Month: February 2023
-
Kerala
നിയമലംഘകരെ കുടുക്കാന്‍ 675 എ.ഐ ക്യാമറകള്‍; പിഴിയീടാക്കാന്‍ അനുമതിതേടി M.V.D
തിരുവനന്തപുരം: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ എ.ഐ. ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി). പിഴയീടാക്കിത്തുടങ്ങാന്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 225 കോടി രൂപ മുടക്കി 675 എ.ഐ. ക്യാമറകളാണ് റോഡുകളില്‍ സ്ഥാപിച്ചത്. ഒരു വര്‍ഷമായിട്ടും ഇത് പ്രവര്‍ത്തിച്ചിരുന്നില്ല. കെല്‍ട്രോണും എം.വി.ഡിയും തമ്മിലുള്ള ചില തര്‍ക്കങ്ങളും സാങ്കേതിക കാരണങ്ങളുമാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇത്രയും വൈകിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സംവിധാനങ്ങള്‍ പൂര്‍ണമായും സജ്ജമാക്കിയിട്ടുണ്ടെന്ന് എം.വി.ഡി. മന്ത്രിസഭയെ അറിയിച്ചു. മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇതിന് അനുമതി നല്‍കണം. ഇതോടെ സംവിധാനം റോഡുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത തുടങ്ങിയ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതിനാണ് ക്യാമറ പ്രയോജനപ്പെടുക. ക്യാമറയെ വെട്ടിച്ച് പോകുക പ്രയാസകരമായിരിക്കും. ഏതെല്ലാം രീതിയില്‍ വാഹനം വെട്ടിച്ചുപോകാന്‍ ശ്രമിച്ചാലും ക്യാമറ പിന്തുടരുമെന്നതാണ് പ്രത്യേകത. ക്യാമറയില്‍ പതിഞ്ഞാല്‍ പിഴയടയ്ക്കാനുള്ള നോട്ടീസ്…
Read More » -
NEWS
ഭൂകമ്പം മുതലെടുത്ത് ഐ.എസ് ഭീകരര്‍; സിറിയയിലെ ‘ബ്ലാക്ക് പ്രിസണി’ല്‍നിന്ന് 20 തടവുകാര്‍ ജയില്‍ ചാടി
ഡമാസ്‌കസ്: സിറിയയെ തകര്‍ത്തെറിഞ്ഞ അതിശക്തമായ ഭൂചലനം മുതലാക്കി ഐ.എസ് ഭീകരര്‍. ഭൂലചനത്തിനു പിന്നാലെ അതിസുരക്ഷാ ജയിലിലുണ്ടായ കലാപത്തിനിടെ 20 തടവുകാര്‍ രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപമുള്ള റജോയിലെ ‘ബ്ലാക്ക് പ്രിസണ്‍’ എന്നറിയപ്പെടുന്ന ജയിലില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്. രക്ഷപെട്ടവരിലേറെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍പ്പെട്ട തടവുകാരാണ്. സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഇരുപതോളം തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. റജോയിലെ ജയിലിലുള്ള ണ്ടായിരത്തോളം തടവുകാരില്‍ 1300 പേരും ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ളവരാണ്. ”കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം റജോയിലെ ജയിലിനെയും ബാധിച്ചു. ഇതിനിടെ തടവുകാരില്‍ ചിലര്‍ കലാപമുണ്ടാക്കാനും ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഇതിനിടെ ഇരുപതോളം തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടു. ഇവര്‍ ഐഎസ് ഭീകരരാണെന്ന് സംശയിക്കുന്നു’, ജയില്‍ അധികൃതര്‍ പറഞ്ഞു. ജയില്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രാദേശിക സമയം പുലര്‍ച്ചെ 4.17നുണ്ടായ ഭൂചലനത്തിന് 7.8 തീവ്രതയും ഉച്ചയ്ക്ക് 1.24നുണ്ടായ ഭൂചലനത്തിന്…
Read More » -
Crime
പീഡനത്തിനിരയായ വിദ്യാര്‍ഥിനി പുഴയില്‍ച്ചാടി; യുവാവിനെതിരേ പോക്‌സോ കേസ്
കാസര്‍ഗോട്: ലൈംഗികപീഡനത്തിനിരയായ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനി അരയിപ്പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിന്റെ പേരില്‍ പോക്‌സോക്കുറ്റം ചുമത്തി കേസെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാല്‍ സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ എബിന്റെ (28) പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രണ്ടുദിവസം മുന്‍പാണ് വിദ്യാര്‍ഥിനി പുഴയില്‍ ചാടിയത്. നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കാരണം അന്വേഷിച്ചപ്പോഴാണ് യുവാവ് പീഡിപ്പിച്ചതായി പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കി. നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ ജില്ലാ ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവാവ് ഒളിവിലാണ്.
Read More » -
Crime
3 ാം ക്ലാസ്സിലെ പീഡനം, 9 ാം ക്ലാസ്സില്‍ പരാതി നല്‍കി; പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും പിഴയും
തിരുവനന്തപുരം: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. കേരളാദിത്യപുരം സ്വദേശി സുന്ദരേശന്‍ നായര്‍(66)ക്കാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നു ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നു. പിഴ തുക കുട്ടിക്കു നല്‍ക്കണം. 2014 ജനുവരി രണ്ടിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അപ്പുപ്പനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. അപ്പുപ്പനും അമ്മുമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അടുത്തുള്ള പ്രതിയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയിട്ടാണ് പ്രതി നാട്ടുകാര്‍ക്കൊപ്പം അപ്പുപ്പനെ ആശുപത്രിയില്‍ കൊണ്ടുപോയത്. കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലില്‍ കിടന്നുറങ്ങവെ ആശുപത്രിയില്‍നിന്നു തിരിച്ചെത്തിയ പ്രതി കൂടെക്കയറിക്കിടന്ന് പീഡിപ്പിച്ചു. കുട്ടി തടഞ്ഞെങ്കിലും പ്രതി വീണ്ടും പീഡനം തുടര്‍ന്നു. പ്രതിയുടെ ഭാര്യയെ വിളിച്ചുണര്‍ത്തി മാറി കിടക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടതിനുശേഷമാണു തൊട്ടടുത്ത മുറിയിലേക്കു മാറ്റിയത്. ഭയന്നുപോയ കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. അന്ന് മൂന്നാം…
Read More » -
LIFE
എലി ശല്യം രൂക്ഷമോ? പരിഹാരമായി ‘പകുതി തക്കാളി’ വിദ്യ പരീക്ഷിച്ചുനോക്കാം
നമ്മെ ശല്യപ്പെടുത്തുന്ന ക്ഷുദ്രജീവികള്‍ പലതാണ്. പല്ലി, പാറ്റ, എലി തുടങ്ങിയവ പ്രധാനം. എലി പോലുള്ളവയെല്ലാം പല തരം രോഗങ്ങള്‍ കൂടി വരുത്തും. എലി ശല്യം വീടുകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. വാഹനങ്ങളില്‍ വരെയും ഇവ ശല്യമുണ്ടാക്കാറുണ്ട്. വയറുകളും മറ്റും കടിച്ച് നാശനഷ്ടം ഉണ്ടാക്കാറുമുണ്ട്. എലി ശല്യം ഒഴിവാക്കാനായി തികച്ചും സുരക്ഷിതമായ ഒരു വഴിയുണ്ട്. നമുക്ക് കൃത്രിമ മരുന്നുകള്‍ ഇല്ലാതെ ചെയ്യാവുന്ന ഒന്ന്. ഇതിനായി വേണ്ടത് പകുതി മുറിച്ച പഴുത്ത തക്കാളിയാണ്. എലിയ്ക്ക് താല്‍പര്യമുള്ള ഭക്ഷണ വസ്തുവാണിത്. പിന്നീട് വേണ്ടത് മുളകു പൊടി. നാം അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന മുളകുപൊടി തന്നെ. ഇത് തക്കാളിയുടെ മുകളില്‍ വിതറുക. നല്ല കട്ടിയില്‍ വിതറാം. ഇതിന് മുകളിലായി അല്‍പം ചക്കര, അതായത് പനംചക്കര വയ്ക്കാം. ഇത് പൊടിച്ചത് വേണം, വയ്ക്കാന്‍. അത് അല്‍പം പരത്തി വയ്ക്കാം. ഇതില്ലെങ്കില്‍ സാധാരണ ശര്‍ക്കര വച്ചാലും മതി. ഇത് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടത്ത് വയ്ക്കാം. മുളകുപൊടിയുള്ള ഈ കൂട്ട് വയ്ക്കുക. ഇത്…
Read More » -
India
പി.എം കിസാന്‍ ആനുകൂല്യം: നടപടികള്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് പൂര്‍ത്തീകരിക്കണം
തിരുവനന്തപുരം: പി.എം കിസാന്‍ (പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍, ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ.കെ.വൈ.സി, പി.എഫ്.എം.എസ് ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമായും ഫെബ്രുവരി 10 നു മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി.എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
Read More » -
Crime
എല്ലുകള്‍ പൊടിച്ച് വലിച്ചെറിഞ്ഞു, കൊലയ്ക്കുശേഷം ചിക്കന്‍ റോള്‍ വരുത്തി കഴിച്ചു; രക്തം മരവിപ്പിക്കുന്ന ക്രൂരതകള്‍ വിവരിച്ച് ശ്രദ്ധ കേസ് കുറ്റപത്രം
ന്യൂഡല്‍ഹി: കാമുകി ശ്രദ്ധ വാള്‍ക്കറെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതിന് അറസ്റ്റിലായ മുംബൈ സ്വദേശി അഫ്താബ് അമീന്‍ പൂനവാല, ശ്രദ്ധയുടെ എല്ലുകള്‍ പൊടിച്ച് വലിച്ചെറിഞ്ഞതായി വെളിപ്പെടുത്തല്‍. മൂന്നു മാസത്തോളം ഫ്രിജില്‍ സൂക്ഷിച്ചുവച്ച ശേഷം ശ്രദ്ധയുടെ ശിരസാണ് അഫ്താബ് ഏറ്റവും ഒടുവില്‍ ഉപേക്ഷിച്ചതെന്നും ഡല്‍ഹി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. ശ്രദ്ധയോട് അഫ്താബ് കാട്ടിയ ക്രൂരതകള്‍ എണ്ണിയെണ്ണി വിശദീകരിക്കുന്നതാണ് കേസില്‍ ഡല്‍ഹി പൊലീസ് തയാറാക്കിയ 6,600 പേജുകളുള്ള കുറ്റപത്രം. 2022 മേയ് 18ന് ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം, അഫ്താബ് പൂനവാല സൊമാറ്റോയില്‍നിന്നു ചിക്കന്‍ റോള്‍ വരുത്തി കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. ഡല്‍ഹി മുതല്‍ ദുബായ് വരെയുള്ള പ്രദേശങ്ങളില്‍നിന്ന് അഫ്താബിന് ഒട്ടേറെ കാമുകിമാരുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. മേയ് 18ന് മുംബൈയിലേക്കു പോകാന്‍ അഫ്താബും ശ്രദ്ധയും പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കിട്ടതോടെ യാത്ര റദ്ദാക്കി. ഇിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായതും അന്നേരത്തെ ദേഷ്യത്തില്‍ അഫ്താബ് ശ്രദ്ധയെ…
Read More » -
Crime
ബസില്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍
പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടറെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഡിപ്പോയിലെ കണ്ടക്ടര്‍ കൊട്ടാരക്കര ഉമ്മന്നൂര്‍ വടക്കേവീട്ടില്‍ (ക്രസന്റ്) ബിജു കെ.തോമസ് (44) ആണ് പിടിയിലായത്. കോന്നിയില്‍നിന്നു കൊട്ടാരക്കരയ്ക്കുപോയ ബസ് ചൊവ്വാഴ്ച രാവിലെ കുന്നിക്കോട്ട് എത്തിയപ്പോഴാണ് സംഭവം. ആവണീശ്വരം നെടുവന്നൂരില്‍നിന്നു ബസില്‍ സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ശാരീരികാതിക്രമം ഉണ്ടായതോടെ പെണ്‍കുട്ടി ബഹളംവെച്ചു. തിരക്കുണ്ടായിരുന്ന ബസില്‍ മറ്റ് വിദ്യാര്‍ഥികളും സ്‌കൂളിലെ അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് പരാതിയെ തുടര്‍ന്നാണ് കണ്ടക്ടറെ പോക്‌സോ കുറ്റംചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
India
ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍.ബി.ഐ
മുംബൈ: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകള്‍ കൂട്ടിയേക്കും. പണപ്പെരുപ്പം നാലുശതമാനത്തില്‍ എത്തിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. നിലവില്‍ ആറുശതമാനത്തില്‍ താഴെയാണ് പണപ്പെരുപ്പനിരക്ക്. ഈ പശ്ചാത്തലത്തിലാണ് പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാമത്തെ പാദമാവുമ്പോഴെക്കും പണപ്പെരുപ്പനിരക്ക് ശരാശരി 5.6 ശതമാനമായി താഴുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അവസ്ഥയല്ല ഇന്ന് നിലനില്‍ക്കുന്നത്. പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ എല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. പണപ്പെരുപ്പനിരക്കും കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ലക്ഷ്യമിട്ട നിലയിലേക്ക് പണപ്പെരുപ്പനിരക്ക് ഇനിയും എത്തേണ്ടതുണ്ടെന്നും അദ്ദേഹം…
Read More »
