KeralaNEWS

കാലിക്കറ്റ് വി.സിയെ മുറിയില്‍ പൂട്ടിയിട്ടു; എം.എസ്.എഫ് പ്രതിഷേധത്തില്‍ സംഘര്‍ഷം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചാണ് നടപടി. വി.സിയെ ഉപരോധിച്ച് പ്രതിഷേധം തുടരുന്നതിനിടെ പൊലീസും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ജാഥയായി എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി. അതിന് പിന്നാലെ പ്രവര്‍ത്തകര്‍ വി.സിയുടെ ഓഫീസ് പൂട്ടിയിട്ട് ഉപരോധിക്കുകയായിരുന്നു.

Signature-ad

രണ്ടുവര്‍ഷമായി യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നാണ് എം.എസ്.എഫ് ആരോപിക്കുന്നത്. എസ്.എഫ്.ഐയുമായി ചേര്‍ന്ന് സര്‍വകലാശാല അധികൃതര്‍ ജനാധിപത്യം അട്ടിമറിക്കുകയാണെന്നാണ് എം.എസ്.എഫിന്റെ ആരോപണം. ഇത്തവണത്തെ കോളജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എം.എസ്.എഫിന് കൂടുതല്‍ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടമാകുമോ എന്ന ഭയമാണ് തെരഞ്ഞടുപ്പ് നടത്താതതെന്നും നേതാക്കള്‍ ആരോപിക്കുന്നു.

ആദ്യം ഡീനിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച് എന്നായിരുന്നു എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചത്. പിന്നീട് വിസിയെ ഉപരോധിക്കുകയായിരുന്നു.

 

Back to top button
error: