പത്തനംതിട്ട: തിരുവല്ലയില്‍ നെല്കര്ഷകന് ആത്മഹത്യ ചെയ്തു. തിരുവല്ല നിരണം സ്വദേശി രാജീവ് ആണ് മരിച്ചത്.ഇന്ന് രാവിലെ നെല്പ്പാടത്തിന് സമീപമാണ് രാജീവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വേനല്‍ മഴയില്‍ രാജീവിന്റെ എട്ട് ഏക്കറിലെ നെല്‍കൃഷി നശിച്ചിരുന്നു.കൃഷി ആവശ്യത്തിന് രാജീവ് ബാങ്ക് വായ്പ എടുത്തിരുന്നു.കൃഷി നശിച്ചതോടെ കടബാദ്ധ്യതയിലായി.സാമ്ബത്തിക പ്രയാസങ്ങള്‍ താങ്ങാന്‍ കഴിയാത്തതിനാലാണ് രാജീവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.