Month: April 2022
-
NEWS
വാഹനാപകടങ്ങളിൽ നിന്നും മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവുമായി ആപ്പിള്‍ ഐഫോണ്‍
വാഹനാപകടങ്ങളിൽ നിന്നും മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവുമായി ആപ്പിള്‍ ഐഫോണ്‍ ഉടൻ വിപണിയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്.ഐഒഎസ് 16, വാച്ച് ഒഎസ് 9 എന്നിവയുടെ ഭാഗമായി ഐഫോണിലും ആപ്പിള്‍ വാച്ചിലും ഈ സവിശേഷത ലഭ്യമാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആപ്പിള്‍ ഉപകരണങ്ങളില്‍ നിര്‍മ്മിച്ച സെന്‍സറുകള്‍ വഴി ശേഖരിക്കുന്ന ഡാറ്റയെ വിലയിരുത്തിയാണ് ക്രാഷ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം, ഐഫോണ്‍, ആപ്പിള്‍ വാച്ച് ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ച ഡാറ്റ വച്ച് 2021ല്‍ തന്നെ ആപ്പിള്‍ ക്രാഷ്-ഡിറ്റക്ഷന്‍ ഫീച്ചര്‍ പരീക്ഷിച്ചു തുടങ്ങിയെന്നാണ് പറയുന്നത്.ഈ പരീക്ഷണങ്ങളിലൂടെ ഒരു കോടിക്ക് അടുത്ത് വാഹന ആഘാതങ്ങള്‍ കണ്ടെത്താന്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു
Read More » -
NEWS
തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു
തിരുവനന്തപുരം : കല്ലമ്ബലത്ത് വിരണ്ട ആന പാപ്പാനെ കുത്തിക്കൊന്നു. കപ്പാംവിളയില്‍ തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് വിരണ്ട് പാപ്പാനെ ആക്രമിച്ചത്. വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത് .ഇയാള്‍ ഒന്നാം പാപ്പാനാണ്.തടി പിടിയ്‌ക്കുന്നതിനിടെ ആന പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു. തുടര്‍ന്ന് അടുത്തു നിന്നിരുന്ന ഉണ്ണിയെ ആന കുത്തി.ഗുരുതരമായി പരിക്കേറ്റ ഉണ്ണി സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. പുത്തന്‍കുളം സ്വദേശി സജി എന്നയാളുടെ കണ്ണന്‍ എന്ന ആനയാണ് വിരണ്ടത്.എങ്ങനെയാണ് ആന വിരണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.ആനയെ തളയ്‌ക്കാന്‍ എലിഫന്റ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Read More » -
NEWS
മഴ രാവിലെ തന്നെ തുടങ്ങി; കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകൾക്ക് ജാഗ്രതാ നിർദേശം
പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് മഴ രാവിലെ തന്നെ തുടങ്ങിയിരിക്കയാണ്.റാന്നിയിൽ ഉൾപ്പടെ ശക്തമായ ഇടിമിന്നലോടെയാണ് മഴ പെയ്യുന്നത്.ഒരാഴ്ചയിലേറെയായി തുടരുന്ന മഴ കാർഷികമേഖലയിൽ അടക്കം വ്യാപകനാശനഷ്ടമാണ് ഇവിടങ്ങളിൽ വരുത്തിവച്ചിരിക്കുന്നത്.പലയിടത്തും വൈദ്യുതി ബന്ധം നിലച്ചിട്ട് ദിവസങ്ങളായി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു.
Read More » -
നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി
നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു, ഇക്കാര്യം തന്നെയാണ് പൊലീസിനോട് പറഞ്ഞത്. വിസ്താര വേളയില്‍ കോടതിയിലും ഇതേ മൊഴിയാണ് നല്‍കിയത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.മൊഴി മാറ്റണം എന്ന് സുരാജ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈദരലി പറഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തില്‍ ആശുപത്രി രേഖകള്‍ നശിച്ചിരുന്നു, ഇതിനു ശേഷമാണ് കോടതിയില്‍ വിസ്തരിക്കാനായി വിളിപ്പിച്ചത്. എന്നാല്‍, ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായ ഡേറ്റ് മറന്നു പോയിരുന്നു. ഇക്കാര്യം സുരാജിനെ അറിയിച്ചു, സുരാജ് വക്കീലിനെ കാണാന്‍ സൗകര്യം ഒരുക്കി. പിന്നീട് വക്കീലുമായി സംസാരിച്ചിരുന്നുവെന്നും ഡോ.ഹൈദരലി അറിയിച്ചു.
Read More » -
NEWS
പാചകവാതക വിതരണത്തിന് ഏജൻസികൾ അനധികൃതമായി ചാർജ് ഈടാക്കുന്നു; പരാതിപ്പെടാം
ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ വീട്ടിലെത്തിക്കുന്നതിനുള്ള ചാര്‍ജ് സൗജന്യമാണെന്നിരിക്കെ, പാചകവാതക വിതരണത്തിന് അനധികൃതമായി ചാര്‍ജ് ഈടാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാകുന്നു.വിതരണക്കാരും ഏജന്‍സികളും തമ്മില്‍ ഒത്തുകൊണ്ടുള്ള ഈ ഇടപാട് വഴി സിലിണ്ടര്‍ വിലയ്ക്ക് പുറമെ 100 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുന്നതായാണ് പരാതി. ഗ്യാസ് ഏജന്‍സിയുടെ ഷോറൂം മുതലാണ് ദൂരപരിധി കണക്കാക്കുന്നത്.വീട്ടില്‍ ഗ്യാസെത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് ചാര്‍ജുള്‍പ്പടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് പലര്‍ക്കും അറിയില്ല.ഡെലിവറി ചാര്‍ജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്ബനികളും വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ കൊള്ളനിരക്ക് ചോദ്യം ചെയ്താല്‍ നേരിട്ട് ഏജന്‍സിയില്‍ പോയി ഗ്യാസ് എടുത്തുകൊള്ളാനാകും വിതരണക്കാരന്റെ മറുപടിയത്രെ ! എല്‍.പി.ജി റെഡുലേഷന്‍ ഒഫ് സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓര്‍ഡര്‍ 2000 എന്ന നിയമത്തിന് കീഴിലാണ് പാചകവാതക വിതരണം. കണക്ഷനെടുക്കുമ്ബോള്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഉപഭോക്താവിന് ഏജന്‍സി സിലിണ്ടര്‍ എത്തിച്ചു നല്‍കണം.അഥവാ ഈ മേല്‍വിലാസത്തിലെത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉപഭോക്താവില്‍ നിന്ന് അനുമതി എഴുതി വാങ്ങണമെന്നാണ് നിയമം. പരാതിപ്പെടാം താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം.തുടര്‍ നടപടിയില്ലെങ്കില്‍…
Read More » -
NEWS
ഓശാന റാസയിലേക്ക് കാര്‍ ഓടിച്ചുകയറ്റി; മൂന്നു പേർ അറസ്റ്റിൽ
തിരുവല്ല:ഓശാന റാസയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ഗുണ്ടാസംഘത്തിലെ മൂന്നു പേർ പിടിയിൽ.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയില്‍ കൊയിലാണ്ടി രാഹുല്‍ എന്ന രാഹുല്‍ (27), കുറ്റപ്പുഴ പാപ്പനംവേലില്‍ സുബിൻ (24), കുന്നന്താനം മണക്കാട് വീട്ടില്‍ നന്ദു നാരായണന്‍ (24) എന്നിവരാണ് പിടിയിലായത്.ഞായറാഴ്ച രാവിലെ ഒൻപതിന് തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ഓശാന റാസക്കിടെയായിരുന്നു സംഭവം. സംഭവത്തിൽ തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ഡേവിഡ് ജോസഫ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.റാസയിൽ പങ്കെടുത്തവർക്ക് നേരെ ഗുണ്ടസംഘം കുരുമുളക് സ്പ്രേ ആക്രമണവും നടത്തിയിരുന്നു.
Read More » -
NEWS
നടനും തിരക്കഥാകൃത്തുമായ ശിവകുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു
മുംബൈ: നടനും തിരക്കഥാകൃത്തുമായ ശിവകുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു.രണ്ടു മാസം മുന്‍പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ശിവ് കുമാറിന്റെ മകനും മരണപ്പെട്ടിരുന്നു. 1989-ല്‍ വിധു വിനോദ് ചോപ്രയുടെ പരിന്ദയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് ശിവകുമാര്‍ സുബ്രഹ്മണ്യം സിനിമയിലെത്തുന്നത്. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിന്‍, അര്‍ജുന്‍ പണ്ഡിറ്റ്, ചമേലി, ഹസരോം ഖ്വൈഷെയ്ന്‍ ഐസി, ടീന്‍ പാട്ടി തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ രചയിതാവും അദ്ദേഹമായിരുന്നു. . ഹസാരോണ്‍ ഖ്വൈഷെയ്ന്‍ ഐസി, പരിന്ദ എന്നീ ചിത്രങ്ങളിലൂടെ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടി. 2 സ്റ്റേറ്റ്സ്, ഹിച്കി, നെയില്‍ പോളിഷ്, റോക്കി ഹാന്‍ഡ്സം, ഹാപ്പി ജേര്‍ണി, റിസ്‌ക്, പ്രഹാര്‍, ഉംഗ്‌ലി, ബാംഗിസ്ഥാന്‍, കാമിനി, സ്റ്റാന്‍ലി കാ ദബ്ബ പോലുള്ള ചിത്രങ്ങളിലൂടെ അഭിനയരംഗത്തും ശിവകുമാര്‍ തിളങ്ങി. മീനാക്ഷി സുന്ദരേശ്വര്‍ എന്ന ചിത്രത്തില്‍ സന്യ മല്‍ഹോത്രയുടെ പിതാവായാണ് അവസാനമായി അഭിനയിച്ചത്. മുക്തി ബന്ധന്‍, 24, പ്രധാനമന്ത്രി, ഡെഡ് എന്‍ഡ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ…
Read More » -
Crime
മാതാപിതാക്കളെ നടുറോഡിലിട്ട് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് മാവിൻ തൈ നടുന്നതിനെ ചൊല്ലിയുണ്ടായ തർക്കം, ഒടുവിൽ ആ മകൻ കീഴടങ്ങി
തൃശൂര്‍: ജന്മം നൽകിയ മാതാപിതാക്കളെ നടുറോഡിലിട്ട് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ മകന്‍ ഒടുവിൽ കീഴടങ്ങി. വീട്ടുമുറ്റത്ത് മാവിൻ തൈ നടുന്നതുമായുണ്ടായ തർക്കത്തെത്തുടർനാണ് അമ്മയെയും അച്ഛനെയും തൂമ്പകൊണ്ട് അടിച്ചും നടുറോഡിലൂടെ ഓടിച്ച് വെച്ച് വെട്ടിയും കൊലപ്പെടുത്തിയത്. മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ അനീഷ്(38) ആണ് അറസ്റ്റിലായത്. അനീഷ് ഇന്ന് പുലർച്ചെ തൃശ്ശൂർ കമ്മീഷണർ ഓഫീസിൽ എത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് അനീഷ് അച്ഛൻ സുബ്രഹ്മണ്യനേയും (68) അമ്മ ചന്ദ്രികയേയും (63) കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നീടാണ് കീഴടങ്ങലും അറസ്റ്റും. നാളുകളായി ഇവരുടെ വീട്ടില്‍ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൃത്യത്തിലേക്കു നയിച്ചത് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് ചെറിയ കുഴിയെടുത്ത് ചന്ദ്രിക മാവിൻതൈ നട്ടു. അതു കണ്ട അനീഷ് ദേഷ്യപ്പെട്ട് വന്ന് അത്…
Read More » -
NEWS
മഴയിൽ കൃഷിനാശം; തിരുവല്ലയില്‍ നെല്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: തിരുവല്ലയില്‍ നെല്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിരുവല്ല നിരണം സ്വദേശി രാജീവ് ആണ് മരിച്ചത്.ഇന്ന് രാവിലെ നെല്‍പ്പാടത്തിന് സമീപമാണ് രാജീവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വേനല്‍ മഴയില്‍ രാജീവിന്റെ എട്ട് ഏക്കറിലെ നെല്‍കൃഷി നശിച്ചിരുന്നു.കൃഷി ആവശ്യത്തിന് രാജീവ് ബാങ്ക് വായ്പ എടുത്തിരുന്നു.കൃഷി നശിച്ചതോടെ കടബാദ്ധ്യതയിലായി.സാമ്ബത്തിക പ്രയാസങ്ങള്‍ താങ്ങാന്‍ കഴിയാത്തതിനാലാണ് രാജീവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Read More » -
NEWS
തൃശ്ശൂരിൽ ടൂറിസ്റ്റ് ബസ് അപകടം;21 പേർക്ക് പരിക്ക്
തൃശൂര്‍ : വഴക്കുംപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു.ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വര്‍ക്കലയില്‍ നിന്ന് കോയമ്ബത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ട്രാഫിക് നിയന്ത്രണത്തിന്റെ ബോര്‍ഡ് കണ്ട ഉടനെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം.നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു.
Read More »