ഈ കളിയിൽ ജയത്തിൽ കുറഞ്ഞ് ഒന്നും മതിയാകില്ല!! വിൻഡീസിന് ബാറ്റിങ്, സഞ്ജു തുടരും, ടീം പൊളിക്കാതെ ഇന്ത്യ

കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിൻഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
അതേസമയം സിംബാബ്‌വെക്കെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ തുടരും. ടോസ് ലഭിച്ചിരുന്നെങ്കിൽ ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് വ്യക്തമാക്കി. ഒരു മാറ്റവുമായിട്ടാണ് വിൻഡീസ് ഇറങ്ങുന്നത്. ബ്രൻഡൻ കിംഗിന് പകരം അകെയ്ൽ ഹൊസീൻ ടീമിലെത്തി.
പ്ലേയിംഗ് ഇലവൻ-
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫേൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അകീൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷമാർ ജോസഫ്.






