LocalNEWS

വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് ഗുരുതര പരിക്ക് 

കിളിമാനൂര്‍: വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു.നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിലെത്തിച്ച ഗിരിജാ സത്യനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

 

റഫ്രിജറേറ്ററിന്റെ കമ്ബ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: