ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ‘ഫെയ്‌സ്ബുക്ക്്’; കുട്ടിപ്പട്ടാളത്തിന് പ്രിയം ‘യൂട്യൂബ്’
ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമം ഫെയ്‌സ്ബുക്കാണെന്നും യൂട്യൂബാണ് കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പെന്നും സാമൂഹ മാധ്യമ കണ്‍സള്‍ട്ടന്റും ഇന്റസ്ട്രി അനലിസ്റ്റുമായ മാറ്റ് ‘നവാരരാ’. ട്വിറ്ററിലാണ് അദ്ദേഹം പഠനം പോസ്റ്റ് ചെയ്തത്. ലോകത്തേറ്റവും പേര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളില്‍ യൂട്യൂബ് രണ്ടും വാട്സ്ആപ്പ് മൂന്നും സ്ഥാനങ്ങളിലുണ്ടെന്നും വിവിധ പഠനങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ ചാര്‍ട്ടില്‍ പറഞ്ഞു.
2958 മില്യണ്‍ പേര്‍ എഫ്.ബി ഉപയോഗിക്കുമ്പോള്‍ 2514 മില്യണ്‍ ജനങ്ങളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്. വാട്സാപ്പ് -2000 മില്യണ്‍, ഇന്‍സ്റ്റഗ്രാം-2,000 മില്യണ്‍, വീ ചാറ്റ്-1309 മില്യണ്‍, ടിക്ടോക്-1051 മില്യണ്‍, എഫ്.ബി മെസഞ്ചര്‍ -931 മില്യണ്‍, ഡോയിന്‍-715, ടെലഗ്രാം -700 മില്യണ്‍, സ്നാപ്പ് ചാറ്റ്-635 മില്യണ്‍, കുയിഷൗ -626 മില്യണ്‍, സിനാ വെയ്ബോ-584 മില്യണ്‍, ക്യൂക്യൂ-574 മില്യണ്‍, ട്വിറ്റര്‍ -556 മില്യണ്‍, പിന്‍ടെറെസ്റ്റ്-445 മില്യണ്‍ എന്നിങ്ങനെയാണ് ഇതര ആപ്പുകളുടെ ഉപയോഗമെന്നും അദ്ദേഹം പുറത്തുവിട്ട ചാര്‍ട്ടില്‍ പറഞ്ഞു.
https://twitter.com/MattNavarra/status/1622660750341816326?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622660750341816326%7Ctwgr%5Efd8ee6f8f8e98580894427be1eae1a1c0f2ceec4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Ftech%2Ffb-is-used-by-most-people-in-the-world-youtube-is-kids-favorite-video-app-207869
കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പ് വര്‍ഷങ്ങളായി യൂട്യൂബാണെന്നും മാറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആഗോള തലത്തില്‍ 2020, 21, 22 കാലയളവില്‍ യൂട്യൂബാണ് ഒന്നാം സ്ഥാനത്തുള്ളത്. 67, 60, 63 എന്നീ ശതമാനം കുട്ടികളാണ് വീഡിയോ കാണാന്‍ വിവിധ വര്‍ഷങ്ങളില്‍ യൂട്യൂബ് ഉപയോഗിച്ചത്. രണ്ടാം സ്ഥാനം നെറ്റ്ഫ്ളിക്സിനാണ്. 33, 32, 39 എന്നീ ശതമാനങ്ങളിലുള്ള ഉപഭോക്താക്കളാണ് നെറ്റ്ഫ്ളിക്സിന് വിവിധ വര്‍ഷങ്ങളിലുള്ളത്. 2021, 22 വര്‍ഷങ്ങളില്‍ ഡിസ്നി പ്ലസിനാണ് കുട്ടികള്‍ക്കിടയില്‍ മൂന്നാം സ്ഥാനം. 2020ല്‍ ട്വിച്ചിനായിരുന്നു മൂന്നാം സ്ഥാനം.
WhatsApp is king of the messaging apps amongst kids 👑💬
But Discord continues to grow in popularity globally pic.twitter.com/PkgtTr1lQv
— Matt Navarra (@MattNavarra) February 7, 2023
കുട്ടികള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളില്‍ വാട്സാപ്പിനാണ് ഒന്നാം സ്ഥാനമെന്നും മാറ്റ് നവാരരാ പറഞ്ഞു. വാട്സ്ആപ്പിന് ശേഷം രണ്ടാം സ്ഥാനത്തുള്ളത് ഡിസ്‌കോഡാണെന്നും വ്യക്തമാക്കി. 37 ശതമാനം കുട്ടികളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. 32 ശതമാനം കുട്ടികളാണ് ഡിസ്‌കോഡ് ഇഷ്ടപ്പെടുന്നത്. മെസേജസ്-28 ശതമാനം, സ്‌കൈപ്-25 ശതമാനം, സൂം-22 ശതമാനം, ഗൂഗ്ള്‍ ഡിയോ -15 ശതമാനം എന്നിങ്ങനെയാണ് കുട്ടികളുടെ മെസേജിംഗ് ആപ്പ് ഉപയോഗം.
ആഗോള തലത്തില്‍ കുട്ടികള്‍ കൂടുതല്‍ ഉപയോഗിച്ച സമൂഹമാധ്യമ ആപ്പ് ടിക്ടോകാണ്. 2020, 21, 22 വര്‍ഷങ്ങളില്‍ 41, 41, 44 ശതമാനം കുട്ടികളാണ് ആപ്പ് ഉപയോഗിച്ചത്. 39, 37, 38 ശതമാനം കുട്ടികള്‍ ഫേസ്ബുക്കാണ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനമാണ് എഫ്.ബിക്കുള്ളത്. 2021, 22 വര്‍ഷങ്ങളില്‍ സ്നാപ്ചാറ്റിനാണ് മൂന്നാം സ്ഥാനം. 33, 36 ശതമാനമാണ് ഉപയോഗം. 2020ല്‍ ഇന്‍സ്റ്റഗ്രാമിനായിരുന്നു മൂന്നാം സ്ഥാനം. 33 ശതമാനമായിരുന്നു അന്ന് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചത്.
The most popular social media apps (% of kids) ❤️ pic.twitter.com/IBW82GSH8Z
— Matt Navarra (@MattNavarra) February 7, 2023
രക്ഷിതാക്കള്‍ ഏറ്റവും കൂടുതല്‍ ബ്ലോക്ക് ചെയ്ത ആപ്പ് ടിക്ടോകാണ്. 2021, 2022 വര്‍ഷങ്ങളില്‍ ഈ ഗണത്തില്‍ ആപ്പായിരുന്നു ഒന്നാമത്. 2022ല്‍ സ്നാപ്ചാറ്റാണ് രണ്ടാമത്. 2021ല്‍ ഇന്‍സ്റ്റഗ്രാമാണ് രണ്ടാമത്.