Month: May 2023

  • Crime

    പര്‍ദയണിഞ്ഞും കൂലിപ്പണിക്കാരായും പോലീസിന്റെ ‘ഫാന്‍സിഡ്രസ്’; കസ്റ്റഡിയില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍

    എറണാകുളം: പോലീസ് കസ്റ്റഡിയില്‍നിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ‘വേഷം മാറി’ പോലീസ് സംഘം പിടികൂടി. പിറവം പാഴൂര്‍ ചെറുവേലിക്കുടിയില്‍ ജിതീഷി (ജിത്തു-20) നെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റുചെയ്തത്. പര്‍ദയണിഞ്ഞ് സ്ത്രീകളായും കൂലിപ്പണിക്കാരായുമൊക്കെ വേഷം മാറിയാണ് ഇയാളെ പോലീസ് കുടുക്കിയത്. സെക്യൂരിറ്റി ജീവനക്കാരനെ ഹോളോ ബ്രിക്കുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിറവം പോലീസ് സ്റ്റേഷനില്‍ ജിതീഷിന്റെ പേരില്‍ കേസുണ്ട്. എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലായി ഒട്ടേറെ വാഹന മോഷണ കേസുകളിലും പ്രതിയാണ്. ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണക്കേസില്‍ ജിതീഷിനെ കോട്ടയം കോതനല്ലൂര്‍ ഭാഗത്തുനിന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി വെമ്പിള്ളിയില്‍ എത്തിച്ചപ്പോള്‍ കസ്റ്റഡിയില്‍നിന്നു വിലങ്ങോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. കൈവിലങ്ങ് മുറിച്ച ശേഷം രാത്രി 10 മണിയോടെ ഉഴവൂരിലുള്ള കാമുകിയെയും കൂട്ടി സ്ഥലം വിട്ടു. പോലീസ് നിരീക്ഷണത്തിലാണെന്നു മനസ്സിലാക്കിയ ഇയാള്‍ കാമുകിയെ പിന്നീട് മടക്കി അയച്ചു. തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും പല തവണ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു. ഒരു…

    Read More »
  • Kerala

    അറിയാമോ, എടിഎം കാർഡിനും ഇൻഷുറൻസുണ്ട്: പ്രത്യേകം അപേക്ഷ വേണ്ട

    എടിഎം കാർഡ് അഥവാ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കു ബാങ്കുകൾ നൽകുന്ന സൗജന്യ അപകട ഇൻഷുറൻസ്  പോളിസിക്കായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.കാർഡ് ഉപയോഗിച്ചു തുടങ്ങുന്നതോടെ പോളിസിയും പ്രാബല്യത്തിലാകും.അപകട മരണമോ സാരമായ അംഗവൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷയ്ക്കായി ബാങ്കിനെ സമീപിക്കാം. ബാങ്കിന്റെ രേഖകൾ കൂടി ചേർത്താണ് ഇൻഷുറൻസ് തുകയ്ക്കായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കേണ്ടത്.ഓരോ ബാങ്കും വെവ്വേറെ ഇൻഷുറൻസ് കമ്പനികളുമായി കരാറുണ്ടാക്കിയിരിക്കുന്നതിനാൽ ബാങ്കിൽ നിന്ന് ഇൻഷുറൻസ് കമ്പനിയുടെ  വിവരങ്ങൾ ശേഖരിക്കണം. മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അംഗവൈകല്യം സംഭവിച്ചാൽ മെഡിക്കൽ റിപ്പോർട്ട്, എഫ്ഐആറിന്റെ പകർപ്പ്, എടിഎം കാർഡിന്റെ നമ്പർ, അക്കൗണ്ട് ഉടമയുടെയും നോമിനിയുടെയും ആധാറും ബാങ്ക് അക്കൗണ്ട് പാസ്ബുക്കും, 90 ദിവസത്തിനുള്ളിൽ ഇടപാടു നടന്നെന്നു സ്ഥിരീകരിക്കുന്ന ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് ഇവയാണ് പൊതുവായി നൽകേണ്ട രേഖകൾ.ചില ബാങ്കുകൾ സ്വീകരിക്കുന്ന രേഖകളിൽ മാറ്റമുണ്ടാകാം. വിവിധ ബാങ്കുകളുടെ വെബ്സൈറ്റിൽ നിന്ന് ഇൻഷുറൻസ് ലഭിക്കുന്ന ഇനം കാർഡുകളെയും ഇൻഷുറൻസ് തുകയെയും കുറിച്ചുള്ള വിവരങ്ങൾ അറിയാം.ഇൻഷുറൻസ് പരിരക്ഷയുള്ള ക്രെഡിറ്റ് കാർഡുകളുമുണ്ട്.20 ലക്ഷം രൂപ വരെ ഇത്തരത്തിൽ എസ്ബിഐ ഇൻഷുറൻസ് നൽകുന്നുണ്ട്.

    Read More »
  • India

    മുഖ്യമന്ത്രിയെച്ചൊല്ലി ഹൈക്കമാന്‍ഡിലും ഭിന്നത? കര്‍ണാടകയില്‍ സസ്പെന്‍സ് തുടരുന്നു

    ന്യൂഡല്‍ഹി: കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് സസ്‌പെന്‍സ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നും ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിനു കഴിഞ്ഞിരുന്നില്ല. മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന്‍മേലുള്ള അവകാശവാദത്തില്‍നിന്നു പിന്മാറാന്‍ ഡി.കെ.ശിവകുമാര്‍ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎല്‍എയായി പ്രവര്‍ത്തിക്കാമെന്നും ഇന്നലെ ഖര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡി.കെ.ശിവകുമാര്‍ അറിയിച്ചതായാണു വിവരം. ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം നല്‍കാനാണ് സാധ്യതയെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും. നിലവില്‍ ഷിംലയിലുള്ള സോണിയാഗാന്ധി ഡല്‍ഹിയില്‍ എത്തിയശേഷം തുടര്‍ചര്‍ച്ചയുണ്ടാകും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സോണിയയുടെ നിലപാട് നിര്‍ണായകമാകും. മുഖ്യമന്ത്രി സ്ഥാനത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും, പാര്‍ട്ടി അമ്മയാണെന്നും ബംഗലൂരുവില്‍ പറഞ്ഞ ഡികെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ നിലപാട് കര്‍ക്കശമാക്കി. സംസ്ഥാനത്ത്…

    Read More »
  • Kerala

    ആരോഗ്യ രംഗത്തെ ചില അനാരോഗ്യ കാഴ്ചകൾ

    വീണ്ടും ഒരു അധ്യയന വർഷമാണ് വരുന്നത്.അതിനാൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നതും.ഉപരിപഠനത്തിനായി വിവിധ മെഡിക്കൽ കോഴ്സുകളിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നവരും ചേർന്നു കഴിഞ്ഞവരുമായ ആളുകളുടെ ശ്രദ്ധയ്ക്കായാണ് പ്രത്യേകമായി  ഇതിവിടെ കുറിക്കുന്നത്.  യാതൊരു നിലവാരമോ മാനദണ്ഡമോ പുലർത്താതെ, വേണ്ട അംഗീകാരമോ സൗകര്യങ്ങളോ ഒന്നും ഇല്ലാതെ പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന ധാരാളം സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട്.ഇന്നല്ല,പണ്ടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു കാര്യങ്ങൾ.പക്ഷെ അന്നത്തെക്കാലത്തെപ്പോലെയല്ല ഇന്നത്തെ ആരോഗ്യ രംഗത്തെ തൊഴിൽ സാധ്യതകളും നിയമങ്ങളും. അതുകൊണ്ട് മാത്രം പറയുകയാണ്: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.  മഴക്കാലത്ത് മുളച്ചു പൊന്തുന്ന കൂണുകൾ പോലെ ഓരോ ജൂണിലും ഇത്തരം നിരവധി സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ഉയർന്നു വരാറുണ്ട്; അവരുടെ പരസ്യങ്ങൾ നമ്മുടെ ശ്രദ്ധ ആകർഷിക്കാറുമുണ്ട്. സ്വന്തമായി ഒരു X ray യൂണിറ്റ് പോലും നടത്താൻ കെൽപ്പില്ലാത്ത  സെന്ററുകളാണ് രണ്ടു വർഷ ഡിപ്ലോമ/മൂന്നര വർഷ ബിഎസ്സി റേഡിയോളജി കോഴ്സുകൾ നടത്തുന്നത്.അതും രണ്ടും രണ്ടരയും ലക്ഷത്തിനു മുകളിൽ ഫീസ്‌ മേടിച്ചും! എക്സ്റേ മാത്രമല്ല…

    Read More »
  • NEWS

    മൽഗോവ മാവ് കൃഷി രീതി; ടെറസ്സിലും വളർത്താം

    ഇത് മാങ്ങയുടെ മധുരമേറും രുചിക്കാലമാണ്‌.രുചി പകരാൻ മല്ലികയും ബങ്കനപ്പള്ളിയും ഹിമാപ്പസന്തും നീലവും മൽഗോവയും തോത്താപ്പൂരിയും കാലാപ്പാടിയും സേലവും അൽഫോൻസയുമെല്ലാം വിളഞ്ഞ് പഴുത്തു തുടങ്ങിയിട്ടുണ്ട്.ഇവയ്ക്കൊപ്പം നാടൻ ഇനങ്ങളായ മൂവാണ്ടനും കിളിച്ചുണ്ടനും ഇടവഴികളിൽ പൊഴിഞ്ഞുകിടപ്പുണ്ട്. എന്നാൽ മാങ്ങകളുടെ സൂപ്പർതാരം മൽഗോവയാണ്.കിലോയ്ക്ക് 180-200 രൂപയാണ് വില.മാമ്പഴങ്ങളില്‍ നിറം, രുചി, വലിപ്പം എന്നിവ വച്ച് ഒന്നാം സ്ഥാനത്താണ്‌ മല്‍ഗോവ. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വളർത്തുന്ന ഒരു പ്രധാന മാവിനമാണ് മാൽഗോവ.സാധാരണയായി 300–500 ഗ്രാം തൂക്കം വരുന്ന മാങ്ങ ചെറിയ കട്ടിയുള്ള വിത്തും വളരെ സത്തുള്ളതും സൗരഭ്യമുള്ളതുമാണ്.തമിഴ്‌നാട്ടിലെ സേലം, ധർമ്മപുരി, കൃഷ്ണഗിരി ജില്ലകളിലും ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഇത് ധാരാളമായി കൃഷി ചെയ്തുവരുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഇത് ഗ്രോബാഗിലോ ഡ്രമ്മിലോ ആയി ടെറസ്സിൽ പോലും വളർത്താവുന്നതാണ്. കൃഷി രീതി മണ്ണിന്റെ കൂടെ, ചകിരിചോറ്, അല്ലെങ്കിൽ മണൽ മൂന്നിൽ ഒരു ഭാഗം നിർബ്ബന്ധമായും ചേർക്കണം.കൂടെ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കംമ്പോസ്റ്റ്, കരിയിലകൾ, കുറച്ചു കുമ്മായം,…

    Read More »
  • NEWS

    മലയാളി യുവതിക്കും സുഹൃത്തുക്കൾക്കും അബുദാബി ബിഗ് ടിക്കറ്റിന്റെ 22 ലക്ഷം സമ്മാനം

    അബുദാബി: സുഹൃത്തുക്കൾക്കൊപ്പം അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച മലയാളി യുവതിക്ക് 22 ലക്ഷം രൂപയുടെ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് മലയാളിയായ നീതു റെജി (33)ക്കും 14 സുഹൃത്തുക്കള്‍ക്കും സമ്മാനം ലഭിച്ചത്. 22 ലക്ഷത്തിലേറെ രൂപയാണ് സുഹൃത്ത് സംഘത്തിന് ലഭിക്കുക.കുവൈറ്റിലാണ് നീതു താമസിക്കുന്നത്. മാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച്‌ അറിഞ്ഞാണ്  നീതു 14 പേരടങ്ങുന്ന സംഘവുമായി ചേര്‍ന്ന് ടിക്കറ്റെടുത്തത്.   ഭര്‍ത്താവും രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പമാണ് നീതു കുവൈത്തിലാണ് താമസിക്കുന്നത്.സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്ന് നീതു പറഞ്ഞു.

    Read More »
  • India

    തമിഴ്‌നാട്ടില്‍ സൂര്യതാപമേറ്റ് ഒരാൾ മരിച്ചു

    ചെന്നൈ:തമിഴ്‌നാട്ടില്‍ സൂര്യതാപമേറ്റ് ഒരു മരണം. വെല്ലൂര്‍ ജില്ലയിലെ വിരിഞ്ചിപുരത്തിനു സമീപം സത്യമംഗലം സ്വദേശി മുരുകനാണ്(42) മരിച്ചത്. പൂവില്‍പ്പനക്കാരനായ മുരുഗന്‍ ചൊവ്വാഴ്ച ബൈക്കില്‍നിന്നിറങ്ങുമ്ബോള്‍ സൂര്യതാപമേറ്റ് ബോധരഹിതനായി വീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെയായിരുന്നു മരണം. മുരുഗന് രക്താതിമര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി പറയുന്നു.   തമിഴ്നാട്ടിലെ ഏറ്റവും ചൂടുകൂടിയ ജില്ലകളിലൊന്നാണ് വെല്ലൂര്‍. അതേസമയം, സംസ്ഥാനത്ത് താപനില ഗണ്യമായി ഉയരുകയാണ്. ചെന്നൈയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. അടുത്ത മൂന്നുദിവസം താപനിലയില്‍ നാല്‌ ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

    Read More »
  • Kerala

    സംസ്ഥാനത്ത് താപനില ഉയരുന്നു

    പത്തനംതിട്ട: വേനൽമഴ പിൻവലിഞ്ഞതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു.കാലവർഷം വൈകുമെന്നുറപ്പായതോടെ മേയ് അവസാനത്തോടെ കനത്ത ചൂടിലേക്ക് സംസ്ഥാനം നീങ്ങുമെന്നാണ് സൂചന. പകല്‍ മാത്രമല്ല, രാത്രി പോലും ഉറങ്ങാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.ശരീരം ചൊറിഞ്ഞ് തടിക്കുന്നതുൾപ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങളും ഇതോടൊപ്പം ഉടലെടുത്തിട്ടുണ്ട്. ചൂട് കൂടിയതോടെ എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും(മലയോര പ്രദേശങ്ങൾ ഒഴികെ) കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണമാണ് സംസ്ഥാനത്ത് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

    Read More »
  • Local

    വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് ഗുരുതര പരിക്ക് 

    കിളിമാനൂര്‍: വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു.നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിലെത്തിച്ച ഗിരിജാ സത്യനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.   റഫ്രിജറേറ്ററിന്റെ കമ്ബ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Crime

    കോടതിയ്ക്കുള്ളിൽ പ്രതികളെ വെടിവെച്ചു കൊല്ലാൻ ശ്രമം; സംഭവം ഉത്തർപ്രദേശിൽ

    ലക്നൗ:കോടതിയ്ക്കുള്ളിൽ പ്രതികളെ വെടിവെച്ചു കൊല്ലാൻ ശ്രമം.ഉത്തർപ്രദേശിലെ ജാന്‍പുരില്‍ ആണ് സംഭവം.  കോടതിക്കുള്ളില്‍ കൊലക്കേസ് പ്രതികള്‍ക്കുനേരേയാണ് വെടിവയ്പ് ഉണ്ടായത്. ജാന്‍പുര്‍ സിജെഎം കോടതിയില്‍ പോലീസ് എത്തിച്ച മിതിലേഷ് ഗിരി, സൂര്യപ്രകാശ് റായി എന്നീ പ്രതികളാണ് ആക്രമണത്തിന് ഇരയായത്. വെടിവച്ചവരില്‍ ഒരാളായ ശ്രാവണ്‍ കുമാര്‍ യാദവിനെ അഭിഭാഷകര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മിതിലേഷിന്‍റെ പിന്‍ഭാഗത്തും സൂര്യപ്രകാശിന്‍റെ കൈയിലുമാണ് വെടിയേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

    Read More »
Back to top button
error: