Month: May 2023

  • Kerala

    ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം ഏഴാം വര്‍ഷത്തിലേക്ക്

    തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം ഏഴാം വര്‍ഷത്തിലേക്ക്. ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ ഇത്തരത്തിൽ‌ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നല്‍കിയത്. ദിവസവും അഞ്ഞൂറ് പൊതിച്ചോര്‍ എന്ന രീതിയില്‍ തുടങ്ങിയ പരിപാടിയാണ് ഇന്ന് വളര്‍‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരുടെ വിശപ്പകറ്റുന്നതിലേക്ക് എത്തിനിൽക്കുന്നത്.ഓരോ മേഖല കമ്മിറ്റികള്‍ തിരിഞ്ഞാണ് ദിവസവും ഇങ്ങനെ‌ പൊതിച്ചോറ് വിതരണം ചെയ്യുന്നത്. ഇതുവരെ ഒരുകോടിയോളം പൊതിച്ചോര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മാത്രം ഡിവൈഎഫ്‌ഐ വിതരണം ചെയ്തിട്ടുണ്ട്.മറ്റിടങ്ങളിലും സൗജന്യ പൊതിച്ചോർ വിതരണം ഡിവൈഎഫ്ഐ നടത്തുന്നുണ്ട്.

    Read More »
  • Kerala

    ആശുപത്രികളിലെ അക്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷ; ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം

    തിരുവനന്തപുരം: ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ പരാതിയുണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക ഭേദഗതി കൊണ്ടുവരും. ഡോക്ടര്‍മാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്. ആശുപത്രികളില്‍ അക്രമം കാട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ്. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴു വര്‍ഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പ്രത്യേക കോടതിയില്‍ ഒരു വര്‍ഷത്തിനകം വിചാരണ തീര്‍ക്കണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മിനിസ്റ്റീരിയല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാര്‍ക്കും മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും പരിരക്ഷ ലഭിക്കും. വസ്തുവകകള്‍ക്ക് നാശം വരുത്തിയാല്‍ രണ്ടിരട്ടി തുക നഷ്ടപരിഹാരം ഈടാക്കും. നിലവിലെ നിയമത്തിലെ സെക്ഷന്‍ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നു വര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. 7വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപയില്‍ കുറയാത്ത…

    Read More »
  • Crime

    ഉള്‍വസ്ത്രത്തിലൊളിപ്പിച്ച് 1.17 കോടിയുടെ സ്വര്‍ണം കടത്തി; കരിപ്പൂരില്‍ യുവതി പിടിയില്‍

    കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസ് പിടിയില്‍. സംഭവത്തില്‍ കുന്ദമം?ഗലം സ്വദേശി ഷബ്‌നയാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 1.17 കോടി രൂപയുടെ മൂല്യമുള്ള 1,884 ഗ്രാം സര്‍ണമാണ് പിടിച്ചെടുത്തത്. വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാക്കി ഇവര്‍ പുറത്തു കടന്നു. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം സ്വര്‍ണം കൈയിലിരുന്ന ഹാന്‍ഡ് ബാഗിലേക്ക് യുവതി മാറ്റി. സ്വര്‍ണക്കടത്ത് കാരിയറാണെന്ന് സംശയത്തെ തുടര്‍ന്ന് പോലീസ് ഇവരെ കാത്തിരുന്നു പിടികൂടുകയായിരുന്നു. തുടക്കത്തില്‍ താന്‍ കാരിയറല്ലെന്ന് പറഞ്ഞു ഒഴിയാന്‍ യുവതി ശ്രമിച്ചു. ഇവരുടെ ലഗേജ് പോലീസ് പരിശോധിക്കുകയും ചെയ്തു. പോലീസ് മറ്റു ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ യുവതി ഹന്‍ഡ് ബാഗ് കാറിലേക്ക് വിദഗ്ധമായി മാറ്റി. ഇവര്‍ കാറിലേക്ക് കയറാന്‍ ഒരുങ്ങുന്നതിനിടെ പോലീസ് വാഹനം പരിശോധിച്ചു. ഈ സമയത്ത് യുവതി സ്വര്‍ണം കാറിന്റെ ഡോറിനരികില്‍ വച്ചതായി കണ്ടെത്തുകയായിരുന്നു.

    Read More »
  • Kerala

    കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കില്ല; നാലുദിവസം വൈകും

    ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിനു ആരംഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ വര്‍ഷം നാലുദിവസം വൈകിയാണ് കാലവര്‍ഷം എത്തുന്നത്. സാധാരണ ജൂണ്‍ മാസം ഒന്നിനാണ് കാലാവര്‍ഷം ആരംഭിക്കാറുള്ളത്. ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സാധാരണയേക്കാള്‍ വൈകിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ നാലോടെ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മുന്‍ വര്‍ഷം മെയ് 29 നായിരുന്നു കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചിരുന്നത്. 2021 ല്‍ ജൂണ്‍ മൂന്നിനും 2020 ല്‍ ജൂണ്‍ ഒന്നിനും ആയിരുന്നു കാലവര്‍ഷാരംഭം. അതേസമയം, രാജ്യത്തിന്റെ മറ്റിടങ്ങളിലെ കാലവര്‍ഷാരംഭം സംബന്ധിച്ചു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നല്‍കിയിട്ടില്ല. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 18 ശതമാനത്തോളം അധിക മഴ ലഭിച്ചുവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. അതിനിടെ, ഇന്നലെ മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…

    Read More »
  • Kerala

    പൊതുപരിപാടികളും കൊടി തോരണങ്ങളും വേണ്ട; തേക്കിന്‍കാട് മൈതാനത്ത് നിയന്ത്രണങ്ങള്‍

    തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. ദേവസ്വം ആവശ്യങ്ങള്‍ക്കല്ലാതെ മൈതാനം ഉപയോഗിക്കാന്‍ ഇനി മുതല്‍ കോടതിയുടെ അനുമതി വേണം. ദേവസ്വം ബോര്‍ഡിന് കിട്ടുന്ന അപേക്ഷകള്‍ കോടതിയില്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തൃശൂര്‍ സ്വദേശി കെബി സുമോദ് എന്നയാളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 11നാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പൂര്‍ണരൂപം ഇപ്പോഴാണ് പുറത്തു വന്നത്. പൊതുപരിപാടികള്‍ തേക്കിന്‍കാട് മൈതാനത്ത് നടത്തരുത്. മൈതാനത്തിനകത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങളും മറ്റും പാടില്ല. മൈതാനം പൂര്‍ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമായിരിക്കണം. പരസ്യ ബോര്‍ഡുകളും പാടില്ല. നടപ്പാതകള്‍ കൈയേറുന്നതടക്കമുള്ള കാര്യങ്ങളും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വഴിയാത്രക്കാരെ തടസപ്പെടുത്തരുത്. നടപ്പാതകള്‍ കൈയേറി രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗങ്ങള്‍ സംഘടിപ്പിക്കരുത്. പാതകള്‍ കൈയേറിയുള്ള കച്ചവടവും അനുവദിക്കില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നടപ്പാതകള്‍ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചാല്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

    Read More »
  • India

    തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കണം

    കോട്ടയം : തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം.നിലവിൽ ശബരി എക്സ്പ്രസ് മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.അതാകട്ടെ ബംഗളൂരു ടച്ച് ചെയ്യാതെ കാട്പാടി തിരുപ്പതി വഴി ചുറ്റിക്കറങ്ങി സെക്കന്തരാബാദ് വരെയും.സാധാരണ ദിവസങ്ങളിൽ പോലും ഈ ട്രെയിനിൽ ടിക്കറ്റ് കിട്ടുക ബുദ്ധിമുട്ടാണ്.ഫെസ്റ്റിവൽ, ശബരിമല സീസണുകളിലെ കാര്യം പറയുകയും വേണ്ട.അതിനാൽത്തന്നെ മിക്കവരും അമിത ചാർജ് നൽകി സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. ഹൈദരാബാദിൽ നിന്നും ബസുകൾ 18-20 മണിക്കൂർ കൊണ്ട് കൊച്ചിയിൽ ഓടിയെത്തുമ്പോൾ ശബരി എക്സ്പ്രസ്  ഈ ദൂരം താണ്ടാൻ എടുക്കുന്നത് 24 മണിക്കൂറിൽ കൂടുതലാണ്.ബംഗളൂർ വഴിയാണ് ബസുകളുടെ സർവീസ്.ട്രെയിനാകട്ടെ ഗുണ്ടൂർ, തിരുപ്പതി, കാട്പാടി വഴിയും. ഹൈദരാബാദിൽ നിന്നും കൊച്ചി വരെ സാധാരണ സമയങ്ങളിൽ 3070 രൂപയാണ് സ്വകാര്യ ബസ്സുകൾ ഈടാക്കുന്നത്.ഫെസ്റ്റിവൽ സീസണുകളിൽ അത് 5000 കടക്കും.കോവിഡിന് ശേഷം എറണാകുളത്ത് നിന്നും തെക്കോട്ടുള്ള സർവീസുകൾ ഒന്നുംതന്നെ സ്വകാര്യ ബസ്സുകൾ പുനരാരംഭിച്ചിട്ടുമില്ല.തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലേക്ക് ഒരു സർവീസുള്ളത്…

    Read More »
  • Kerala

    കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു

    പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍  വിദ്യാര്‍ത്ഥി മരിച്ചു.ആനക്കട്ടി സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് എത്തിയ രാജസ്ഥാന്‍ സ്വദേശി വിശാല്‍ ശ്രീമാല ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആണ് സംഭവം.അബദ്ധത്തിൽ കാട്ടാനയുടെ മുന്നില്‍പ്പെട്ട വിശാലിനെ ആന എടുത്തെറിയുകയായിരുന്നു.കേരള – തമിഴ്നാട് അതിര്‍ത്തിയായ ആനക്കട്ടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്.

    Read More »
  • Local

    പാലക്കാട്ട് യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    പാലക്കാട്∙ മലമ്പുഴ കാളിപ്പാറയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്തും (21), പതിനാറുകാരിയുമാണ് മരിച്ചത്. വീടിനു സമീപത്തെ പറമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരെയും മൂന്നു ദിവസം മുൻപ് കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു.

    Read More »
  • തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; ദുരൂഹത നീക്കണമെന്ന് ബന്ധുക്കള്‍

    തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ യുവതിയെ വീടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പുത്തന്‍തോപ്പ് റോജ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവാണ് (23) മരിച്ചത്. ഇവരുടെ മകന്‍ 9 മാസം പ്രായമുള്ള ഡേവിഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരേ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമേ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചുള്ളൂ എന്നാണ് പ്രധാന ആരോപണം. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും ശുചിമുറിയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയ ശേഷം കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശൗചാലയത്തില്‍ തീ കത്തിയത് അറിഞ്ഞില്ലെന്നാണ് സമീപത്തെ വീടുകളിലുള്ളവര്‍ പറയുന്നത്. പുത്തന്‍ത്തോപ്പില്‍ ഫുടബോള്‍ മത്സരം കാണാന്‍ പോയശേഷം ഇടവേള സമയത്ത് വീട്ടില്‍ വന്നപ്പോഴാണ് പൊള്ളലേറ്റ…

    Read More »
  • India

    അസമിലെ ‘ലേഡി സിങ്കം’ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

    ഗുവഹത്തി: അസം പോലീസിലെ വിവാദ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വനിതാ എസ്‌ഐ ഓടിച്ചിരുന്ന കാര്‍ കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നഗാവ് ജില്ലയില്‍ ജഖലബന്ധ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സരുഭുഗിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ‘ലേഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന ജുന്‍മോനി രാഭ വിവാദങ്ങളുടെ തോഴി കൂടിയായിരുന്നു. അപകടസമയം ഇവര്‍ യൂണിഫോമിലല്ലായിരുന്നു. അപകടവിവരം അറിഞ്ഞ് പുലര്‍ച്ചെ 2.30 ഓടെ പോലീസ് പട്രോള്‍ സംഘമെത്തി വാഹനത്തില്‍ തനിച്ചായിരുന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ കണ്ടെയ്‌നര്‍ ട്രക്കിന്റെ ഡ്രൈവര്‍ കടന്നുകളഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശില്‍നിന്നു വരികയായിരുന്നു ട്രക്ക്. ജുന്‍മോനി രാഭ അപ്പര്‍ അസമിലേക്ക് പോകുകയായിരുന്നു. എസ്‌ഐയായിരുന്ന ജുന്‍മോനി രാഭ യാതൊരു സുരക്ഷയുമില്ലാതെ സിവില്‍ ഡ്രസില്‍ തനിയെ വാഹനമോടിച്ചു അപ്പര്‍ അസമിലേക്ക് പോയത് എന്തിനാണെന്ന് വ്യക്തമല്ല. ഇവരുടെ യാത്ര സംബന്ധിച്ചു കുടുംബത്തിനും അറിവില്ലായിരുന്നുവെന്നാണ് വിവരം. മോറിക്കോലോങ് പോലീസ് ഔട്ട്‌പോസ്റ്റിന്റെ ഇന്‍ചാര്‍ജായിരുന്നു ജുന്‍മോനി രാഭ. ക്രിമിനലുകള്‍ക്കെതിരായ…

    Read More »
Back to top button
error: