FeatureNEWS

മൽഗോവ മാവ് കൃഷി രീതി; ടെറസ്സിലും വളർത്താം

ത് മാങ്ങയുടെ മധുരമേറും രുചിക്കാലമാണ്‌.രുചി പകരാൻ മല്ലികയും ബങ്കനപ്പള്ളിയും ഹിമാപ്പസന്തും നീലവും മൽഗോവയും തോത്താപ്പൂരിയും കാലാപ്പാടിയും സേലവും അൽഫോൻസയുമെല്ലാം വിളഞ്ഞ് പഴുത്തു തുടങ്ങിയിട്ടുണ്ട്.ഇവയ്ക്കൊപ്പം നാടൻ ഇനങ്ങളായ മൂവാണ്ടനും കിളിച്ചുണ്ടനും ഇടവഴികളിൽ പൊഴിഞ്ഞുകിടപ്പുണ്ട്.
എന്നാൽ മാങ്ങകളുടെ സൂപ്പർതാരം മൽഗോവയാണ്.കിലോയ്ക്ക് 180-200 രൂപയാണ് വില.മാമ്പഴങ്ങളില്‍ നിറം, രുചി, വലിപ്പം എന്നിവ വച്ച് ഒന്നാം സ്ഥാനത്താണ്‌ മല്‍ഗോവ. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വളർത്തുന്ന ഒരു പ്രധാന മാവിനമാണ് മാൽഗോവ.സാധാരണയായി 300–500 ഗ്രാം തൂക്കം വരുന്ന മാങ്ങ ചെറിയ കട്ടിയുള്ള വിത്തും വളരെ സത്തുള്ളതും സൗരഭ്യമുള്ളതുമാണ്.തമിഴ്‌നാട്ടിലെ സേലം, ധർമ്മപുരി, കൃഷ്ണഗിരി ജില്ലകളിലും ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഇത് ധാരാളമായി കൃഷി ചെയ്തുവരുന്നു.
നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഇത് ഗ്രോബാഗിലോ ഡ്രമ്മിലോ ആയി ടെറസ്സിൽ പോലും വളർത്താവുന്നതാണ്.
കൃഷി രീതി
മണ്ണിന്റെ കൂടെ, ചകിരിചോറ്, അല്ലെങ്കിൽ മണൽ മൂന്നിൽ ഒരു ഭാഗം നിർബ്ബന്ധമായും ചേർക്കണം.കൂടെ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കംമ്പോസ്റ്റ്, കരിയിലകൾ, കുറച്ചു കുമ്മായം, ചാരം ഒക്കെ ലഭൃതയനുസരിച്ച് ചേർക്കാം.
തൈകൾ കൈവിരൽ വണ്ണമായാൽ ഒരടി ഉയരം വച്ച് മുറിച്ചു മാറ്റണം.അതിൽ നിന്നും ഉണ്ടാകുന്ന രണ്ട് പൊടിപ്പുകർ നിർത്തി ബാക്കി ശിഖരങ്ങൾ മുറിച്ചു മാറ്റണം.V ആകൃതിയിൽ ആ രണ്ട് ശിഖരങ്ങൾ വളർത്തണം, വീണ്ടും മുക്കാൽ അടി വളരുമ്പോൾ വീണ്ടും കട്ട് ചെയ്ത് അതുലുണ്ടാകുന്ന രണ്ടോ മൂന്നോ ശിഖരങ്ങൾ അനുവദിക്കുക.അങ്ങനെ ഒരു മൂന്ന് വർഷത്തെ വളർച്ച കൊണ്ട് രണ്ടോ മൂന്നോ അടി ഉയരത്തിൽ ഒരു കുട ആകൃതി യിൽ കൃമീകരിക്കണം.അപ്പോൾ എല്ലാ ശിഖരങ്ങളിലും ഒരു പോലെ സൂര്യ പ്രകാശം കിട്ടും.മൂന്നു വർഷത്തിനുള്ളിൽ മാവ് കായ്ച്ചു തുടങ്ങും 4-5 വർഷത്തിനുള്ളിൽ ഒരു വലിയ മാവിന്റെ മിനിയേച്ചർ രൂപം നാച്ചുറൽ ആയി തന്നെ കൈവരിക്കും.
മണ്ണൂത്തി അഗ്രി കൾച്ചറൽ യുണിവേഴ്സിറ്റിയിൽ തൈകൾ വാങ്ങാൻ കിട്ടും.നീലം, കലപ്പാടി, മല്ലിക, ബങ്കനപ്പള്ളി, തോട്ടാപ്പൂരി, കോട്ടെപ്പറമ്പൻ, പ്രിയൂർ, അൽഫോൻസോ, മൽഗോവ H B, ഇനങ്ങളായ 151, 45, 87 തുടങ്ങിയ ഇനങ്ങൾ അവിടെ ലഭ്യമാണ്.ഒട്ടുമാവിൻ തൈകൾ ഡ്രമ്മിലോ ഗ്രോബാഗിലോ ആയി മുറ്റത്തോ, ടെറസ്സിലോ നടാവുന്നതാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: