KeralaNEWS

വഞ്ചനാ കേസില്‍ സണ്ണി ലിയോണ്‍ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

കൊച്ചി: കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളത് കണക്കിലെടുത്താണിത്. കേസ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

പണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസാണ് പരാതി നല്‍കിയത്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2016 ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് നടിക്കെതിരേ ചുമത്തിയത്. സണ്ണി ലിയോണാണ് ഒന്നാം പ്രതി.

Signature-ad

സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍. പല തവണയായി മാനേജര്‍ മുഖേന പണം കൈപ്പറ്റിയ ശേഷം 2019 ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണ്‍ പിന്മാറിയെന്നു പരാതിയില്‍ പറയുന്നു. നടിയും മറ്റുള്ളവരും ചോദ്യം ചെയ്യലിനു വിധേയരായി. പിന്നീട് ഇവര്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടുകയായിരുന്നു.

 

 

Back to top button
error: