NEWS

നടനും തിരക്കഥാകൃത്തുമായ ശിവകുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

മുംബൈ: നടനും തിരക്കഥാകൃത്തുമായ ശിവകുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു.രണ്ടു മാസം മുന്‍പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച്‌ ശിവ് കുമാറിന്റെ മകനും മരണപ്പെട്ടിരുന്നു.

1989-ല്‍ വിധു വിനോദ് ചോപ്രയുടെ പരിന്ദയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് ശിവകുമാര്‍ സുബ്രഹ്മണ്യം സിനിമയിലെത്തുന്നത്. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിന്‍, അര്‍ജുന്‍ പണ്ഡിറ്റ്, ചമേലി, ഹസരോം ഖ്വൈഷെയ്ന്‍ ഐസി, ടീന്‍ പാട്ടി തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ രചയിതാവും അദ്ദേഹമായിരുന്നു. . ഹസാരോണ്‍ ഖ്വൈഷെയ്ന്‍ ഐസി, പരിന്ദ എന്നീ ചിത്രങ്ങളിലൂടെ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടി.

 

2 സ്റ്റേറ്റ്സ്, ഹിച്കി, നെയില്‍ പോളിഷ്, റോക്കി ഹാന്‍ഡ്സം, ഹാപ്പി ജേര്‍ണി, റിസ്‌ക്, പ്രഹാര്‍, ഉംഗ്‌ലി, ബാംഗിസ്ഥാന്‍, കാമിനി, സ്റ്റാന്‍ലി കാ ദബ്ബ പോലുള്ള ചിത്രങ്ങളിലൂടെ അഭിനയരംഗത്തും ശിവകുമാര്‍ തിളങ്ങി. മീനാക്ഷി സുന്ദരേശ്വര്‍ എന്ന ചിത്രത്തില്‍ സന്യ മല്‍ഹോത്രയുടെ പിതാവായാണ് അവസാനമായി അഭിനയിച്ചത്.

 

മുക്തി ബന്ധന്‍, 24, പ്രധാനമന്ത്രി, ഡെഡ് എന്‍ഡ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ ടിവി ഷോകള്‍.സുബ്രഹ്മണ്യത്തിന്റെ ശവസംസ്‌കാരം ഇന്ന് മുംബൈയിലെ മോക്ഷധാം ഹിന്ദു ശ്മശാനഭൂമിയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: