KeralaNEWS

”കോവിഡ് കാലത്ത് നമ്മുടെ ആളുകള്‍ പുറത്തിറങ്ങിയില്ല!” യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് ചെന്നിത്തല; ഡിവൈഎഫ്ഐക്ക് പ്രശംസ

കാസര്‍ഗോട്: ഡിവൈഎഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് സമയത്തെ യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ ‘കെയര്‍’ ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

കോവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ് ഐ പ്രവര്‍ത്തകരാണ്. മെഡിക്കല്‍ കോളജുകളില്‍ അടക്കം ഉച്ചയൂണിന് അവര്‍ നടത്തിയ പൊതിച്ചോര്‍ വിതരണം മാതൃകയാക്കണം. കോവിഡ് സമയത്തെ യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ ‘കെയര്‍’ ഉണ്ടായിരുന്നില്ല. കോവിഡ് കാലത്ത് നമ്മുടെ ആളുകള്‍ പുറത്തേക്ക് ഇറങ്ങിയില്ല.

Signature-ad

ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ചിന്തിക്കണം. ധാരാളം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. ഓരോ പ്രദേശത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തകരെപ്പോലെ പ്രവര്‍്തതനം നടത്തി, ജനങ്ങളെ കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: