Month: February 2023

  • India

    ഈ ‘വാലന്റൈന്‍സ്’ ദിനം പശുക്കളോടൊപ്പം; ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൗ ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗസംരക്ഷണ ബോര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഫെബ്രുവരി 14-ന് ‘വാലന്റൈന്‍സ് ഡേ’ ആയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍, ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന്…

    Read More »
  • Kerala

    വഞ്ചനാ കേസില്‍ സണ്ണി ലിയോണ്‍ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

    കൊച്ചി: കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളത് കണക്കിലെടുത്താണിത്. കേസ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസാണ് പരാതി നല്‍കിയത്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2016 ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് നടിക്കെതിരേ ചുമത്തിയത്. സണ്ണി ലിയോണാണ് ഒന്നാം പ്രതി. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍. പല തവണയായി മാനേജര്‍ മുഖേന പണം കൈപ്പറ്റിയ ശേഷം 2019 ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണ്‍ പിന്മാറിയെന്നു പരാതിയില്‍ പറയുന്നു.…

    Read More »
  • Kerala

    ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബംഗളൂരുവിലേക്കു കൊണ്ടുപോകില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബംഗളൂരുവിലേക്കു കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിച്ചത്. ജര്‍മനിയില്‍ നടത്തിയ ചികിത്സയുടെ തുടര്‍ ചികിത്സ നടത്തുന്ന ബംഗളൂരുവിലെ എച്ച്‌സിജി കാന്‍സര്‍ കെയര്‍ സെന്ററിലേക്ക്, ഉമ്മന്‍ ചാണ്ടിയെ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനായിരുന്നു നീക്കം. നിംസ് മെഡിസിറ്റി മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തില്‍ 9 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് നിലവില്‍ ഉമ്മന്‍ ചാണ്ടിയെ ചികിത്സിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോ. മഞ്ജു തമ്പി വ്യക്തമാക്കി. ”അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. ഇന്നു രാവിലെ കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവര്‍ത്തകരോടും നന്നായി സംസാരിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മള്‍ കൊടുക്കുന്ന ആന്റിബയോട്ടിക്‌സിനോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നല്ലവണ്ണം സുഖം പ്രാപിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യുമോണിയയും നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്. വന്ന സമയത്ത് പനിയും ശ്വാസമുട്ടലും ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരം…

    Read More »
  • NEWS

    ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ‘ഫെയ്‌സ്ബുക്ക്്’; കുട്ടിപ്പട്ടാളത്തിന് പ്രിയം ‘യൂട്യൂബ്’

    ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമം ഫെയ്‌സ്ബുക്കാണെന്നും യൂട്യൂബാണ് കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പെന്നും സാമൂഹ മാധ്യമ കണ്‍സള്‍ട്ടന്റും ഇന്റസ്ട്രി അനലിസ്റ്റുമായ മാറ്റ് ‘നവാരരാ’. ട്വിറ്ററിലാണ് അദ്ദേഹം പഠനം പോസ്റ്റ് ചെയ്തത്. ലോകത്തേറ്റവും പേര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളില്‍ യൂട്യൂബ് രണ്ടും വാട്സ്ആപ്പ് മൂന്നും സ്ഥാനങ്ങളിലുണ്ടെന്നും വിവിധ പഠനങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ ചാര്‍ട്ടില്‍ പറഞ്ഞു. 2958 മില്യണ്‍ പേര്‍ എഫ്.ബി ഉപയോഗിക്കുമ്പോള്‍ 2514 മില്യണ്‍ ജനങ്ങളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്. വാട്സാപ്പ് -2000 മില്യണ്‍, ഇന്‍സ്റ്റഗ്രാം-2,000 മില്യണ്‍, വീ ചാറ്റ്-1309 മില്യണ്‍, ടിക്ടോക്-1051 മില്യണ്‍, എഫ്.ബി മെസഞ്ചര്‍ -931 മില്യണ്‍, ഡോയിന്‍-715, ടെലഗ്രാം -700 മില്യണ്‍, സ്നാപ്പ് ചാറ്റ്-635 മില്യണ്‍, കുയിഷൗ -626 മില്യണ്‍, സിനാ വെയ്ബോ-584 മില്യണ്‍, ക്യൂക്യൂ-574 മില്യണ്‍, ട്വിറ്റര്‍ -556 മില്യണ്‍, പിന്‍ടെറെസ്റ്റ്-445 മില്യണ്‍ എന്നിങ്ങനെയാണ് ഇതര ആപ്പുകളുടെ ഉപയോഗമെന്നും അദ്ദേഹം പുറത്തുവിട്ട ചാര്‍ട്ടില്‍ പറഞ്ഞു. https://twitter.com/MattNavarra/status/1622660750341816326?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622660750341816326%7Ctwgr%5Efd8ee6f8f8e98580894427be1eae1a1c0f2ceec4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Ftech%2Ffb-is-used-by-most-people-in-the-world-youtube-is-kids-favorite-video-app-207869 കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പ് വര്‍ഷങ്ങളായി യൂട്യൂബാണെന്നും മാറ്റ് പുറത്തുവിട്ട…

    Read More »
  • Kerala

    കാലിക്കറ്റ് വി.സിയെ മുറിയില്‍ പൂട്ടിയിട്ടു; എം.എസ്.എഫ് പ്രതിഷേധത്തില്‍ സംഘര്‍ഷം

    മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചാണ് നടപടി. വി.സിയെ ഉപരോധിച്ച് പ്രതിഷേധം തുടരുന്നതിനിടെ പൊലീസും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജാഥയായി എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി. അതിന് പിന്നാലെ പ്രവര്‍ത്തകര്‍ വി.സിയുടെ ഓഫീസ് പൂട്ടിയിട്ട് ഉപരോധിക്കുകയായിരുന്നു. രണ്ടുവര്‍ഷമായി യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നാണ് എം.എസ്.എഫ് ആരോപിക്കുന്നത്. എസ്.എഫ്.ഐയുമായി ചേര്‍ന്ന് സര്‍വകലാശാല അധികൃതര്‍ ജനാധിപത്യം അട്ടിമറിക്കുകയാണെന്നാണ് എം.എസ്.എഫിന്റെ ആരോപണം. ഇത്തവണത്തെ കോളജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എം.എസ്.എഫിന് കൂടുതല്‍ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടമാകുമോ എന്ന ഭയമാണ് തെരഞ്ഞടുപ്പ് നടത്താതതെന്നും നേതാക്കള്‍ ആരോപിക്കുന്നു. ആദ്യം ഡീനിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച് എന്നായിരുന്നു എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചത്. പിന്നീട് വിസിയെ ഉപരോധിക്കുകയായിരുന്നു.  

    Read More »
  • Movie

    എസ്.എൽ പുരം തിരക്കഥയെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘എയർഹോസ്റ്റസ്’ എത്തിയിട്ട് ഇന്ന് 43 വർഷം

    സിനിമ ഓർമ്മ    പ്രേംനസീറിന്റെ ‘എയർഹോസ്റ്റസ്’ റിലീസ് ചെയ്‌തിട്ട് 43 വർഷം. 1980 ഫെബ്രുവരി 8 ന് തീയേറ്ററുകളിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്‌തത്‌ പി ചന്ദ്രകുമാർ. എയർഹോസ്റ്റസായി ഹിന്ദി നടി രജനി ശർമ്മ വേഷമിട്ടു. മറ്റ് മുഖ്യതാരങ്ങൾ ജോസ്പ്രകാശ്, മീന, ലാലു അലക്‌സ്. ഗുൽഷൻ നന്ദയുടെ കഥയ്ക്ക് എസ്.എൽ പുരം തിരക്കഥയെഴുതി. ഒ.എൻ.വി- സലീൽ ചൗധരി ടീം ഒരുക്കിയ രണ്ട് ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി (ഒന്നാനാം കുന്നിന്മേൽ, ഉണരൂ ഉഷാദേവതേ). നിർമ്മാണം ഐസക് ജേക്കബ്. സഹസംവിധാനം സത്യൻ അന്തിക്കാട്. കോടീശ്വരനും (നസീർ) രണ്ട് മക്കളും അവരെ ആകസ്മികമായി പരിചയപ്പെടുന്ന എയർഹോസ്റ്റസും ഒന്നാനാം കുന്നിൽ പാടി ആഘോഷമായി പോകുന്നു. കഥ മുന്നോട്ട് നീങ്ങുമ്പോൾ ജയിൽശിക്ഷ അനുഭവിക്കുന്ന ഒരു സ്ത്രീയെ കാണാം. ഫ്ളാഷ്ബാക്കിൽ കഥയിങ്ങനെ: കുട്ടികളുടെ യഥാർത്ഥ അമ്മയാണ് ജയിൽപ്പുള്ളി. കോടീശ്വരന്റെ ചേട്ടന്റെ മക്കളാണ് അവർ. കോടീശ്വരനെ കൊല്ലാനായി കൊടുത്ത വിഷം മാറിക്കുടിച്ച് ചേട്ടൻ കൊല്ലപ്പെട്ടു. അമ്മ ജയിലിൽ. മക്കളെ കോടീശ്വരൻ എടുത്ത്…

    Read More »
  • Crime

    മരിച്ചു കിടന്നിരുന്ന നയനയുടെ ഫോണിലേക്ക് വന്ന കോള്‍ ‘കട്ട്’ ചെയ്തതാര് ? ദുരൂഹത, അന്വേഷണം

    തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യന്‍ മരിച്ചു കിടക്കുമ്പോള്‍, അവരുടെ ഫോണിലേക്ക് വന്ന കോള്‍ ആരോ കട്ട് ചെയ്തതായി കണ്ടെത്തല്‍. നയനയുടെ ഫോണിലേക്ക് രാത്രി 9.40ന് എത്തിയ കോളാണ് റിജക്ട് ചെയ്തത്. ഇതോടെ മരണം നടന്ന വീട്ടില്‍ മറ്റാരുടെയോ സാന്നിധ്യം ഉണ്ടായിരുന്നതായി പൊലീസിന് സംശയം വര്‍ധിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വൈകിട്ട് അഞ്ചിന് മുമ്പ് നയന മരിച്ചതായാണ് സൂചന. നയന മരിച്ച 23 ന് എത്തിയ മറ്റു കോളുകളെല്ലാം മിസ്ഡ് കോളുകളായിരുന്നു. പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മിസ്ഡ് കോളും ഇതില്‍പ്പെടുന്നു. 22 ന് അമ്മ ഷീലയുമായാണ് നയന അവസാനമായി ഫോണില്‍ സംസാരിച്ചത്. ഇതിനുശേഷം ഫോണിലേക്ക് വന്ന മറ്റൊരു വിളിയും എടുത്തിരുന്നില്ലെന്നാണ് മൊബൈല്‍ പരിശോധനയില്‍ വ്യക്തമായത്. ഒരു ഫോണ്‍ കോള്‍ മാത്രം റിജക്ട് ചെയ്യപ്പെട്ടതായി കണ്ടതാണ് സംശയത്തിനിടയാക്കിയത്. ബോധപൂര്‍വം കൈ കൊണ്ട് കട്ടു ചെയ്താല്‍ മാത്രമേ കോള്‍ റിജക്ട് കാണിക്കുകയുള്ളൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ഫെബ്രുവരി 23 ന് രാത്രി നയനയെ മരിച്ച നിലയില്‍…

    Read More »
  • Kerala

    പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി; അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ തള്ളി

    കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീല്‍ തളളി. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ അലനെതിരേ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളില്‍ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മ്മടം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍.ഐ.എ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. അതേസമയം, കേസില്‍ പ്രതിയായ അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്‍.ഐ.എ. കോടതി ജാമ്യം നല്‍കുമ്പോള്‍ അലന്‍ ഷുഹൈബിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് പന്നിയങ്കര ഇന്‍സ്‌പെക്ടറോടും മറ്റൊരു പ്രതിയായ താഹ ഫൈസലിനെ നിരീക്ഷിക്കാന്‍ പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറോടും കോടതി നിര്‍ദേശിച്ചിരുന്നു. 2019-ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും മാവോയിസറ്റ് ബന്ധത്തിന്‍െ്‌റ പേരില്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്…

    Read More »
  • Crime

    ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന പണം കൈപ്പറ്റിയ കേസ്; നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു

    കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന അഭിഭാഷകന്‍ സൈബി ജോസ് പണം കൈപ്പറ്റിയ കേസില്‍ പണം നല്‍കിയെന്ന് ആരോപണം ഉയര്‍ന്ന സിനിമ നിര്‍മാതാവിനെയും ഭാര്യയയെും ചോദ്യം ചെയ്തു. തിങ്കളാഴ്ച കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു. നിര്‍മ്മാതാവില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു സൈബിക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണം. നിര്‍മ്മാതാവിനെതിരേ ‘മീടു’ കേസ് ഉയര്‍ന്നുവന്ന സാഹചര്യത്തിലായിരുന്നു കേസ് അഭിഭാഷകന്‍ ഏറ്റെടുത്തത്. കേസിന് പിന്നാലെ നിര്‍മ്മാതാവ് ഒളിവില്‍ പോയി. തുടര്‍ന്ന് കേസ് നടത്തിയത് ഭാര്യയായിരുന്നു. ഇതിനാലാണ് അന്വേഷണസംഘം ഭാര്യയുടെ മൊഴി കൂടി രേഖപ്പെടുത്തിയത്. നേരത്തെ നല്‍കിയ മൊഴിയില്‍ നിര്‍മ്മാതാവ് ഉറച്ചുനിന്നാതായാണ് സൂചന. അന്ന് ഫീസ് മാത്രമാണ് അഭിഭാഷകന് നല്‍കിയതെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ നല്‍കിയ മൊഴി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇതിനകം നിരവധി പേരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതി സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണം…

    Read More »
  • NEWS

    ”കര്‍ഷകരെ റബറില്‍നിന്ന് തിരിച്ചുവിടുന്ന സബ്‌സിഡി ആണ് നമുക്കാവശ്യം”! ബജറ്റിലെ റബര്‍ സബ്‌സിഡിയെ വിമര്‍ശിച്ച് തുമ്മാരുകുടി

    തിരുവനന്തപുരം: കേരള ബജറ്റില്‍ റബര്‍ കൃഷിക്ക് 600 കോടി സബ്‌സിഡി പ്രഖ്യാപിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥനും സോഷ്യല്‍മീഡിയിലെ നിറസാന്നിധ്യവുമായ മുരളി തുമ്മാരുകുടി. റബര്‍ കൃഷിക്ക് സബ്‌സിഡി നല്‍കുന്നതിന് പകരം കര്‍ഷകരെ റബറില്‍ നിന്ന് തിരിച്ചു വിടുന്നതിനാണ് സബ്സിഡി നല്‍കേണ്ടതെന്ന് യു.എന്നിന് കീഴില്‍ പരിസ്ഥിതി പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തുമ്മാരുകുടി അഭിപ്രായപ്പെട്ടു. സ്ഥലത്തിന്റെ ഉയര്‍ന്ന വിലയും തൊഴിലെടുക്കാന്‍ ആളെ കിട്ടാത്തതും കാരണം കേരളത്തില്‍ റബ്ബര്‍ കൃഷിക്ക് ഇനി ഭാവി ഇല്ല എന്നാണ് അദ്ദേഹം അിപ്രായപ്പെടുന്നത്. റബ്ബര്‍ ദീര്‍ഘകാല വിള ആയതിനാല്‍ തോട്ടം പാട്ടത്തിന് കൊടുക്കാനുള്ള സാധ്യതയും കുറവാണ്. കൂടാതെ, ഹൈറേഞ്ചിലും അതോട് ചേര്‍ന്നുമുള്ള റബ്ബര്‍ തോട്ടങ്ങളില്‍ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വരുന്നതും ഈ കൃഷിയില്‍നിന്ന് ആളുകളെ അകറ്റും. വീടിനും ചുറ്റും ഇരുപത് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ കൃഷി ചെയ്തിരുന്ന ആളുകളുടെ തലമുറ ഏതാണ്ട് അവസാനിക്കുകയാണ്. റബ്ബര്‍ കൃഷിയില്‍ ഓട്ടോമേഷനുള്ള പരിമിതികളും ഇതിന്റെ പോരായ്മയായി തുമ്മാരുകുടി…

    Read More »
Back to top button
error: