Month: February 2023

  • Kerala

    മലയോര ഹൈവേ: കാസർകോട് ജില്ലയിൽ ലിങ്ക് റോഡ് നിർമ്മാണത്തിന് അനുമതി

    തിരുവനന്തപുരം: മലയോരെ ഹൈവേയുടെ ഭാഗമായി കാസർകോട്ടെ കോളിച്ചാൽ – എടപ്പറമ്പ റോഡിൽ ബേത്തുപ്പാറ – പരപ്പ ലിങ്ക് റോഡ് കൂടി ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകി. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇതിനുള്ള അനുമതി നൽകിയത്. വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റർ ദൈർഘ്യത്തിൽ  വെസ്റ്റ്കോസ്റ്റ് കനാലിൻറെ നവീകരണത്തിനും മന്ത്രിസഭായോഗം അനുമതി നൽകി. കാസർകോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാൽ – എടപ്പറമ്പ റോഡ് സ്ട്രച്ചിൽ ബേത്തുപ്പാറ – പരപ്പ ലിങ്ക് റോഡ് കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ ഭരണാനുമതി നൽകുക. സംസ്ഥാനത്തെ മലയോര ഹൈവേയ്ക്ക് അനുവദിച്ച ആകെ തുകയിൽ വ്യത്യാസം വരാതെയാകും ഇത്. കണ്ണൂർ പിണറായി വില്ലേജിൽ എഡ്യൂക്കേഷൻ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെൻറ് കോർപ്പറേഷന് (കിൻഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കും. ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തിൽ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് കിൻഫ്രയെ…

    Read More »
  • Local

    സ്പോര്‍ട്സ് സ്‌കൂളുകളിലേക്കുള്ള തെരഞ്ഞെടുപ്പ്: ജില്ലയിൽ മൂന്നിടത്ത് സെലക്ഷന്‍ ട്രയല്‍സ്

    കോട്ടയം: സംസ്ഥാന കായിക വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള കോട്ടയം ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് 10നും 11നും നടക്കും. (10-02-2023, 11-02-2023). 10ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളെജിലുമാണ് ട്രയൽസ് നടക്കുന്നത്. 11ന് ചങ്ങനാശ്ശേരി എസ് ബി കോളജിലാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ ട്രയല്‍സ് ആരംഭിക്കും. ജില്ലാ അടിസ്ഥാനത്തിലല്ല ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ഏതു ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം. ആറു മുതല്‍ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ട്രയല്‍സ് നടത്തുന്നത്. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), തായ്ക്കോണ്ടോ (പെണ്‍കുട്ടികള്‍), വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, റെസ്ലിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് ട്രയല്‍സ് നടത്തുന്നത്. ഫുട്ബോളിനുള്ള സെലക്ഷന്‍ ട്രയല്‍ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല. ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ജനന…

    Read More »
  • LIFE

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം സന്ദർശിച്ചു; ധ്യാനകേന്ദ്രത്തിലെ ദൈവീക ശുശ്രൂഷകൾ പരിശുദ്ധ സഭയ്ക്ക് ഏറെ അനുഗ്രഹമാണെന്ന് മോർ യാക്കൂബ് ബബാവി

    തിരുവഞ്ചൂർ: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിലെ ദൈവീക ശുശ്രൂഷകൾ പരിശുദ്ധ സഭയ്ക്ക് ഏറെ അനുഗ്രഹമാണെന്ന് മോർ യാക്കൂബ് ബബാവി. മഞ്ഞനിക്കര പെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തിലെത്തിയ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായ മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം സന്ദർശിച്ച ശേഷം വിശ്വാസികളെ ആശീർവദിച്ച് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. മലങ്കരയിലെ ദൈവജനത്തിന്റെ വിശ്വാസത്തെ പരിശുദ്ധ അന്ത്യോഖ്യൻ സിംഹാസനം മാനിക്കുന്നതായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹങ്ങളും വാഴ്വുകളും നേരുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ദൈവീക ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്ന സഖറിയാസ് മോർ പീലക്സിനോസിനെ അദ്ദേഹം അനുമോദിച്ചു. മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മോർ സ്തേഫാനോസ്, മാർക്കോസ് മോർ ക്രിസ്റ്റോഫോറസ്, സഖറിയാസ് മോർ പീലക്സിനോസ്, മാത്യൂസ് മോർ തിമോത്തിയോസ്, ധ്യാനകേന്ദ്രത്തിലെ വൈദികർ, ശുശ്രൂഷകർ, അൽമായർ, ധ്യാനകേന്ദ്രത്തിലെ ആലോചന സമിതി അംഗങ്ങൾ, വചന ഗ്രാമത്തിലെ വിദ്യാർത്ഥികൾ, എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിലെ വിദ്യാർത്ഥികൾ, ലൈഫ് ഓഫ് സർവീസിലെ ഡോക്ടർസ്, നേഴ്സുമാർ എന്നിവർ ചേർന്നാണ് മോർ…

    Read More »
  • Local

    കണ്ണൂരിലെ പുഷ്‌പോത്സവം സന്ദർശകർക്കു വസന്തമായി, ‘നിഷാദിന്റെ പക്ഷികൾ’ മനസ്സിൽ ചേക്കേറി

    കണ്ണൂരിലെ പുഷ്‌പോത്സവ നഗരിയിൽ വേറിട്ട കാഴ്‌ചയൊരുക്കി നിഷാദ്‌ ഇശാൽ. നിഷാദ്‌ പകർത്തിയ വ്യത്യസ്‌ത ഇനം പക്ഷികളുടെ 48 ഫോട്ടോകളാണ്‌ സന്ദർശകരുടെ മനസ്സിൽ ചേക്കേറിയത്‌. പൂക്കളെയും ചെടികളെയും തേടിയെത്തിയവർ വിവിധ ഇനം പക്ഷികളെയും അറിഞ്ഞാണ്‌ മടങ്ങിയത്‌. എം.എആർ.സിയാണ്‌ പ്രദർശനം സംഘടിപ്പിച്ചത്‌. മലബാർ അവയർനെസ്‌ ആൻഡ്‌ റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ്‌ ലൈഫ്‌ (എംഎആർസി) എന്ന വന്യജീവി സംഘടനയിലെ പക്ഷിനിരീക്ഷണ വിഭാഗം കോഡിനേറ്ററാണ്‌ നിഷാദ്‌. മൂന്ന്‌ വർഷത്തെ പക്ഷി നിരീക്ഷത്തിനിടയിയിൽ 430 ഇനത്തിൽപ്പെട്ട 30,000 പക്ഷികളെ നിഷാദ്‌ ഫോട്ടോയിൽ പകർത്തിയിട്ടുണ്ട്‌. ആഫ്രിക്കയിൽനിന്ന്‌ കേരളത്തിൽ ദേശാടനത്തിനെത്തുന്ന അമൂർ ഫാൽക്കൺ, കടലിന്റെ നടുവിൽ കണ്ടുവരുന്ന റെഡ്‌ റെക്ക്‌ഡ്‌ ഫാലമോസ്‌ (പമ്പര കാട), 14,000 കിലോമീറ്റർ തുടർച്ചയായി സഞ്ചരിച്ച്‌ കേരളത്തിലെത്തുന്ന ബാർടെയ്‌ൽഡ്‌ ഗോഡ്‌വിറ്റ്‌, സാൻഡ്‌ ഫ്‌ളോവർ വിഭാഗത്തിൽപ്പെട്ട കെന്റിഷ്‌ ഫ്‌ളോവർ, ക്രാബ്‌ ഫ്‌ളോവർ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരുന്ത്‌ വിഭാഗത്തിൽപ്പെട്ട യുറേഷ്യൻ കെസ്‌ട്രൽ, സൈബീരിയയിൽനിന്നുള്ള സൈബീരിയൻ സ്‌റ്റോൺ ചാറ്റ്‌, വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പൽ ഇനങ്ങളായ ഗ്രേറ്റ്‌ തിക്കിനി,…

    Read More »
  • Tech

    സ്റ്റാറ്റസ് പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ സ്വകാര്യത ഓപ്ഷൻ ഉൾപ്പടെ കിടിലൻ അപ്ഡേറ്റുമായി വാട്ട്‌സ്ആപ്പ്

    സ്റ്റാറ്റസിൽ പുതിയ അപ്ഡേറ്റുകളുമായി വാട്ട്‌സ്ആപ്പ്. വോയ്‌സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ അപ്ഡേറ്റ്. വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാന് പുതിയ സ്വകാര്യത ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കും. 30 സെക്കൻഡ് വരെയുള്ള വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാനുള്ള കഴിവും ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളോട് റിയാക്ട് ചെയ്യാനും കഴിയും. വാട്ട്‌സ്ആപ്പിന്റെ ഒരു ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, വോയ്‌സ് സ്റ്റാറ്റസ് ഷെയർ ചെയ്യാനും, പുതിയ സ്റ്റാറ്റസ് പ്രൊഫൈൽ റിംഗുകൾ, സ്റ്റാറ്റസിനെക്കുറിച്ചുള്ള ലിങ്ക് പ്രിവ്യൂ, കൂടുതൽ വിപുലമായ സ്വകാര്യത ഓപ്‌ഷൻ എന്നിവ ഉൾപ്പെടെയുള്ള അഞ്ച് പുതിയ സവിശേഷതകളും അപ്ഡേറ്റുകളും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ആഡ് ചെയ്യാനും കഴിയും. ഒരു സ്റ്റാറ്റസ് ഇടുമ്പോൾ അവരുടെ സ്വകാര്യതാ സെറ്റിങ്സ്…

    Read More »
  • Business

    മുത്തൂറ്റ് ഫിനാന്‍സ് എന്‍.സി.ഡി വഴി 500 കോടി രൂപ സമാഹരിക്കും

    മുത്തൂറ്റ് ഫിനാന്‍സിന്‍റെ സെക്യേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) 30-ാമത് സീരീസ് ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് മൂന്നു വരെ വിതരണം നടത്തും. ആയിരം രൂപ മുഖവിലയുള്ള ഈ എന്‍.സി.ഡികള്‍ വഴി 500 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇഷ്യുവിന്‍റെ അടിസ്ഥാന തുക. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 400 കോടി കൂടി കൈവശം വെക്കാനുള്ള അവകാശത്തോടെയാണ് 500 കോടി രൂപ സമാഹരിക്കാനാവുക. ഐസിആര്‍എ എഎ പ്ലസ് സ്റ്റേബിള്‍ റേറ്റിങാണ് ഇതിനു നല്‍കിയിട്ടുള്ളത്. സാമ്പത്തിക ബാധ്യതകള്‍ക്കു സമയത്തു സേവനം നല്‍കുന്ന കാര്യത്തില്‍ ഉയര്‍ന്ന സുരക്ഷിതത്വമാണ് ഈ റേറ്റിങിലൂടെ സൂചിപ്പിക്കുന്നത്. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകര്‍ക്ക് 8.25 ശതമാനം മുതല്‍ 8.60 ശതമാനം വരെ വിവിധ പലിശ നിരക്കുകള്‍ ലഭിക്കുന്ന ഏഴു നിക്ഷേപ തെരഞ്ഞെടുപ്പുകളാണ് ലഭ്യമായിട്ടുള്ളത്. റിസര്‍വ് ബാങ്കിന്‍റെ അടുത്ത കാലത്തെ പലിശ നിരക്കു വര്‍ധനവുകളുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ 30-ാമത് എന്‍സിഡി ഇഷ്യുവിന്‍റെ…

    Read More »
  • Kerala

    നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം; ഒരു നികുതിയും പിൻവലിക്കില്ലെന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്കെന്ന് വി.ഡി. സതീശന്‍

    തിരുവനന്തപുരം: ബജറ്റിലെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. നിയമസഭ ബഹിശ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് സർക്കാരിനെതിരെ ബാനറുകളുമായി പ്രതിഷേധിച്ചു. ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാരിന് പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഒരു നികുതിയും പിൻവലിക്കില്ല എന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്ക്. പ്രതിപക്ഷ സമരത്തിൻറേയും ജനരോേഷത്തിൻറേയും പശ്ചാത്തലത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയതിനാലാണിത്.വിനാശകരമായ ബജറ്റ് അവതരിപ്പിച്ചതിൻറെ ക്രെഡിറ്റ് ധനമന്ത്രി കെഎൻ ബാലഗോപാലിനെടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു. അധികാരത്തിന്റെ ഹുങ്കിൽ ആണ് ഭരണ പക്ഷം.ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് ജനവികാരം മനസിലാവാത്തത്.ജനങ്ങളുടെ അഭിപ്രായസർവേസർക്കാർ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ എംഎലവ്‍എമാരുടെ സത്യാഗ്രഹ സമരം തുടരും. 13,14 തീയതികളിലെ രാപ്പകൽ സമരം അടുത്തഘട്ടമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി മുന്നോട്ട്…

    Read More »
  • Kerala

    കണ്ണൂർ എസ്എൻ കോളേജിൽ കെ.എസ്.യു. – എസ്.എഫ്.ഐ. സംഘർഷം; നാല് പേർക്ക് പരിക്ക്

    കണ്ണൂർ: കണ്ണൂർ എസ്എൻ കോളേജിൽ കെ.എസ്.യു – എസ്.എഫ്.ഐ. സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കെ.എസ്.യു. പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ്‌ റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസവും സംഘർഷം ഉണ്ടായിരുന്നു. തൊട്ടടുത്ത എസ്എൻജി കോളേജിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് എസ്എൻ കോളേജിലുണ്ടായ സംഘർഷം.

    Read More »
  • Local

    ഒരു പൂവന്‍ കോഴിക്ക് 34000 രൂപ, കണ്ണൂര്‍ ഇരിട്ടിയിലെ ഉത്സവ പറമ്പിൽ നടന്ന ലേലത്തിൽ പൂവന്‍ കോഴിക്ക് പൊന്നിൻ വില

    ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് അവിശ്വസിനീയമായ വിലയ്ക്ക്…. 34000 രൂപയ്ക്ക്…! രണ്ട് മണിക്കൂറിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ ലേലത്തിൽ പൂവന്‍ കോഴി താരമായി. 10രൂപയില്‍ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും അണപൊട്ടിയതോടെ 20000ത്തില്‍ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകര്‍ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകള്‍ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു. ഇളന്നീര്‍ എഫ്.ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. പി അശോകന്‍, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ വിൽക്കുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ലേലം തുടങ്ങുന്ന സമയത്ത് കുറച്ച്‌ കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലം വാശിയേറിയതോടെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍…

    Read More »
  • Local

    ഒരു പൂവന്‍ കോഴിക്ക് 34000 രൂപ, കണ്ണൂര്‍ ഇരിട്ടിയിലെ ഉത്സവ പറമ്പിൽ നടന്ന ലേലത്തിൽ പൂവന്‍ കോഴിക്ക് പൊന്നിൻ വില

    ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് അവിശ്വസിനീയമായ വിലയ്ക്ക്…. 34000 രൂപയ്ക്ക്…! രണ്ട് മണിക്കൂറിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ ലേലത്തിൽ പൂവന്‍ കോഴി താരമായി. 10 രൂപയില്‍ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും അണപൊട്ടിയതോടെ 20000ത്തില്‍ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകര്‍ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകള്‍ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു. ഇളന്നീര്‍ എഫ്.ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. പി അശോകന്‍, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ വിൽക്കുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ലേലം തുടങ്ങുന്ന സമയത്ത് കുറച്ച്‌ കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലത്തിന് വാശിയേറിയതോടെ നാട്ടുകാര്‍…

    Read More »
Back to top button
error: