിഡന്റിനോട് അദ്ദേഹം നന്ദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയും യുഎഇയ്ക്കുള്ള ഇന്ത്യയുടെ ഐക്യദാർ‍ഢ്യം മോദി രേഖപ്പെടുത്തി.

Signature-ad

“യുഎഇ പ്രസിഡന്റും എന്റെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: