IndiaNEWS

കേരളത്തെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമം; വി.എസിന്റെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് അമിത് മാളവ്യ

ന്യൂഡല്‍ഹി: കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമമെന്ന, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദന്റെ പരാമര്‍ശം ട്വീറ്റ് ചെയ്ത് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. കേരള സ്റ്റോറി സിനിമയുടെ ടീസറില്‍ ഉള്‍പ്പെടുത്തിയ വിഡിയോ ദൃശ്യമാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്താണ് വരാനിരിക്കുന്നത് എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് കേരള സ്റ്റോറിയെന്ന് മാളവ്യ ട്വീറ്റില്‍ പറഞ്ഞു.

Signature-ad

ഉറച്ച കമ്യൂണിസ്റ്റായ വിഎസ് അച്യൂതാനന്ദന്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് അമിത് മാളവ്യ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. 2006-12 കാലയളവില്‍ ഏഴായിരത്തിലേറെപ്പേര്‍ ഇസ്ലാമിലേക്കു മതം മാറിയതായി കേരള നിയമസഭയിലാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞതെന്ന് മാളവ്യ ട്വീറ്റ് ചെയ്തു.

ലവ് ജിഹാദ് യാഥാര്‍ഥ്യമാണ്. അത് അപകടകരവുമാണ്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഭികരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: