NEWS

ഓശാന റാസയിലേക്ക് കാര്‍ ഓടിച്ചുകയറ്റി; മൂന്നു പേർ അറസ്റ്റിൽ

തിരുവല്ല:ഓശാന റാസയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ഗുണ്ടാസംഘത്തിലെ മൂന്നു പേർ പിടിയിൽ.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയില്‍ കൊയിലാണ്ടി രാഹുല്‍ എന്ന രാഹുല്‍ (27), കുറ്റപ്പുഴ പാപ്പനംവേലില്‍ സുബിൻ (24), കുന്നന്താനം മണക്കാട് വീട്ടില്‍ നന്ദു നാരായണന്‍ (24) എന്നിവരാണ് പിടിയിലായത്.ഞായറാഴ്ച രാവിലെ ഒൻപതിന് ​ തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ഓശാന റാസക്കിടെയായിരുന്നു സംഭവം.
സംഭവത്തിൽ തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ഡേവിഡ് ജോസഫ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.റാസയിൽ പങ്കെടുത്തവർക്ക് നേരെ ഗുണ്ടസംഘം കുരുമുളക് സ്​പ്രേ ആക്രമണവും നടത്തിയിരുന്നു.

Back to top button
error: