Month: May 2023
-
NEWS
വിശുദ്ധ അൽഫോൻസാമ്മയുടെ പേഴ്സണലൈസെഡ് സ്റ്റാമ്പ് ആസ്‌ട്രേലിയയിലും
വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണാർത്ഥം ഓസ്ട്രേലിയയിലെ ‘ഫാമിലി കണക്ട് പ്രോജക്റ്റ്’ ആസ്‌ട്രേലിയൻ തപാൽ വകുപ്പ് വഴി തയ്യാറാക്കിയ പേഴ്സണലൈസെഡ് തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മലങ്കര ഓർത്തഡോൿസ് സഭയുടെ പരമോന്നത തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻകാതോലിക്കാ ബാവ നിർവ്വഹിച്ചു. ഭരണങ്ങനത്തെ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നടന്ന ചടങ്ങിൽ സീറോ മലബാർ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ,കെയർ ആൻഡ് ഷെയർ മാനേജിങ് ഡയരക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ,വികാരി ജനറൽ മാർ, മുതിർന്ന വൈദീകർ കാതോലിക്കാ ബാവായുടെ സോഷ്യൽ പ്രോജെക്ട്സ് ഡയറക്ടർ റോബർട്ട് കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്. ആയിരം സ്റ്റാമ്പുകൾ ആണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയത്.
Read More » -
NEWS
അബുദാബി രാജകുമാരന്റെ മികവിന്റ പുരസ്‌കാരത്തിന് അർഹനായി മലയാളി യുവവ്യവസായി രോഹിത് മുരളിയ
അബുദാബി: യു.എ.ഇ ഭരണാധികാരിയുടെ ഷെയ്ഖ് ഖലീഫ എക്സല്ലൻസ് അവാർഡിന് അർഹനായി മലയാളിയുവ വ്യവസായി. ഇന്ത്യ പാലസ് റെസ്റ്റോറന്റ് സൃന്ഖലാ മേധാവി രോഹിത് മുരളിയ ആണ് പുരസ്‌കാരത്തിന് അർഹനായത്. അബുദാബി എമിറേറ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദാബി രാജകുമാരൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യൻ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ആദ്യമായി ആണ് ഒരു മലയാളി ഈ പുരസ്‌കാരം നേടുന്നത്.
Read More » -
Movie
എം.ടി- എ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന ‘അസുരവിത്ത്’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായർ– എ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന ‘അസുരവിത്തി’ന് 55 വയസ്സായി. 1968 മെയ് 17 നായിരുന്നു നസീർ, ശാരദ, പിജെ ആന്റണി എന്നിവർ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്. നസീറിന്റെ മികച്ച വേഷങ്ങളിലൊന്ന്. എം.ടിയുടെ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം നിർമ്മിച്ചത് മനോജ് പിക്‌ചേഴ്‌സ്. സാഹചര്യം കൊണ്ട് മുസൽമാനായി മാറിയ ഗോവിന്ദൻകുട്ടി എന്ന അബ്ദുള്ളയുടെ കഥയാണ് അസുരവിത്ത്. സീൻ 1. നാട്ടുവഴിയിലൂടെ ഹിന്ദുക്കളുടെ ഒരു ഘോഷയാത്ര വരുന്നു. പെട്ടെന്ന് ഒരു ബഹളം. ആരോ ഘോഷയാത്രയെ ആക്രമിക്കുകയാണ്. ചെണ്ടയും മറ്റും തെറിച്ചു വീഴുന്നു. ബഹളം കേട്ട് ഗോവിന്ദൻകുട്ടി പരിഭ്രമത്തോടെ എഴുന്നേറ്റിരിക്കുന്നു. ഗോവിന്ദൻകുട്ടി (ആരോടെന്നില്ലാതെ): ങ്ഹേ, പിന്നേം തൊടങ്ങിയോ!! മതാന്ധതയുടെ കാലത്ത്, കിഴക്കുമ്മുറി ഗ്രാമത്തിൽ ജീവിക്കുന്ന താഴ്ത്തേലെ ഗോവിന്ദൻകുട്ടി എന്ന സാധാരണക്കാരൻ. നാട്ടിലെ ഹിന്ദു-മുസ്‌ലിം പ്രമാണിമാർ അവരുടെ മേധാവിത്തം ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന ബഹളങ്ങളിൽ അയാൾ അസ്വസ്ഥനായിരുന്നു. ഹിന്ദു പ്രമാണിയുടെ വീട്ടിലെ ജോലിക്കാരി മീനാക്ഷി…
Read More » -
Kerala
കൊട്ടാരക്കര – റാന്നി – ബാംഗ്ലൂർ കെഎസ്ആർടിസി സൂപ്പർ ഡീലക്സ്
കൊട്ടാരക്കരയിൽ നിന്നും പത്തനംതിട്ട, റാന്നി, എരുമേലി, കോഴിക്കോട്, മാനന്തവാടി, മൈസൂർ വഴിയും തിരിച്ചുമുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിന്റെ സമയവിവരങ്ങൾ ➡️ 03:00 PM : കൊട്ടാരക്കര ➡️ 03:20 PM : പത്തനാപുരം ➡️ 03:40 PM : കോന്നി ➡️ 03:50 PM : പത്തനംതിട്ട ➡️ 04:05 PM : റാന്നി ➡️ 04:25 PM : എരുമേലി ➡️ 04:45 PM : കാഞ്ഞിരപ്പള്ളി ➡️ 05:05 PM : ഈരാറ്റുപേട്ട ➡️ 05:40 PM : തൊടുപുഴ ➡️ 06:00 PM : മൂവാറ്റുപുഴ ➡️ 10:45 PM : കോഴിക്കോട് ➡️ 12:35 AM : മാനന്തവാടി ➡️ 03:55 AM : മൈസൂർ ➡️ 06:15 AM : ബാംഗ്ലൂർ ———– ബാംഗ്ലൂർ – റാന്നി – കൊട്ടാരക്കര ➡️ 06:00 PM : ബാംഗ്ലൂർ ➡️ 08:50 PM :…
Read More » -
Kerala
ഡ്യൂട്ടിക്കിടെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ്റെ ശവമഞ്ചം തോളിലേറ്റി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്
കോട്ടയം: പാലാ രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽനിന്ന് കാൽവഴുതി വീണ് മരിച്ച പോലീസുകാരന്റെ മൃതദേഹം സംസ്കരിച്ചു.രാമപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ. കുറവിലങ്ങാട് സ്വദേശി ജോബി ജോർജാണ് ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണ് മരിച്ചത്. രാമപുരം ബസ് സ്റ്റാൻഡിനു സമീപത്ത് ചീട്ടുകളി സംഘമുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയിൽനിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സർവീസിലിരിക്കെ മരിച്ച സി.ബി.സി.ഐ.ഡി.പോലീസ് ഓഫീസറായിരുന്ന വി.വി. ജോർജ്ജിന്റെ മകനായിരുന്നു ജോബി ജോർജ്.മാർഗദർശിയായ അച്ഛന്റെ ചിത്രത്തിന് തൊട്ടടുത്തായാണ് ജോബി ജോർജിന്റെ മൃതദേഹം വീടിനുള്ളിൽ അന്തിമോപചാരമർപ്പിക്കാൻ കിടത്തിയത്. മൃതദേഹം രണ്ടോടെ രാമപുരം പോലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് നാട്ടുകാരും പൊതുപ്രവർത്തകരും അന്ത്യാഭിവാദ്യങ്ങളർപ്പിച്ചു.ഒരു മണിക്കൂറോളം രാമപുരം പോലീസ് സ്റ്റേഷനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിനുവെച്ചു. രാമപുരം പോലീസ് ഔദ്യോഗിക ബഹുമതി നൽകി ആദരിച്ചു.പാലാ ഡിവൈ.എസ്.പി. എ.ജെ. തോമസ്, രാമപുരം എസ്.എച്ച്.ഒ. എം.എസ്. ജിഷ്ണു…
Read More » -
NEWS
മുല്ലപ്പൂ കൃഷിയിലൂടെ കൊയ്യാം ലക്ഷങ്ങൾ
സുഗന്ധം പരത്തുന്ന പൂക്കളിൽ രാജ്ഞിയാണ് മുല്ലപ്പൂവ്. പുരാതനകാലം മുൻപുതന്നെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലപ്പൂക്കൾ. ഒരുവർഷം കേരളത്തിൽ മാത്രം ഉപയോഗിക്കുന്നത് ഏകദേശം നൂറുകോടി രൂപയുടെ മുല്ലപ്പൂക്കളാണെന്നാണ് അനൗദ്യോഗിക കണക്ക്.ഇന്ത്യയിൽ ഏകദേശം 100000 ഹെക്ടർ സ്ഥലത്ത് മുല്ല കൃഷിചെയ്തുവരുന്നുണ്ട്. ഇതിൽ പ്രധാനമായും തമിഴ്‌നാട് കർണാടകം എന്നിവിടങ്ങളിലാണ്.ഓണസമയത്ത് കിലോയ്ക്ക് 6000-രൂപ വരെ വില വന്നിട്ടുള്ള പൂവാണ് മുല്ലപ്പൂവ്.വിവാഹ സീസണുകളിലുൾപ്പടെ ഈ പൂവിന് കേരളത്തിൽ എന്നും വൻ ഡിമാന്റ് തന്നെയാണുള്ളത്. കുറ്റിമുല്ലയാണ് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ അനുയോജ്യം. ജാസ്മിനം സാംബക് എന്നാണിതിന്റെ ശാസ്ത്രീയനാമം. ഇത് അറേബ്യൻ മുല്ല, ടസ്‌കൻ മുല്ല എന്നും അറിയപ്പെടുന്നു. വർഷം മുഴുവനും പൂവ് തരുന്ന ഇനമാണിത് ഗുണ്ടുമല്ലി, മോട്ടിയ, വിരൂപാക്ഷി, മദനബാണം, രാമബാണം എന്നിവയാണ് ഇതിന്റെ ഇനങ്ങൾ. കൃഷിരീതി മുല്ല നന്നായിമൊട്ടിട്ട് പൂക്കാൻ നല്ല സൂര്യപ്രകാശം ആവശ്യമാണ് തണലിൽ വളരുന്നവ നന്നായിപടർന്നാലും മൊട്ടുകൾ തീരേ കുറവായിരിക്കും. നല്ല നീർവാർച്ചയുള്ളതും പശിമരാശിയിൽപെട്ടതുമായ മണ്ണാണ് മുല്ലകൃഷിക്ക് അനുയോജ്യം തൈകൾ വേരുപിടിപ്പിച്ച് മാറ്റിനടുന്നതിന് മുമ്പ് കൃഷിയിടം…
Read More » -
Kerala
മഴക്കാല യാത്ര; വയനാട് ചുരത്തിൽ അതീവ ശ്രദ്ധ വേണം
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതിലുപരി വയനാട് ചുരം നമ്മുക്കായ് ഒരുക്കിവച്ചത് വന സൗന്ദര്യത്തിന്റെ മായ കാഴ്ചകളായിരുന്നു.കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്നും തുടങ്ങുന്ന ഈ വഴിയിലൂടെ 9 ഹെയർപിൻ വളവുകൾ താണ്ടി ആ യാത്ര ലക്കിടിയിൽ അവസാനിക്കുമ്പോൾ സമുദ്രനിരപ്പിൽനിന്നും ഏകദേശം 2,625 അടി മുകളിലാണ് നാം എത്തിച്ചേരുക. പാതയ്ക്കു ഇരുവശങ്ങളിലുമുള്ള ഇടതൂർന്ന വനം വിനോദസഞ്ചരികളെ ആകർഷിക്കുന്ന ഒരു മുഖ്യഘടകമാണ്. ഹെയർപിൻ വളവുകളിലെ വ്യൂപോയിന്റിൽ നിന്നും പ്രകൃതി സൗന്ദര്യത്തിന്റെ വ്യത്യസ്ത തലങ്ങൾ ദർശിക്കാൻ സാധിക്കും.മഴക്കാലത്ത് പാറക്കെട്ടിലൂടെ ഉർന്നിറങ്ങുന്ന നീർച്ചാലുകളും, ചെറിയ വെള്ളച്ചാട്ടങ്ങളും ചുരത്തിന്റെ മനോഹാരിതയെ പൂർണമാക്കുന്നു.അങ്ങനെ വയനാട്ടിലേക്ക് എത്തുന്ന ഓരോ യാത്രികരുടെയും കണ്ണും മനസും നിറക്കാൻ ഈ ചുരത്തിന് കഴിയും. എന്നാൽ മഴക്കാലത്ത് വയനാട്ടിലേക്കുള്ള യാത്രയിൽ ഓരോ യാത്രകരുടെയും കണ്ണും മനസും കൂടുതൽ തുറന്നിരിക്കേണ്ടിയിരിക്കുന്നു.മഴക്കാലത്ത് മലയിടിഞ്ഞുള്ള അപകടങ്ങൾ പതിവാണ് ഇവിടെ.റോഡിൽ നിന്നും വാഹനങ്ങൾ തെന്നിമാറുന്ന സംഭവങ്ങളും കുറവല്ല.അതിലുപരിയാണ് യാത്രക്കാരെ വട്ടം ചുറ്റിക്കുന്ന ഗതിഗതകുരുക്കുകൾ.ചുരത്തിലെ ഗതാഗത കുരുക്ക് അനുദിനം തീരാകുരുക്കായി മാറുന്നതാണ് ഇന്നു നാം കാണുന്നത്.മൾട്ടി ആക്സിൽ ബസുകളും,…
Read More » -
Kerala
സിനിമാക്കാരുടെ പ്രിയപ്പെട്ട പാലക്കാടൻ റയിൽവെ സ്റ്റേഷനുകൾ
റയിൽവെ സ്റ്റേഷനിലും ട്രെയിനിലും കല്യാണ ആൽബങ്ങൾ ഉൾപ്പെടെ ഷൂട്ട് ചെയ്യാം സിനിമക്കാരുടെ എന്നത്തേയും പ്രിയപ്പെട്ട ലൊക്കേഷനാണ് പാലക്കാടൻ സ്റ്റേഷനുകൾ.ഇഷ്ടതാരങ്ങളുടെ വരവ് കൊണ്ട് ഇങ്ങനെ റെയിൽവേയ്ക്ക് ലഭിക്കുന്നത് കോടികളാണ്. മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ ഇഷ്ട ലൊക്കേഷനാണ് പാലക്കാട് ഡിവിഷൻ.ഗ്രാമാന്തരീക്ഷത്തോടെയുള്ള റെയിൽവേ സ്റ്റേഷനുകളും പശ്ചാത്തലവും കൂടുതൽ സിനിമാ പ്രവർത്തകരെ ഇവിടേക്ക് എത്തിക്കുന്നു.മലയാളം മാത്രമല്ല, ധാരാളം തമിഴ്, തെലുങ്ക് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. വാളയാർ, പൊള്ളാച്ചി, മുതലമട, പുതുനഗരം, പാലക്കാട് ടൗൺ, നിലമ്പൂർ റോഡ് എന്നീ പ്രകൃതി ഭംഗിയുള്ള ലൊക്കേഷനുകൾക്കാണ് കൂടുതൽ ആവശ്യം.റെയിൽവേ സ്റ്റേഷനും പരിസരവും ചിത്രീകരിക്കുന്നതിനോടൊപ്പം പല സിനിമകൾക്കും ട്രെയിനുകളും വാടകയ്ക്ക് നൽകാറുണ്ട്.ഇങ്ങനെ ടിക്കറ്റ് ഇതര വരുമാനത്തിൽ പ്രധാന വരുമാന മാർഗമാവുകയാണ് റെയിൽവേയ്ക്ക് സിനിമാ ചിത്രീകരണം. പ്രിയദർശൻ ചിത്രം വെട്ടം അടക്കം മുമ്പ് ഒരുപാട് സിനിമകൾക്ക് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ ലൊക്കേഷനായിട്ടുണ്ട്. ദിലീപ് ചിത്രം “ഇവൻ മര്യാദ രാമന്റെ’ പ്രധാന സന്ദർഭങ്ങൾ ചിത്രീകരിച്ചത് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ്. 2019-ൽ…
Read More » -
India
ശാരീരിക ക്ഷമതയുള്ള സേനയെ ലക്ഷ്യം വെച്ച് അസം പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരിക ക്ഷമത പരിശോധിക്കാനൊരുങ്ങുന്നു; ബോഡി ഫിറ്റല്ലെങ്കിൽ പണിപോകും, ഭാരം കുറയ്ക്കാൻ 3 മാസം സമയം!
ദില്ലി: ശാരീരിക ക്ഷമതയുള്ള സേനയെ ലക്ഷ്യം വെച്ച് അസം പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരിക ക്ഷമത പരിശോധിക്കാനൊരുങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരഭാര സൂചിക(ബി.എം.ഐ) ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങുകയാണ് അസം പൊലീസ്. ഐ.പി.എസ് ഓഫീസര്‍മാരുള്‍പ്പടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഡി ജി പി ജി.പി. സിങ് വ്യക്തമാക്കി. ആരോഗ്യമുള്ളവരെ സേനയിൽ നിലനിര്‍ത്തി മറ്റുള്ളവരെ ക്രമേണ സേനയില്‍ നിന്ന് നീക്കിയേക്കുമെന്നാണ് സൂചന. ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം സമയം നല്‍കുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു ശേഷം ബി.എം.ഐ. പരിശോധനയാരംഭിക്കുമെന്നും അസം ഡി.ജി.പി. ജി.പി. സിങ് ട്വിറ്ററിൽ കുറിച്ചു. സേനയില്‍ അമിതഭാരമുള്ളവരുണ്ട്. ഇവർക്ക് ഭാരം കുറയ്ക്കാന്‍ മൂന്നു മാസത്തെ സമയം നല്‍കും. ഈ കാലയളവിൽ ശാരീരിക സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ സ്വയം വിരമിക്കലാവശ്യപ്പെടുമെന്ന് ഡി.ജി.പി അറിയിച്ചു. In line with directions of the Hon @CMOfficeAssam , @assampolice Hq has decided to go in for professional…
Read More » -
India
കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും; സുപ്രധാന തീരുമാനത്തിലേക്ക് രാജ്യം
ദില്ലി: കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നിരവധി പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് നിർദേശം. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (സിഡിഎസ്‌സിഒ) നിന്ന് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നല്കിയിയെന്നും അത് പരിഗണയിലാണെന്നുമാണ് റിപ്പോർട്ട്. കയറ്റുമതി ചെയ്യുന്നതിന് മുമ്പ് സർക്കാർ ലാബുകളിൽ ഈ കഫ് സിറപ്പുകൾ പരിശോധിക്കാനാണ് നിർദ്ദേശം. അംഗീകൃത ലബോറട്ടറിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ “വിശകലന സർട്ടിഫിക്കറ്റ് കയറ്റുമതിക്കാർ നിർബന്ധമായും ഹാജരാക്കണമെന്ന് സിഡിഎസ്‌സിഒ നിർദേശിച്ചിട്ടുണ്ട്. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിക്കുന്ന കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചിരുന്നു. ഉസ്‌ബെക്കിസ്ഥാനിൽ 19 കുട്ടികൾ മരിച്ചതിനെ തുടർന്നായിരുന്നു നിർദേശം.ആംബ്രോണോൾ, DOK-1 മാക്‌സ് എന്നീ സിറപ്പുകളിൽ വിഷ പദാർത്ഥമായ എഥിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട്. ഇന്ത്യയിൽ…
Read More »