KeralaNEWS

അറിയാമോ, എടിഎം കാർഡിനും ഇൻഷുറൻസുണ്ട്: പ്രത്യേകം അപേക്ഷ വേണ്ട

ടിഎം കാർഡ് അഥവാ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കു ബാങ്കുകൾ നൽകുന്ന സൗജന്യ അപകട ഇൻഷുറൻസ്  പോളിസിക്കായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.കാർഡ് ഉപയോഗിച്ചു തുടങ്ങുന്നതോടെ പോളിസിയും പ്രാബല്യത്തിലാകും.അപകട മരണമോ സാരമായ അംഗവൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷയ്ക്കായി ബാങ്കിനെ സമീപിക്കാം.

ബാങ്കിന്റെ രേഖകൾ കൂടി ചേർത്താണ് ഇൻഷുറൻസ് തുകയ്ക്കായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കേണ്ടത്.ഓരോ ബാങ്കും വെവ്വേറെ ഇൻഷുറൻസ് കമ്പനികളുമായി കരാറുണ്ടാക്കിയിരിക്കുന്നതിനാൽ ബാങ്കിൽ നിന്ന് ഇൻഷുറൻസ് കമ്പനിയുടെ  വിവരങ്ങൾ ശേഖരിക്കണം.

മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അംഗവൈകല്യം സംഭവിച്ചാൽ മെഡിക്കൽ റിപ്പോർട്ട്, എഫ്ഐആറിന്റെ പകർപ്പ്, എടിഎം കാർഡിന്റെ നമ്പർ, അക്കൗണ്ട് ഉടമയുടെയും നോമിനിയുടെയും ആധാറും ബാങ്ക് അക്കൗണ്ട് പാസ്ബുക്കും, 90 ദിവസത്തിനുള്ളിൽ ഇടപാടു നടന്നെന്നു സ്ഥിരീകരിക്കുന്ന ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് ഇവയാണ് പൊതുവായി നൽകേണ്ട രേഖകൾ.ചില ബാങ്കുകൾ സ്വീകരിക്കുന്ന രേഖകളിൽ മാറ്റമുണ്ടാകാം.
വിവിധ ബാങ്കുകളുടെ വെബ്സൈറ്റിൽ നിന്ന് ഇൻഷുറൻസ് ലഭിക്കുന്ന ഇനം കാർഡുകളെയും ഇൻഷുറൻസ് തുകയെയും കുറിച്ചുള്ള വിവരങ്ങൾ അറിയാം.ഇൻഷുറൻസ് പരിരക്ഷയുള്ള ക്രെഡിറ്റ് കാർഡുകളുമുണ്ട്.20 ലക്ഷം രൂപ വരെ ഇത്തരത്തിൽ എസ്ബിഐ ഇൻഷുറൻസ് നൽകുന്നുണ്ട്.

Back to top button
error: