NEWSPravasi

മലയാളി യുവതിക്കും സുഹൃത്തുക്കൾക്കും അബുദാബി ബിഗ് ടിക്കറ്റിന്റെ 22 ലക്ഷം സമ്മാനം

അബുദാബി: സുഹൃത്തുക്കൾക്കൊപ്പം അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച മലയാളി യുവതിക്ക് 22 ലക്ഷം രൂപയുടെ സമ്മാനം.
അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് മലയാളിയായ നീതു റെജി (33)ക്കും 14 സുഹൃത്തുക്കള്‍ക്കും സമ്മാനം ലഭിച്ചത്.

22 ലക്ഷത്തിലേറെ രൂപയാണ് സുഹൃത്ത് സംഘത്തിന് ലഭിക്കുക.കുവൈറ്റിലാണ് നീതു താമസിക്കുന്നത്. മാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച്‌ അറിഞ്ഞാണ്  നീതു 14 പേരടങ്ങുന്ന സംഘവുമായി ചേര്‍ന്ന് ടിക്കറ്റെടുത്തത്.

 

ഭര്‍ത്താവും രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പമാണ് നീതു കുവൈത്തിലാണ് താമസിക്കുന്നത്.സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്ന് നീതു പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: