പത്തനംതിട്ട: വേനൽമഴ പിൻവലിഞ്ഞതോടെ സംസ്ഥാനത്ത് താ പനില ഉയരുന്നു.കാലവർഷം വൈകുമെന്നുറപ്പായതോടെ മേയ് അവസാനത്തോടെ കനത്ത ചൂടിലേക്ക് സംസ്ഥാനം നീങ്ങുമെന്നാണ് സൂചന.
പകല്‍ മാത്രമല്ല, രാത്രി പോലും ഉറങ്ങാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.ശരീരം ചൊറിഞ്ഞ് തടിക്കുന്നതുൾപ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങളും ഇതോടൊപ്പം ഉടലെടുത്തിട്ടുണ്ട്.
ചൂട് കൂടിയതോടെ എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും(മലയോര പ്രദേശങ്ങൾ ഒഴികെ) കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണമാണ് സംസ്ഥാനത്ത് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.