ചെന്നൈ:തമിഴ്‌നാട്ടില്‍ സൂര്യതാപമേറ്റ് ഒരു മരണം. വെല്ലൂര്‍ ജില്ലയിലെ വിരിഞ്ചിപുരത്തിനു സമീപം സത്യമംഗലം സ്വദേശി മുരുകനാണ്(42) മരിച്ചത്.
പൂവില്‍പ്പനക്കാരനായ മുരുഗന്‍ ചൊവ്വാഴ്ച ബൈക്കില്‍നിന്നിറങ്ങുമ്ബോള്‍ സൂര്യതാപമേറ്റ് ബോധരഹിതനായി വീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെയായിരുന്നു മരണം. മുരുഗന് രക്താതിമര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി പറയുന്നു.
തമിഴ്നാട്ടിലെ ഏറ്റവും ചൂടുകൂടിയ ജില്ലകളിലൊന്നാണ് വെല്ലൂര്‍. അതേസമയം, സംസ്ഥാനത്ത് താപനില ഗണ്യമായി ഉയരുകയാണ്. ചെന്നൈയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. അടുത്ത മൂന്നുദിവസം താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan