കുടുംബ വ്യവസ്ഥയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ലോകത്തുതന്നെ ഒന്നാം സ്ഥാനത്ത്.വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്.ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ ഒരു ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം വിയറ്റ്നാമിനാണ്.7 ശതമാനം ബന്ധങ്ങള്‍ ഇവിടെ വിവാഹമോചനത്തില്‍ എത്തുന്നുണ്ട്. താജിക്കിസ്ഥാനിൽ 10 ശതമാനവും ഇറാനില്‍ 14 ശതമാനവും മെക്സിക്കോയില്‍ 17 ശതമാനവും വിവാഹമോചനം നേടുന്നു. ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, തുര്‍ക്കി, കൊളംബിയ എന്നിവയും ഏറ്റവും കുറഞ്ഞ വിവാഹമോചനങ്ങളുള്ള 10 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ജര്‍മ്മനിയില്‍ 38 ശതമാനം ബന്ധങ്ങളും തകരുന്നു.ബ്രിട്ടന്റെ കണക്ക് 41 ശതമാനവുമാണ്.മറുവശത്ത്, ചൈനയിലെ 44 ശതമാനം വിവാഹങ്ങളും വിവാഹമോചനത്തില്‍ അവസാനിക്കുന്നു. യുഎസില്‍ ഈ കണക്ക് 45 ശതമാനമാണ്.ബന്ധം നിലനിര്‍ത്തുന്നതില്‍ ഏറ്റവും മോശം രാജ്യം പോര്ച്ചുഗലാണ് 94 ശതമാനം വിവാഹമോചന കേസുകൾ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇന്ത്യയിൽ പങ്കാളിയോട് മാത്രമല്ല, മാതാപിതാക്കളോടും മക്കളോടും മരുമക്കളോടും പേരക്കുട്ടികളോടും വരെ നല്ലനിലയിലുള്ള ബന്ധമാണ് തുടരുന്നതെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു.