LocalNEWS

പന്തളത്ത് ആർമി ഡോക്ടർ ഓടിച്ചിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ചുകയറിയ സംഭവം;ഒരാൾ മരിച്ചു

പന്തളം: ആർമി ഡോക്ടർ ഓടിച്ചിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
പന്തളം,കുരമ്പാലയിൽ ഇന്നലെയായിരുന്നു സംഭവം.ഗുരുതര പരിക്കുപറ്റി ചികിത്സയിൽ ആയിരുന്ന കൊല്ലം സ്വദേശി മിലാസ്ഖാൻ ആണ് മരണമടഞ്ഞത്.
എറണാകുളത്തും നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ജമ്മുകാശ്മീരിൽ ആർമി ഡോക്ടറും തിരുവനന്തപുരം സ്വദേശിയുമായ ആനന്ദ് ഓടിച്ചിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്.ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചതിനു ശേഷം തൊട്ടടുത്ത കടയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തിൽ പന്തളം കുളനട സ്വദേശിനി മോടിയിൽ മേമന,മാന്തുക സ്വദേശിനി ആര്യ, ഡോക്ടർ ആനന്ദ് എന്നിവർക്കും പരിക്കേറ്റിരുന്നു.കൊല്ലം കൈപ്പറ്റ സ്വദേശിയാണ് മരിച്ച മിലാസ്ഖാൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: